For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാറ്റില്‍ സംവൃതയുടെ വിഗ് തെറിച്ചു പോയ നിമിഷം കണ്ണ് നിറഞ്ഞു; മറക്കാനാകാത്ത അനുഭവം പറഞ്ഞ് ലാല്‍ ജോസ്

  |

  മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ലാല്‍ ജോസ്. കാലത്തിനനുസരിച്ചുള്ള മാറ്റവും തന്റെ സിനിമകളില്‍ കൊണ്ടു വരാന്‍ സാധിക്കുന്ന സംവിധായകന്‍ ആണ് ലാല്‍ ജോസ്. ഡയമണ്ട് നെക്ലേസും അയാളും ഞാനും തമ്മിലുമൊക്കെ ഉദാഹരണം. ഇപ്പോഴിതാ പുതിയ സിനിമയുമായി എത്തുകയാണ് ലാല്‍ ജോസ്. മ്യാവൂ എന്നാണ് ലാല്‍ ജോസിന്റെ പുതിയ സിനിമയുടെ പേര്.

  വായിൽ കൊണ്ട വെള്ളം ഒരു സൈഡിലൂടെ പോയി, മുഖം ഒരു വശത്തേക്ക് കോടി, സംഭവിച്ചതിനെക്കുറിച്ച് ബീന

  അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്ന് ഹീറ്റുകള്‍ ഒരുക്കിയ ദുബായ് ആണ് മ്യൂാവുവിന്റെ കഥ പറയാനും ലാല്‍ ജോസ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ പുതിയ സിനിമയെക്കുറിച്ചും ദുബായ് എന്ന തന്റെ ഭാഗ്യ ലൊക്കേഷനെക്കുറിച്ചുമൊക്കെ ലാല്‍ ജോസ് മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണത്തിനിടെ തന്റെ കണ്ണുനിറഞ്ഞു പോയ സംഭവം ആണ് ലാല്‍ ജോസ് വിവരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  ഡയമണ്ട് നെക്ലസില്‍ സംവൃതയുടെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണുപോകുന്ന നിമിഷമുണ്ട്. ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമാ ജീവിതത്തില്‍ കണ്ണു നിറഞ്ഞു പോയ ഷോട്ട് ചത്രീകരിച്ചത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മൂലം സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം വച്ചിരുന്ന വിഗ്ഗാണ്. ആ നിമിഷം സംവൃതയുടെ മുഖത്തെ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞുപോയതുമെല്ലാം പെട്ടെന്ന് ഓര്‍മ വന്നതു മൂലം അറിയാതെ കണ്ണു നിറഞ്ഞു പോയി എന്നാണ് ലാല്‍ ജോസ് പറയുന്നത്. അറബിക്കഥയും ലാല്‍ ജോസ് ദുബായിയില്‍ ചിത്രീകരിച്ച സിനിമയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയും രസകരമായൊരു അനുഭവമുണ്ടായി. ഇതേക്കുറിച്ചും ലാല്‍ ജോസ് മന്‌സ തുറക്കുന്നുണ്ട്.

  അറബിക്കഥയ്ക്ക് ലൊക്കേഷന്‍ അന്വേഷിച്ചു വന്നപ്പോഴായിരുന്നു സംഭവം. രണ്ടു കാറുകളിലാണ് ലാല്‍ ജോസും സംഘവും എത്തിയത്. ലൊക്കേഷനു പറ്റിയ സ്ഥലം കണ്ട് നില്‍ക്കുമ്പോള്‍ ചില മലയാളികള്‍ തിരിച്ചറിഞ്ഞ് എത്തിയതോടെ താന്‍ അല്‍പം മാറി അവരുമായി സംസാരിച്ചു നിന്നു പോയെന്നാണ് ലാല്‍ ജോസ് പറയുന്നത്. എന്നാല്‍ അപ്പോഴേക്കും വന്ന രണ്ടു കാറും പോയിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. അപരിചിത സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ ഹോട്ടലിലെ വിസിറ്റിങ് കാര്‍ഡ് പോക്കറ്റില്‍ സൂക്ഷിക്കുന്ന ശീലമാണ് തന്നെ രക്ഷിച്ചതെന്നാണ് ലാല്‍ ജോസ് പറയുന്നത്. പിന്നാലെയാണ് അദ്ദേഹം തന്റെ അടുത്ത സിനിമയിലൂടെ ഹിറ്റായി മാറിയ ആ ഡയലോഗ് പിറന്ന കഥ പറയുന്നത്.

  ടാക്‌സിയില്‍ കയറി കാര്‍ഡെടുത്ത് നല്‍കിയപ്പോള്‍ സീരിയല്‍ നടനാണോ എന്നു ശുദ്ധ മലയാളത്തില്‍ ഡ്രൈവറുടെ ചോദ്യം. സ്വയം പരിചയപ്പെടുത്തിയ ലാല്‍ ഡ്രൈവറോട് ദുബായ് വിശേഷങ്ങള്‍ ചോദിച്ചു. 40 വര്‍ഷം മുന്‍പ് ഉരുവില്‍ ഇവിടെ എത്തിയ ഡ്രൈവറുടെ മറുപടിയില്‍ നിന്ന് ഉഗ്രന്‍ ഡയലോഗ് തന്നെ പിറക്കുകയായിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. വിശാലമായ മരുഭൂമിയില്‍ മാജിക്കുകാരന്‍ വടി ചുഴറ്റി ഉണ്ടാക്കിയതുപോലെയാണ് ഈ നഗരമെന്നായിരുന്നു ഡ്രൈവര്‍ ദുബായ് നഗരത്തെക്കുറിച്ച് പറഞ്ഞത്. എല്ലാം മായ പോലെ തോന്നും. ഇവിടെ കിടക്കുമ്പോഴും പുലര്‍ച്ചെ ഉണരുന്നത് നാട്ടിലെ സ്വന്തം വീട്ടിലാണെന്നും കാപ്പിയുമായി ഭാര്യ എത്തി വിളിച്ചുണര്‍ത്തുമെന്നും തോന്നുന്ന രീതിയിലെ മായാ കാഴ്ചയാണ് തനിക്കു ഈ ദുബായെന്നാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് ലാല്‍ ജോസ് ഓര്‍ക്കുന്നു. ആ വാക്കുകള്‍ അദ്ദേഹത്തിന് ഇഷ്ടമായി.

  വായിൽ കൊണ്ട വെള്ളം ഒരു സൈഡിലൂടെ പോയി, മുഖം ഒരു വശത്തേക്ക് കോടി, സംഭവിച്ചതിനെക്കുറിച്ച് ബീന

  തിയറ്ററിലെത്തി 15 ദിവസങ്ങള്‍ക്ക് ശേഷം 'മരക്കാര്‍' ആമസോണ്‍ പ്രൈമിലേക്ക്

  ഡ്രൈവറുടെ വാചകങ്ങള്‍ തിരക്കഥാ കൃത്ത് ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറത്തോട് താന്‍ പറയുകയും അങ്ങെ അദ്ദേഹം അത് സിനിമയില്‍ ചേര്‍ക്കുകയുമായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു. അജേസമയം അങ്ങനെ പറഞ്ഞ ആ ഡ്രൈവര്‍ എവിടെയാകും എന്ന് അറിയില്ലെന്നും ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.

  Read more about: lal jose
  English summary
  Lal Jose Recalls A Scene From Diamond Necklace And And How He Cried
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X