For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വക്കീലിനെ കൊണ്ട് കെട്ടിക്കുമെന്ന് അച്ഛന്‍; ഒടുവില്‍ സംഭവിച്ചതിങ്ങനെ, ലക്ഷ്മി നായരുടെ വിവാഹക്കഥ വീണ്ടും വൈറല്‍

  |

  പാചകം ഒരു കലയാണെന്ന് മലയാളികളെ പഠിപ്പിച്ച ചിലരില്‍ ഒരാളാണ് ലക്ഷ്മി നായര്‍. മാജിക് ഓവന്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്. പാചകത്തില്‍ ഡോക്ട്രേറ്റ് വരെ കരസ്ഥമാക്കിയിട്ടുള്ള ലക്ഷ്മി നിരവധി പരിപാടികളില്‍ അവതാരകയായിട്ടും എത്തിയിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ പാചകവും മറ്റ് വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ്.

  മഞ്ഞ സാരിയിൽ തിളങ്ങി നിധി അഗർവാൾ, ചിത്രങ്ങൾ കാണാം

  ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ദിവസത്തെ കുറിച്ച് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മി നായര്‍. കഴിഞ്ഞ മേയ് ഏഴിനായിരുന്നു ലക്ഷ്മിയുടെയും ഭര്‍ത്താവിന്റെയും വിവാഹ വാര്‍ഷികം. കഴിഞ്ഞ ദിവസം വിവാഹത്തിന്റെ ഓര്‍മ്മകള്‍ എന്ന് പറഞ്ഞ് ചില ഫോട്ടോസും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം എങ്ങനെയാണ് നടന്നത് എന്നുള്ള കാര്യം വീണ്ടും പ്രചരിക്കുകയാണ്.

  കഴിഞ്ഞ വര്‍ഷമാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തന്റെ വിവാഹത്തെ കുറിച്ചും വരനെ കണ്ടുപിടിച്ചതിനെ കുറിച്ചുമെല്ലാം ലക്ഷ്മി നായര്‍ മനസ് തുറന്നത്. ഒരു വക്കീലിനെ കല്യാണം കഴിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നെങ്കിലും ഒടുവില്‍ അത് തന്നെ സംഭവിച്ചതിനെ കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. 1988 മേയ് 7 നായിരുന്നു ഞങ്ങളുടെ വിവാഹം. നായര്‍ അജയ് കൃഷ്ണന്‍ ആണ് ഭര്‍ത്താവ്. നോര്‍ത്ത് ഇന്ത്യയിലോക്കെ പഠിക്കുമ്പോള്‍ അവിടെ സര്‍ നെയിം ആണ് പേരിന് മുന്‍പില്‍ ഇടുക. പുള്ളി പൂനെയിലാണ് ഡിഗ്രി ഒക്കെ ചെയ്തത്.

  വീട്ടില്‍ അദ്ദേഹത്തെ ബോബി എന്നും എന്നെ മോളിയും എന്നാണ് വിളിക്കുന്നത്. അത് കൊണ്ട് ബോബനും മോളിയുമെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കാറുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ മുതല്‍ കല്യാണ ആലോചനകള്‍ തനിക്ക് വന്നിരുന്നു. പക്ഷേ കേരളം വിട്ട് വിദേശത്തേക്ക് പോവണം എന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ അച്ഛന് താല്‍പര്യം ഇല്ലായിരുന്നു. ഒരു വക്കീലിനെ കൊണ്ട് എന്നെ കെട്ടിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്.

  ചെറുപ്പം മുതല്‍ വക്കീലന്മാരെ കണ്ട് വളര്‍ന്നത് കൊണ്ട് അവരെ വേണ്ടെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞിട്ടുണ്ട്. വക്കീലിനെ വേണ്ട എന്നുള്ളത് മാത്രമല്ല, ഭാവി വരന്‍ കാണാന്‍ നല്ല ലുക്ക് ഉള്ള ആളായിരിക്കണം എന്നൊരു നിബന്ധന കൂടി എനിക്കുണ്ടായിരുന്നു. ഒരു പ്രണയ വിവാഹത്തിന് സാധ്യതയുമുള്ള കുടുംബത്തില്‍ അല്ലായിരുന്നു ഞാന്‍ ജനിച്ച് വളര്‍ന്നത്. പ്രണയിച്ച് നടക്കാന്‍ ഒരു അവസരവും കിട്ടിയിട്ടില്ല. എങ്കിലും എന്റേത് ലവ് മ്യാരേജ് ആണോന്ന് ഒരുപാട് പേര്‍ക്ക് സംശയം വന്നിട്ടുണ്ട്. കാരണം പുള്ളിക്കാരന്‍ ലോ അക്കാദമിയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു. പക്ഷെ എല്ലാവരുടെയും തെറ്റിദ്ധാരണയാണ്. ഞാന്‍ വരുന്നതിന് മുന്‍പ് തന്നെ അദ്ദേഹം കോളേജില്‍ നിന്നും പോയിരുന്നു.

  മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

  വിവാഹം നടന്ന വര്‍ഷമായിരുന്നു ലക്ഷ്മി നായര്‍ ലോ അക്കാദമിയിലെ ഗസ്റ്റ് ലെക്ചറായി ജോലിയില്‍ പ്രവേശിക്കുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴെക്കും ജോലി സ്ഥിരമാവുകയും ചെയ്തു. പിന്നീടാണ് പാചക വിദഗ്ദയാവുന്നത്. പാചകത്തില്‍ ഡോക്ടറേറ്റ് വരെ കരസ്ഥമാക്കിയിട്ടുള്ള ലക്ഷ്മി കേറ്ററീന എന്നൊരു കേറ്ററിങ് സ്ഥാപനവും നടത്തി വരുന്നുണ്ട്. ഇപ്പോള്‍ യൂട്യൂബ് ചാനലിന് വേണ്ടിയാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.

  English summary
  Lekshmi Nair Shared Unseen Pictures From Her Wedding Memories, A Look Back At Her Marriage Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X