For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എസ് പി ബി ഇനിയും പാടും, ജനഹൃദയത്തിൽ പതിഞ്ഞ ശബ്ദം...

  |

  മലരെ മൗനമേ..മലരേ മൗനമാ... മൗനമേ വേദമാ... മലർകൾ പേസുമാ പേശീനാൽ ഓയുമാ അൻപേ.. ഇന്ന് നിറ കണ്ണുകളോടെയാണ് തെന്നിന്ത്യൻ സംഗീത പ്രേമികൾ ഈ ഗാനം കേൾക്കുന്നത്. അനശ്വര ശബ്ദം ബാക്കിയാക്കി സംഗീത ലോകത്തെ മഹാ പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യം യാത്രയായിരിക്കുന്നത്. സന്തോഷത്തിലും ദുഃഖത്തിലും ഏതൊരു മനുഷ്യനും കേൾക്കാൻ ആഗ്രഹിച്ചിരുന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. നെല്ലൂരിലെ ചെറു ഗ്രാമത്തിൽ ജനിച്ച മഹാ പ്രതിഭയുടെ ശബ്ദത്തിനായി ഇന്ത്യൻ ജനത പിന്നീട് കാതോർത്തിരുന്നിരുന്നു. ഓരോ ഭാഷയും അനായാസം അദ്ദേഹത്തിന് വഴങ്ങി. പ്രണയവും വിരഹവും കൂടുതൽ ആഴങ്ങളിലേക്ക് പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനായിരുന്നു.

  ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. കലാകുടുംബത്തിലായിരുന്നു പ്രിയ ഗായകന്റെ ജനനം. നടക നടൻ എസ്. പി. സംബമൂർത്തിയായിരുന്നു അദ്ദേഹത്തിന്റെപിതാവ്. ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്. കുട്ടിക്കാലം മുതലെ സംഗീതത്തിനോടായിരുന്നു എസ്.പി.ബി. ക്ക് താൽപാര്യം. എന്നാൽ അദ്ദേഹത്തെ ഒരു എൻജിനിയർ ആക്കി കാണണമെന്നായിരുന്നു അച്ഛന്റെ ആഗ്രംഹം. അനന്തപൂരിലെ JNTU എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. എന്നിട്ടും സംഗീതം അദ്ദേഹം കൈവിട്ടിരുന്നില്ല. അദ്ദേഹത്തിനോടൊപ്പം തന്നെ മനസ്സിലുണ്ടായിരുന്ന സംഗീതവും വളരുകയായിരുന്നു.

  ഗാനമേള ട്രൂപ്പിൽ നിന്നാണ് എസ്പിബി തന്റെ സംഗീതം ജീവിതം ആരംഭിക്കുന്നത്. ലളിത സംഗീതരംഗത്തും അദ്ദേഹ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. 1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടിയിരുന്നു. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ‌) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം. എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എസ്. പി. അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം "നിലവെ എന്നിടം നെരുങ്കാതെകാതെ" ആയിരുന്നു.

  1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ചത്.അതിനു ശേഷം ഇതുവരെ അദ്ദേഹം 40000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. തമിഴ് സംഗീത ലോകത്തിലെ നിറസാന്നിധ്യമായിരുന്നു എസ്ബിപി. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം സംഗീത സംവിധായകർക്കൊപ്പവും എസ് പിബി പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡും പ്രിയ ഗായകന് സ്വന്തമാണ്.

  സംഗീതത്തിൽ എസ്പി ബി ശരിക്കും അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ ചലച്ചിത്രം ഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെക്കോഡിനോടൊപ്പം തന്നെ ഒറ്റ ദിവസം കൊണ്ട് 21 പാട്ടുകൾ റെക്കോഡ് ചെയ്ത് അത്ഭുതവും അദ്ദേഹം സൃഷ്ടിച്ചിരുന്നു. കന്നഡ സിനിമ സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിന് വേണ്ടിയാണ് എസ്പിബി 21 പാട്ടുകൾ പാടിയത്. ഇതുപോലെ തന്നെ ഒരു ദിവസം 19, പാട്ടുകളും 16 ഹിന്ദി പാട്ടും അദ്ദേഹം റെക്കോഡ് ചെയ്തിരുന്നു. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ എസ്പിബിക്ക് ലഭിച്ചിട്ടുണ്ട്.. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.

  കോവിഡിനോട് പൊരുതി തോറ്റ് SPB വിട | FilmiBeat Malayalam

  ഇന്ത്യൻ സംഗീത ലോകത്ത് എസ് പി നൽകിയ സംഭാവനകൾ വളരെ വലുതാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. നാലു ഭാഷകളിലായി ആറു ദേശീയ പുരസ്കാരങ്ങളും അദ്ദേഹം നേടി. 25 തവണയാണ് ആന്ധ്ര പ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് എസ് പിബിയെ തേടിയെത്തിയത്. പാട്ടിന്റെ പാലാഴി എന്നു വിശേഷിപ്പിക്കാവുന്ന എസ് പി ബിയെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിരുന്നു. ഗായകൻ എന്നതിലുപരി നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് എസ്.പി.ബി. ചരൺ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി.

  English summary
  Legendary Singer SP Balasubrahmanyam's Malayalam Profile
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X