Don't Miss!
- Sports
എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു
- Finance
വില്‍ക്കാനാളില്ല; തുടര്‍ച്ചയായ നാലാം ദിവസവും ഈ മള്‍ട്ടിബാഗര്‍ അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്
- News
'കോടതി പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം'; സിപിഎം
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ആ രഹസ്യം പഠിപ്പിച്ച് തന്നത് മോഹന്‍ലാല്‍, ഭീഷ്മ പര്‍വത്തിലെ നീണ്ട ഡയലോഗിനെ കുറിച്ച് ലെന
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം. മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റീലീസ് ചെയ്ത ആദ്യ ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടിയത്. തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലും എത്തിയിട്ടുണ്ട്. ഹോട്ടസ്റ്റാറിലൂടെയാണ് ചിത്രം എത്തിയത്.
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, , അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ബിഗ് ബോസ് താരം ഡെയ്സി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ... ഫിലോമിനയുടെ മകന് രംഗത്ത്
ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരി കഥാപാത്രത്തെയായികരുന്നു ലെന അവതരിപ്പിച്ചത്. സൂസന് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെനയുടെ നെടുനീളന്‍ ഡയലോഗുകള്‍ തിയേറ്ററുകളില്‍ കയ്യടി നേടിയിരുന്നു. ഇപ്പോഴിതആ ഡയലോഗിന് കുറിച്ച് പറയുകയാണ് ലെന. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വലിയ വലിയ ഡയലോഗുകള്‍ ഇത്രയും അസാധാരണമായി പറഞ്ഞ് ഫലപ്പിക്കാന്‍ സാധിയ്ക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു മറുപടി.
എന്തോ തടയും പോലെ തോന്നി; നോക്കിയപ്പോള്‍ എന്റെ കാലില്‍ അയാളുടെ കൈ, ദുരനുഭവം പറഞ്ഞ് നടി അനഘ രമേശ്
''വളരെ അധികം ദൈര്‍ഘ്യമുള്ള ഡയലോകുകള്‍ മനഃപാഠം ചെയ്ത് പഠിയ്ക്കുന്നതില്‍ മുന്നിലാണ് പൃഥ്വിരാജും സിദ്ധിഖും മോഹന്‍ലാലും. തുടക്ക കാലത്ത് എനിക്ക് വളരെ അധികം പ്രയാസമുള്ള കാര്യമായിരുന്നു അത്തരം ഡയലോഗുകള്‍. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.മോഹന്‍ലാല്‍ നിന്ന് ആണ് എങ്ങിനെ നീളമുള്ള ഡയലോഗുകള്‍ ഈസിയായി പഠിക്കാനുള്ള വഴി പഠിച്ചെടുത്തത''.

2012 ല്‍ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തില്‍ എഎസ്പിയുടെ വേഷമായിരുന്നു ലെനയ്ക്ക്. ആ ചിത്രത്തില്‍ നെടുനീളന്‍ ഡയലോഗുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിനോടൊപ്പമുള്ള സിനിമ അനുഭവവും ലെന പങ്കുവെയ്ക്കുന്നുണ്ട്. ''മോഹന്‍ലാലിനൊപ്പം ഏറ്റവും ആദ്യ അഭിനയിച്ച സിനിമ ദേവദൂതന് ആണ. ആനി കുര്യന് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പക്ഷെ എന്നെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞത് സ്പരിറ്റ് എന്ന ചിത്രത്തിലെ എഎസ്പി സുപ്രിയ രാഘവന് എന്ന കഥാപാത്രത്തിലൂടെയാണ്''; ലെന പറയുന്നു.
ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും ലെന നേരത്തെ പങ്കുവെച്ചിരുന്നു. ''ചിത്രത്തില്‍ മമ്മൂക്കയുടേത് വേറെ ലെവല്‍ പ്രകടനമായിരുന്നു.അദ്ദേഹത്തിനൊപ്പം നല്ല സീനുകളുടെ ഭാഗമാകാനായി. മമ്മൂക്കയോട് ഫോണില്‍ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാരണം നമ്മള്‍ക്കും ബെറ്ററായ ഒരു റിസള്‍ട്ട് ്കൊടുക്കാനായി. ഭീഷ്മ പര്‍വ്വത്തിലെ മറക്കാനാകാത്ത ഒരു അനുഭവം മമ്മൂക്കയുടെ അഭിനന്ദനമാണ്. കുറയ്ക്കേണ്ടവരുടെ എണ്ണം കൂടും എന്ന ഡയലോഗ് വരുന്ന സീനില്‍ മൈക്കിളിനോട് സൂസന് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതാണല്ലോ. അത് എടുത്ത് ശേഷം നന്നായിരുന്നു ചെയ്തത് എന്ന് മമ്മൂക്ക അഭിനന്ദിച്ചു. ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാര്‍്ഡ് കിട്ടിയ പോലെ തോന്നി. ഞാന്‍ ശരിക്കും ത്രില്ലടിച്ചു പോയി. അത് നല്കിയ ഊര്‍ജം ചെറുതല്ല. എന്നാണ് ലെന പറയുന്നത്.
ചെറിയ ചെറിയ വേഷങ്ങളിലൂടെ മുന്‍നിരയിലേക്ക് വന്ന ലെന ഇതിനോടകം അക്ഷയ് കുമാറിനപ്പം ബോളിവുഡ് സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു. ഭീഷ്മ പര്‍വ്വത്തിന് ശേഷം മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഓളം, ലവ് ജിഹാദ്, ആര്‍ട്ടിക്കിള്‍ 21, മരീചന്, അടുക്കള എന്നീവയാണ് റിലീസിനായി കാത്തിരിക്കുന്ന നടിയുടെ ചിത്രങ്ങള്‍.