For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''പട" വെട്ടിയാണേലും ഈ പടം കാണണം, ചാക്കോച്ചൻ ഇപ്പോൾ വേറെ ലെവലാണെന്ന് ആരാധകർ

  |

  കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോര്‍ജ്ജ് ദിലീഷ് പോത്തൻ എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. കമല്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്‌റെ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. .

  കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നത് എന്ന് വാത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ശരിവയ്ക്കുന്നത് തരത്തിലുളള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.

  pada

  നടി ഖുശ്ബുവിന് വിവാഹാലോചന, താരത്തിന്റെ മറുപടി വൈറലാകുന്നു

  കമല്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എൻ്റര്‍ടെയ്ന്‍മെൻ്റ്,എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തൻ എന്നിവരെ കൂടാതെ പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, അർജുൻ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, വി.കെ ശ്രീരാമൻ, ശങ്കർ രാമകൃഷ്ണൻ, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തിൽ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

  ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തപ്പോഴും അതിന് മുകളിൽ ഒരു വേദന തോന്നി, ഇന്ദ്രൻസ് പറയുന്നു

  മികച്ച കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്. പ്രതീക്ഷകൾ വാനോളം.... ഒരേ ഒരു കാരണം കാസ്റ്റ്, നായട്ടിന് ശേഷം ചാക്കോച്ചനും ജോജുഏട്ടനും വീണ്ടും,ചാക്കോച്ചൻ ഇപ്പോ വെറെ ലെവൽ ,എന്റമ്മോ. ഒരു രക്ഷയും ഇല്ലാത്ത കാസ്റ്റ് .പടയ്ക്ക് വേണ്ടി ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു. ഇതൊരു ഒന്നൊന്നര പടം തന്നെ ആവും മലയാള സിനിമ, ഇപ്പോഴത്തെ എല്ലാ മലയാള സിനിമയും വേറെ ലെവൽ, ലെജെന്റ്‌സിന്റെ ഒരു "പട" തന്നെ ഉണ്ടല്ലോ ആരോടു "പട" വെട്ടിയാണേലും ഈ പടം കാണണം,ചാക്കോച്ചൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, ഷൈൻ ടോം, ഇന്ദ്രൻസ്, പ്രകാശ് രാജ് വീണ്ടും മലയാള സിനിമ വേറെ ലെവൽ വരുന്നു ഉറപ്പായും കണ്ടിരിക്കും, എല്ലാ എക്സ്ട്രാ ഓർഡിനറി നടന്മാരും ഒന്നിച്ചു ചേർന്നിരിക്കുന്നു.. പടം കിടുകാച്ചി ആവും എന്നതിന് സംശയം ഒന്നും വേണ്ട... ഇപ്പോൾ ഇറങ്ങുന്ന മലയാളിസിനിമകൾ എല്ലാം വേറെ ലെവൽ ആണ്,നായാട്ടിന് ശേഷം ചാക്കോച്ചൻ ജോജു അപാര കോംബോ... ക്വാളിറ്റി ടീസർ.. അതേ ക്വാളിറ്റി പടത്തിലും പ്രതീക്ഷിക്കുന്നു.

  വേദിക എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോറ്റു

  സമീര്‍ താഹിര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കമല്‍ കെ.എം തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവ്വഹിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം നിർവ്വഹിക്കുന്നത്. വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എൻ.എം ബാദുഷ ആണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ. കെ.രാജേഷ്, പ്രേംലാൽ കെ.കെ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവിയർ, മേക്കപ്പ്- ആർ.ജി വയനാടൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുധർമ്മൻ വള്ളിക്കുന്ന്, പ്രതാപൻ കല്ലിയൂർ, എസ്സൻ കെ എസ്തപ്പാൻ, ചീഫ് അസോ: ഡയറക്ടർ- സുധ പത്മജ ഫ്രാൻസീസ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

  കുഞ്ചാക്കോ ബോബനെ ചിരിപ്പിച്ച ആ കൊച്ചുമിടുക്കൻ ഇതാണ് | FilmiBea Malayalam

  ടീസർ കാണാം

  Read more about: kunchacko boban
  English summary
  Kunchacko Boban's New Movie Pada Teaser Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X