For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനും കാവ്യ മാധവനും വീട് കണ്ടുപിടിക്കാനെടുത്ത ബുദ്ധിമുട്ട്; ലാല്‍ ജോസ് തന്നെ അതിന്റെ കാരണം പറയുന്നു

  |

  ദിലീപ്- കാവ്യ മാധവന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് മീശമാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയുടെ വിജയം ദിലീപിന്റെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്തു. സിനിമ പോലെ തന്നെ അതിലെ ഓരോ രംഗങ്ങളും അത്രയും പ്രധാന്യത്തോടെ ചിത്രീകരിച്ചതാണെന്ന് സംവിധായകന്‍ ലാല്‍ ജോസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

  ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

  മീശമാധവനിലെ വീടുകള്‍ കണ്ടെത്തിയതിന് പിന്നിലെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കാവ്യ മാധവന്‍ താമസിക്കുന്ന വീട് കണ്ടുപിടിക്കുന്നതിന് വേണ്ടി പ്രൊഡക്ഷനിലുള്ളവര്‍ ഒത്തിരി കഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ മങ്കര എന്ന സ്ഥലത്ത് രണ്ട് വീടുകള്‍ കണ്ടെത്തിയതിനെ കുറിച്ച് ലാല്‍ ജോസ് പറയുന്ന വീഡിയോ വൈറലാവുകയാണ്.

  ദിലീപിനും കാവ്യ മാധവനും പുറമേ ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രജിത്ത്, സുകുമാരി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് മീശമാധവനില്‍ അണിനിരന്നത്. ഒരു കള്ളന്റെ കഥയാണെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ മീശമാധവന് സാധിച്ചു. അതിന് കാരണം സിനിമയുടെ ലൊക്കേഷനുകള്‍ കൂടിയായിരുന്നു. പില്‍ക്കാലത്ത് സിനിമാക്കാര്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള വീടായി അത് മാറുകയും ചെയ്തു.

  ജഗതി ശ്രീകുമാറും കാവ്യ മാധവനുമൊക്കെ താമസിക്കുന്ന രുക്മണിയുടെ വീട് കണ്ടുപിടിക്കാനായിരുന്നു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. കാരണം തട്ടിന്റെ മുകളില്‍ നിന്നും തലകീഴായി രുക്മിണിയുടെ റൂമിലേക്ക് ഇറങ്ങുന്ന മാധവന്‍, ഇങ്ങനെയൊരു സീനുണ്ടായിരുന്നു. അത്തരത്തില്‍ മച്ചുള്ള വീടിനായാണ് അന്വേഷിച്ചത്. പലയിടത്തും പോയി അന്വേഷിച്ചു. എല്ലായിടത്തും അങ്ങനൊരു കാര്യമില്ല. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് നിരാശരായി തിരിച്ചു വരുന്നതിനിടയിലാണ് മങ്കരയിലെ ഓടിട്ട വീട് ദൂരെ നിന്ന് കാണുന്നത്.

  ഓടിട്ട ഏത് വീട് കണ്ടാലും അവിടെ ഇറങ്ങി നോക്കുമായിരുന്നു. ഓടിട്ട വീടാണ്, വെറുതേ പോയി നോക്കാമെന്ന് പറഞ്ഞായിരുന്നു പോയത്. അത് ഞങ്ങള്‍ക്ക് പറ്റിയ വീടായിരുന്നു. അങ്ങനെയാണ് ആ വീട് ഫിക്സാക്കിയത്. മാധവന്റെ വീടും ഇതിന് അടുത്തായിരുന്നു. എന്റെ മനസിലുള്ളത് മുന്‍വശത്തേ ഗെറ്റ് കടന്നാല്‍ വയലൊക്കെ കാണണമെന്നതാണ്. പിന്നെ ഒരു വരാന്ത വേണം. സിനിമയിലെ സീനുകളും അങ്ങനത്തെ ആയിരുന്നു. അങ്ങനെ മങ്കര മീശമാധവന്റെ പ്രധാന ലൊക്കേഷനായി മാറുകയായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

  ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

  ഇതിനിടയില്‍ ഉണ്ടായ മറ്റൊരു സംഭവം മങ്കര വീട്ടിലെ പെണ്‍കുട്ടിയുടെ കല്യാണം ഈ സിനിമാ ഷൂട്ടിന്റെ സമയത്താണ് സെറ്റായത്. ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന ആളുടെ വീട് പാലാക്കാട് തന്നെയായിരുന്നു. ആ പുള്ളിയുടെ വീട്ടില്‍ വെച്ചാണ് 'പെണ്ണേ പെണ്ണേ നിന്‍ കല്യാണമായി' എന്ന ഗാനത്തിന്റെ ഇന്റീരിയര്‍ പോര്‍ഷന്‍ ഷൂട്ട് ചെയ്തത്. മീശമാധവന്റെ രണ്ട് ലൊക്കേഷനില്‍ നിന്നാണ് ഒരു വധുവും വരനും ഉണ്ടായത്. അവര് വിവാഹം കഴിച്ച് പോയത്. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരുന്നു അവരുടെ വിവാഹമെന്നും ലാല്‍ ജോസ് പറയുന്നു.

  English summary
  Lal Jose Opens Up About Dileep And Kavya Madhavan's Meesa Madhavan Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X