For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങനെയെങ്കിലും വേദികയെ ഒഴിവാക്കാനൊരുങ്ങി സിദ്ധു! സുമിത്ര രോഹിത്ത് വിവാഹം ഉടൻ?

  |

  മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് 'കുടുംബവിളക്ക്'. സുമിത്രയെന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ കഥയിൽ വീണ്ടുമൊരു ട്വിസ്റ്റ് വരികയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവബഹുലമായ കാര്യങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. സുമിത്രയേയും രോഹിത്തിനേയും തമ്മിൽ വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനിലയം വീട്ടുകാർ.

  കഴിഞ്ഞ ദിവസം സുമിത്രയോട് ശ്രീകുമാർ ഇക്കാര്യം പറഞ്ഞിരുന്നു. അച്ഛാച്ചനും സുമിത്രയുടെ അമ്മയും മരുമക്കളും എല്ലാം സുമിത്രയെ വിവാഹം കഴിക്കാൻ പറ‍‍യുകയാണ്. സുമിത്രയ്ക്ക് വിവാഹത്തോട് താൽപര്യമില്ലെന്ന് പറയുകയും ചെയ്തു.

  ഇപ്പോൾ പൂജയും രോഹിത്തിനെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിക്കുകയാണ്. അച്ഛൻ ഒരു കല്യാണം കഴിച്ച് എനിക്കൊരു അമ്മയെ തന്നാൽ എന്റെ അമ്മയുടെ ആത്മാവ് അച്ഛന്റെ കഴുത്തിന് പിടിച്ച് കൊല്ലാൻ ഒന്നും വരില്ല. വിവേകിനോട് രോഹിത്തിന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് സുമിത്ര. രോഹിത്തും സുമിത്രയും തമ്മിൽ വിവാഹിതരാകും എന്ന തരത്തിലാണ് അണിയറ പ്രവർത്തകർ അതിൻ്റെ പ്രൊമോ പുറത്തുവിട്ടിരിക്കുന്നത്. സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കണമെന്ന് തന്നെയാണ് പ്രേക്ഷകരും ആ​ഗ്രഹിക്കുന്നത്.

  Also Read: ഗെയിമിൻ്റെ ഭാ​ഗമായി പലതും പറഞ്ഞിട്ടുണ്ട്, ചേച്ചി അത് മനസ്സിൽ വെക്കരുത്, കല്യാണം പോലും കഴിച്ചിട്ടില്ലെന്ന് അഖിൽ

  അതേസമയം എങ്ങനെയെങ്കിലും വേദികയെ തന്റെ ജീവിതത്തിൽ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണ് സിദ്ധാർത്ഥ്. അതിനായി വക്കീലിനെ കാണുകയും ചെയ്തു. സുമിത്രയിൽ നിന്ന് വിവാഹമോചനം നേടിക്കൊടുത്ത വാസുദേവൻ വക്കീലിനെയാണ് സിദ്ധാർത്ഥ് വീണ്ടും കാണുന്നത്. വിവാഹമോചനത്തിനായുള്ള തയ്യാറെടുപ്പിലാണ് സിദ്ധാർത്ഥ് എന്ന് ശ്രീനിലയം വീട്ടിൽ വിളിച്ചുപറയുന്ന വേദികയാണ് പുതിയ എപ്പിസോഡിലുള്ളത്.

  kudumbavilakk

  അതോടൊപ്പം രോഹിത്ത് സുമിത്രയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ്. സുമിത്രയുടെ കുടുംബക്കാരോടും മറ്റും രോഹിത്ത് ഇക്കാര്യം സംസാരിക്കുന്നുമുണ്ട്. എന്നാൽ എല്ലായിപ്പോഴും നടക്കുന്നതുപോലെ, രോഹിത്തിനെ സുമിത്ര എതിർക്കാനാണ് സാധ്യതകളുള്ളത്. രോഹിത്തും സുമിത്രയും കോളേജ് കാലത്ത് ചെറിയ പ്രണയത്തിലായിരുന്നെങ്കിലും, രോഹിത്ത് മടങ്ങിവന്നപ്പോൾ നല്ല സുഹൃത്തായി മാത്രമാണ് സുമിത്ര സ്വീകരിച്ചത്.

