For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപ്പച്ചൻ പോയിട്ട് നാൽപ്പത്തിയൊന്ന് ദിവസം'; പിതാവിനൊപ്പമുള്ള അവസാന നിമിഷങ്ങളുടെ ചിത്രങ്ങളുമായി ലാൽ ജോസ്!

  |

  രണ്ട് പതിറ്റാണ്ടോളമായി മലയാള സിനിമയ്ക്ക് ഒപ്പം സഞ്ചരിക്കുന്ന സംവിധായകനാണ് ലാൽ ജോസ്. ഇതുവരെ 25ൽ അധികം സിനിമകൾ ലാൽ ജോസ് സംവിധാനം ചെയ്തിട്ടുണ്ട്. ​ഗ്രാമീണ ജീവിതവും ന​ഗര ജീവിതവും എല്ലാം ലാൽ ജോസിന്റെ സിനിമകളിൽ വന്നുപോയിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവ് മുതൽ തുടങ്ങിയ യാത്ര ഇപ്പോൾ മ്യാവൂവിൽ വരെ എത്തിനിൽക്കുകയാണ്. അധ്യാപകരായ ജോസിന്റേയും ലില്ലിയുടേയും മകന്റെ ഉള്ളിൽ എപ്പോഴും സിനിമ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കോളജ് പഠനം പൂർത്തിയാക്കിയ ഉടൻ‌ തന്നെ സിനിമയെ തേടി ഇറങ്ങിയത്. സിനിമ തിരഞ്ഞ് ലാൽ ജോസ് ആദ്യം പോയത് ചെന്നൈയിലേക്കായിരുന്നു.

  Also Read: 'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അമ്പതിനോട് അടുക്കുമ്പോൾ ഇരട്ടകുഞ്ഞുങ്ങളുടെ അമ്മ'; സന്തോഷം പങ്കിട്ട് സുമ ജയറാം!

  അവിടെ വെച്ച് ജീവിതവും സിനിമയും ലാൽ ജോസ് കൂടുതൽ അടുത്തറിഞ്ഞു. പിന്നീട് അവിടെ നിന്നും സൗഹൃദങ്ങൾ സമ്പാദിച്ച് നാട്ടിലേക്ക് മടങ്ങിയെത്തി. പതിനാറ് വർഷത്തോളം കമലിന്റെ സംവിധാന സഹായിയായിരുന്നു. കമലിന്റെ സഹായിയായി പ്രവർത്തിച്ചപ്പോഴും അല്ലാതെയും ലഭിച്ച അറിവുകൾ വെച്ചാണ് ലാൽ ജോസ് ഒരു മറവത്തൂർ കനവ് എന്ന സിനിമ ചെയ്തത്. മമ്മൂട്ടിയും ബിജു മേനോനും മോഹിനിയും ദിവ്യാ ഉണ്ണിയും കേന്ദ്രകഥാപാത്രങ്ങളായ സിനിമ വലിയ വിജയമായിരുന്നു. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി നിരവധി സിനിമകൾ ലാൽ ജോസിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തി.

  Also Read: 'എനിക്ക് വേണ്ടി അമ്മ, അമ്മയുടെ പേരിൽ മാട്രിമോണി പ്രൊഫൈൽ തുടങ്ങിയിരുന്നു'; ഐശ്വര്യ ലക്ഷ്മി പറയുന്നു!

  കുടുംബപ്രേക്ഷകരുടെ മാത്രമല്ല തലമുറ വ്യത്യാസമില്ലാതെ എല്ലാവരുടേയും പ്രിയങ്കരനായ സംവിധായകനാണ് ലാൽ ജോസ്. മറവത്തൂർ കനവിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത സിനിമ ദിലീപ്-കാവ്യ മാധവൻ ജോഡി ഒന്നിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ ആണ്. പാട്ടുകളും കഥാപാത്രങ്ങളും കഥയും എല്ലാം കൊണ്ട് അന്നും ഇന്നും ഒരുപോലെ റിപ്പീറ്റ് വാല്യുവുള്ള സിനിമയാണ് ചന്ദ്രനു​ദിക്കുന്ന ദിക്കിൽ. പിന്നീട് മീശമാധവൻ, പട്ടാളം, രസികൻ, ചാന്ത്പൊട്ട്, അച്ഛനുറങ്ങാത്ത വീട്, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, ക്ലാസ്മേറ്റ്സ്, നീന, വെളിപാടിന്റെ പുസ്തകം, തട്ടിൻപുറത്ത് അച്യുതൻ, നാൽപത്തിയൊന്ന്, മ്യൂവു തുടങ്ങിയ സിനിമകൾ വരെ ലാൽ ജോസിന്റെ കരിയർ എത്തിനിൽക്കുന്നു.

  ഇക്കഴിഞ്ഞ ജനുവരിയിലാണ് ലാൽ ജോസിന്റെ പിതാവ് മായന്നൂർ മേച്ചരി വീട്ടിൽ എ.എം ജോസ് അന്തരിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം ​ഗവ.ഹൈസ്കൂൾ റിട്ടേർഡ് അധ്യാപകനായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 82ആം വയസിലാണ് അന്തരിച്ചത്. ഇന്ന് ലാൽ ജോസിന്റെ പിതാവ് മരിച്ചതിന്റെ നാൽപത്തിയൊന്നാം ദിവസമാണ്. അപ്പച്ചൻ വേർപിരിഞ്ഞ് പോയിട്ട് ദിവസങ്ങൾ ഏറെയായിട്ടും പിതാവിന്റെ ഓർമയിലാണ് ലാൽ ജോസ്. 'ഓർമ്മയിലും പ്രാർത്ഥനയിലും അപ്പച്ചൻ...പോയിട്ട് ഇന്ന് നാൽപ്പത്തിയൊന്ന്...' എന്നാണ് അപ്പച്ചന്റെ നാൽപത്തിയൊന്നാം ചരമദിനത്തിൽ ലാൽ ജോസ് കുറിച്ചത്. ഒപ്പം അപ്പച്ചന് അന്ത്യ ചുംബനം നൽകുന്ന ചിത്രങ്ങളും ലാൽ ജോസ് പങ്കുവെച്ചിട്ടുണ്ട്. ഒഴിവുസമയങ്ങൾ കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കാൻ എപ്പോഴും ലാൽ ജോസ് ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ പിതാവിന്റെ മരണം ലാൽ ജോസിന് വലിയ ആ​ഘാതമായിരുന്നു.

  Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam

  മ്യാവൂ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ലാൽ ജോസ് ചിത്രം. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് മ്യാവൂ ലാൽ ജോസ് ഒരുക്കിയത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്കുശേഷം ലാൽ ജോസിന് വേണ്ടി ഡോ.ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ സിനിമ കൂടിയാണ് മ്യാവൂ. സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം മൂന്ന് കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണിത്​. ഗൾഫിൽ ജീവിക്കുന്ന സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പൂർണമായും യുഎഇയിലാണ്​ ചിത്രീകരിച്ചിരിക്കുന്നത്​. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചത്.

  Read more about: lal jose
  English summary
  Lal Jose with pictures of last moments with his father jose, picture goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X