Don't Miss!
- News
അസാമിലെ മഴക്കെടുതി ബാധിച്ചത് നാല് ലക്ഷത്തിലധികം ആളുകളെ; സഹായ വാഗ്ദാനവുമായി അമിത് ഷാ
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Sports
IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
മഞ്ജു പിന്മാറി, എല്ലാം അറിഞ്ഞ് കൊണ്ട് ദിവ്യ അത് സ്വീകരിച്ചു, ലാൽ ജോസ് പറയുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. 1998 ൽ പുറത്ത് ഇറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാംഭാവം, മീശമാധവൻ, പട്ടാളം,അയാളും ഞാനും തമ്മിൽ, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടിയിരുന്നു.
നിന്ന നിൽപ്പിൽ ഉരുകിപ്പോയി, വിഷമിച്ച് അന്ന് അവിടെ നിന്ന് ഇറങ്ങി, ദുരനുഭവം പറഞ്ഞ് ശരത്
മികച്ച ചിത്രങ്ങൾക്കൊപ്പം മികച്ച നായിക കഥാപാത്രങ്ങളെ കൂടിയായിരുന്നു ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. എല്ലാവരും ശക്തരായ നായികമാരായിരുന്നു. ലാൽ ജോസിന്റെ സ്ത്രീകഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. മ്യാവൂ ആണ് ലാൽ ജോസിന്റെ പുതിയ ചിത്രം. മംമ്ത മോഹൻദാസും സൗബിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്റർ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.
'കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി, വയ്യായെ എന്ന അവസ്ഥയിലായിരുന്നു', മനോജ് കെ. ജയന് പറയുന്നു

ഇപ്പോഴിത സോഷ്യൽ മീഡിയയൽ വൈറൽ ആകുന്നത് ലാൽ ജോസിനോട് ദിവ്യ ഉണ്ണി ചോദിച്ച ചോദ്യമാണ്. വനിത മാഗസിനിലൂടെയാണ് ഇക്കാര്യം ആരാഞ്ഞിരിക്കുന്നത്. ദിവ്യ ഉണ്ണി മാത്രമല്ല അദ്ദേഹത്തിന്റെ നായികമാരെല്ലാം സംവിധായകനോട് ചില ചോദ്യം ചേദിക്കുന്നുണ്ട്. ലാൽ ജോസിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവിലെ നായികയാണ് ദിവ്യ. '' ' ഒരു മറവത്തൂര്‍ കനവിലെ' എന്റെ കഥാപാത്രമായ ആനി ഉൾപ്പടെ ലാൽജോസ് നായികമാരെല്ലാം ധൈര്യമുള്ളവരാണ്. ലാൽജോസിനെ സ്വാധീനിച്ച നായികമാർ ആരെല്ലാമാണ് ? എന്നായിരുന്നു ദിവ്യ ഉണ്ണിയുടെ ചോദ്യം.

ദിവ്യ ഉണ്ണിയുടെ ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു... കോൺവന്റ് സ്കൂളിലെ അ ധ്യാപികയായിരുന്നു അമ്മ ലില്ലി. മികച്ച സാമ്പത്തിക സുരക്ഷയുണ്ടാക്കാനായി കഷ്ടപ്പെടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. രാവിലെ ആറു മണി മുതല്‍ കുട്ടികൾക്കുള്ള ട്യൂഷൻ തുടങ്ങും. അതു കഴിഞ്ഞു സ്കൂളിൽ പോകും. ഇന്റർവെൽ സമയത്തു പോലും ചെറിയൊരു ബാച്ചിനു ക്ലാസെടുക്കും. അമ്മയോളം ജോലി ചെയ്ത സ്ത്രീകളെ ഞാൻ കണ്ടിട്ടില്ല.

അമ്മയെ പോലെ മറ്റു സ്ത്രീകളും സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയവരാകണം എന്നെനിക്ക് തോന്നിയിട്ടുണ്ട്. പണമില്ലാത്തതു കൊണ്ടാകാം വീട്ടിലെ പീഡനങ്ങൾ പല സ്ത്രീകളും കടിച്ചു പിടിച്ചു അനുഭവിക്കുന്നത്. ഞാന്‍ സംവിധാനസഹായിയായിരുന്ന കാലത്താണ് ലീനയുമായുള്ള വിവാഹം. സഹനത്തിന്റെ ആൾരൂപമായിരുന്നു ലീന. വലിയ വരുമാനം ഒന്നുമില്ല. വിവാഹവാർഷികത്തിന് വില കുറഞ്ഞ ഒരു സാരിയാണ് ഗിഫ്റ്റ് ആയികൊടുക്കാന് എനിക്കു സാധിച്ചത്. ഞാൻ ഇന്നെന്താണോ അത് പൂർണമായി ലീന തന്നതാണ്. ഒരു കുട്ടിയെ കൈകാര്യം ചെയ്യും പോലെയാണ് ഇപ്പോൾ മക്കൾ എന്നെ കൊണ്ടു നടക്കുന്നത്. ഉള്ളിലൊരു താന്തോന്നി കുത്തിമറിയുമ്പോഴും മാന്യമായി എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചത് ഇവരൊക്കെയാണെന്ന്'' ലാൽ,ജോസ് ചോദ്യത്തിന് ഉത്തരമായി പറയുന്നു..

ഒരു മറവത്തൂര്‍ കനവിലെ നായികയായി ദിവ്യ ഉണ്ണിയ്ക്ക് പകരം മഞ്ജു വാര്യരെ ആയിരുന്നു കണ്ടിരുന്നതെന്നും ലാൽ ജോസ് ഇതിനോടൊപ്പം പറഞ്ഞിരുന്നു. കൂടാതെ ദിവ്യ ഇത് അറിഞ്ഞ് കൊണ്ടാണ് സിനിമ കമിറ്റ് ചെയ്തതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. '' എന്റെ ന്റ ആദ്യ സിനിമയായ 'ഒരു മറവത്തൂര്‍ കനവില്‍' നായിക ആകേണ്ടിയിരുന്നത് മഞ്ജു വാരിയർ ആണ്. ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറി. എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോൾ സ്വീകരിച്ചു.
-
പുറത്ത് ലവ് ട്രാക്ക് നടക്കുന്നുണ്ടെന്ന് ലക്ഷ്മിപ്രിയയും ധന്യയും; ദില്‍ഷയും റോബിനും പുറത്താവില്ലെന്ന് താരങ്ങൾ
-
നീ പറഞ്ഞത് ശരിയാണ്, അവളുടേത് നാടകം! ധന്യയെ ജാസ്മിനെതിരെ തിരിക്കാന്‍ കുത്തിതിരിപ്പുമായി റോബിന്!
-
'ഒരു വീട്ടമ്മ എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെടുകയായിരുന്നു'; തുറന്നുപറഞ്ഞ് നടി നീന ഗുപ്ത