  സുമിത്ര രോഹിത്ത് ഒന്നിക്കണം എന്ന് പറയുന്ന ആരാധകരുടെ വും ചെറുതല്ല. ഒരു ആരാധിക കമൻ്റ് ചെയ്തത് ഇങ്ങനെയാണ്:
  "രോഹിത് സുമിത്ര ഒന്നിക്കണം എത്രകാലം ആയി രോഹിത് സുമിത്രയെ സ്നേഹിക്കുന്നു. സിദ്ധാർത്ഥന്റെ ഒപ്പം ജീവിച്ച അത്രയും കാലം അവഗണന മാത്രമാണ് കിട്ടിയത്. പേരിന് ഒരു ഭാര്യ‌, ഒരു വേലക്കാരി.. അത്ര മാത്രം ആയിരുന്നു സുമിത്ര. അതിനിടയിൽ അവിഹിതവും.

  ഭർത്താവും കുട്ടിയും ഉള്ള വേദികയുടെ പുറകേ നടന്ന് അവളെ മകനിൽ നിന്നും ഭർത്താവിൽ നിന്നും അകറ്റി.. എന്നിട്ട് ഇപ്പോ സിദ്ധു നല്ലവൻ.. കുറ്റം മുഴുവൻ വേദികക്ക്.''

  Also Read: എൻ്റെ സ്വപ്ന സാക്ഷാത്ക്കാരം! അമ്മയാണ് എന്റെ ധൈര്യം, സന്തോഷ വാർത്തയുമായി സീരിയൽ താരം അമൃത നായർ

  "സുമിത്രക്ക് രോഹിത്തിനെ പോലെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല.. ഡിവോർസ് ആയ സ്ത്രീകൾക്കും ഒരു ജീവിതം ഉണ്ടാവും എന്നത് ഈ സീരിയലിലൂടെ കാണിക്കാവുന്നതാണ്.. അങ്ങനെ ഒരു മെസേജ് സമൂഹത്തിന് കൊടുക്കാം. ഭർത്താവ് മരിച്ച ഡിവോർസി ആയ ഒരു സ്ത്രീക്കും ജീവിതം ഉണ്ട് എന്നത് ഈ സീരിയലിലൂടെ കാണിക്കണം.. പക്ഷെ സുമിത്ര ഒരിക്കലും അവരുടെ ബിസിനസ്സിൽ നിന്നും മാറരുത് ..

  സിദ്ധുവിന് ചേർന്നത് വേദിക തന്നെ ആണ്... അവർ ഇങ്ങനെ തന്നെ ജീവിക്കട്ടെ.. സിദ്ധു സുമിത്ര ഒന്നിക്കേണ്ട ആവശ്യം ഇല്ല.. സുമിത്ര ആണ് സിദ്ധുവിനെ പോലെ ഇങ്ങനെ ചെയ്തതു എങ്കിൽ സിദ്ധു ഒരിക്കലും അവരെ പിന്നീട് സ്വീകരിക്കില്ല.."

  Also Read: ആദ്യം അഭിനയിക്കാൻ വന്നപ്പോൾ ഫഹദ് ഇക്കായെ അടിച്ച് ഒരു സൈഡാക്കി, തിരിച്ചും കിട്ടിയെന്ന് ഷെയ്ൻ നി​ഗം

  "പിന്നെ എന്തിന് എപ്പോഴും സ്ത്രീകൾ ഭർത്താവിന്റെ അവിഹിതം ക്ഷമിക്കണം? അന്തസ്സ് ഉള്ള പെണ്ണുങ്ങൾ ഒരിക്കലും തന്റെ മക്കൾക്ക് വേണ്ടി ആയാൽ പോലും തന്നെ ചതിച്ചവനെ സ്വീകരിക്കില്ല...സുമിത്രയെ അങ്ങനെ ഒരു സ്ത്രീകഥാപാത്രമായി കാണിക്കണം.. അങ്ങനെ ഉള്ള ഒരുപാട് സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.. ഇങ്ങനെയാണ് ഒരു പ്രേക്ഷക കമൻ്റ് ചെയ്തിരിക്കുന്നത്. സീരിയലിലൂടെ സമൂഹത്തിന് ഇക്കാര്യത്തിൽ ഒരു അവബോധം സൃഷ്ടിക്കാനാണ് പ്രേക്ഷകരുടെ ആവശ്യം."

  Read more about: Kudumbavilakku
  English summary
  Latest Kudumbavilakk serial promo about vedika siddharth divorce and sumithra rohith marriage discussion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X