twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് നായികയായി തീരുമാനിച്ചത് ശാലിനിയെ! ഒടുവില്‍ അവസരം ലഭിച്ചത് കാവ്യയ്ക്കും: ലാല്‍ജോസ്‌

    By Midhun
    |

    നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് ലാല്‍ജോസ്. ലാല്‍ജോസിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. കമലിന്റെ അസിസ്റ്ററായി തുടങ്ങിയ ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി മാറിയിരുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടായിരുന്നു അദ്ദേഹം മലയാളത്തിലേക്കുളള തന്റെ വരവറിയിച്ചിരുന്നത്.

    രണത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞും ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജ്! വീഡിയോ കാണാംരണത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞും ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജ്! വീഡിയോ കാണാം

    തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹത്തിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ദിലീപിനെ നായകനാക്കിയുളള ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രമായിരുന്നു ലാല്‍ ജോസ് മലയാളത്തില്‍ സംവിധാനം ചെയ്തിരുന്ന രണ്ടാമത്തെ ചിത്രം. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ സിനിമകളില്‍ പുതുമുഖ നായികമാര്‍ക്ക് കൂടുതല്‍ അവസരം കൊടുത്തതിന്റെ കാരണം ലാല്‍ജോസ് തുറന്നു പറഞ്ഞിരുന്നു. ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവേയാണ് ലാല്‍ജോസ് ഇതേക്കുറിച്ച് സംസാരിച്ചത്.

    ലാല്‍ജോസിന്റെ സിനിമകള്‍

    ലാല്‍ജോസിന്റെ സിനിമകള്‍

    വ്യത്യസ്ത പ്രമേയങ്ങള്‍ പറഞ്ഞ ചിത്രങ്ങളായിരുന്നു ലാല്‍ ജോസ് തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. മലയാളത്തിലെ മുന്‍നിര നടന്‍മാരെയെല്ലാം നായകന്‍മാരാക്കി അദ്ദേഹം സിനിമകള്‍ ചെയ്തിരുന്നു. മമ്മൂക്കയെ നായകനാക്കിയുളള മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാല്‍ ജോസ് തുടങ്ങിയത്. മമ്മൂക്കയ്‌ക്കൊപ്പം ദിവ്യാ ഉണ്ണി.ബിജു മേനോന്‍.മോഹിനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നടന്‍ കലാഭവന്‍ മണിയും അഭിനയിച്ച ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടാരു സിനിമയായിരുന്നു.

    രണ്ടാമത്തെ സിനിമ

    രണ്ടാമത്തെ സിനിമ

    ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയായിരുന്നു ലാല്‍ജോസിന്റെതായി രണ്ടമതായി പുറത്തിറങ്ങിയിരുന്നത്. കാവ്യമാധാവന്‍ നായികാ നടിയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. ദിലീപ്,കാവ്യ,സംയുക്ത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. ആദ്യ സിനിമ മുതല്‍ പുതുമുഖ നായികമാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലാല്‍ ജോസ് നല്‍കിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു എക്‌സിപീരിയന്‍സ് ആയിട്ടുളള നടമിാര്‍ക്ക് പകരം പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ കൊടുത്തതിന്റെ കാരണം ലാല്‍ജോസ് പറഞ്ഞത്.

    ലാല്‍ ജോസ് പറഞ്ഞത്

    ലാല്‍ ജോസ് പറഞ്ഞത്

    തന്റെ സിനിമകളില്‍ പുതുമുഖ നായികമാര്‍ ഉണ്ടാകുന്നത് നിവൃത്തികേട് കൊണ്ടൊണെന്നാണ് ലാല്‍ജോസ് പറയുന്നത്. ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് ഉള്‍പ്പെടെയുളള സിനിമകളില്‍ എക്സ്പീരിയന്‍സ്ഡ് ആയ നടിമാരെ ആണ് ആദ്യം നോക്കിയതെന്നും എന്നാല്‍ അവരെ എന്തെങ്കിലും സാഹചര്യത്തില്‍ കിട്ടാതെ വരുമ്പോഴാണ് പുതുമുഖ നായികമാര്‍ക്ക് പിന്നാലെ പോകാറുളളതെന്നും ലാല്‍ ജോസ് പറയുന്നു. മലയാളത്തില്‍ തിളങ്ങിനിന്ന കുറയെധികം നായികമാര്‍ക്ക് സിനിമയില്‍ ആദ്യമായി അവസരം കൊടുത്തിരുന്നത് ലാല്‍ ജോസായിരുന്നു. സംവൃതാ സുനില്‍,കാവ്യ മാധവന്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം ലാല്‍ ജോസ് സിനിമകളിലൂടെ തുടങ്ങിയവരാണ്.

    ശാലിനിക്ക് പകരം കാവ്യ

    ശാലിനിക്ക് പകരം കാവ്യ

    ചന്ദ്രനുദിക്കുന്ന ദിക്കില്‍ ശാലിനിക്ക് പകരം കാവ്യമാധവനെ തിരഞ്ഞടുത്ത കാരണവും ലാല്‍ജോസ് പറഞ്ഞിരുന്നു. ശാലിനിയെ കിട്ടാതെ വന്നപ്പോഴാണ് കാവ്യയെ നായികയാക്കിയതെന്നാണ് ലാല്‍ജോസ് പറഞ്ഞത്. സിനിമയില്‍ ആദ്യം നായികയാക്കിയിരുന്നത് ശാലിനിയെ ആയിരുന്നു. എന്നാല്‍ ശാലിനിയുടെ അച്ഛനോട് ചിത്രീകരണം എന്ന് തുടങ്ങുമെന്ന് തനിക്ക് കൃത്യമായി പറയാന്‍ സാധിച്ചില്ലെന്നും ലാല്‍ജോസ് പറഞ്ഞു.അതിന്റെ ഇടവേളകളില്‍ ശാലിനി കമല്‍ സാറിന്റെ നിറം എന്ന ചിത്രത്തില്‍ അഭിനയിച്ചെന്നും ലാല്‍ ജോസ് പറയുന്നു.

    കാവ്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു

    കാവ്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു

    നിറവും ചന്ദ്രനുദിക്കുന്ന ദിക്കിലും ഒരേസമയം ചിത്രീകരണം ആരംഭിച്ചതിനാല്‍ ശാലിനിക്ക് തന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ലെന്നും അങ്ങനെയാണ് താന്‍ കാവ്യാ മാധവനിലേക്ക് എത്തുന്നതെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ ലാല്‍ജോസ് പറഞ്ഞു. എന്നാല്‍ ശാലിനിക്ക് പകരമെത്തിയ കാവ്യയുടെ ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഇറങ്ങിയതിനു ശേഷമായിരുന്നു മലയാളത്തില്‍ ദിലിപ്- കാവ്യമാധവന്‍ ജോഡികളുടെ സിനിമകള്‍ കൂടുതലായി ഇറങ്ങിയിരുന്നത്.

    യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്

    പ്രണയ ജോഡികളായി ശിവകാര്‍ത്തികേയനും സാമന്തയും! സീമരാജയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂപ്രണയ ജോഡികളായി ശിവകാര്‍ത്തികേയനും സാമന്തയും! സീമരാജയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

    English summary
    lal jose says about shalini and kavya madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X