twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Lena: മേക്കോവര്‍ കൊണ്ട് ഞെട്ടിക്കാന്‍ പറ്റിയ നടി ലെനയാണ്! മൊട്ട തലയുമായി നടിയുടെ ലുക്ക് പുറത്ത്!

    |

    സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ കിടിലന്‍ മേക്കോവറായിരുന്നു നടത്തിയിരുന്നത്. ലാലേട്ടന്‍ മാത്രമല്ല മറ്റ് പലരും മോക്കോവര്‍ നടത്തി ഞെട്ടിക്കാറുണ്ടായിരുന്നു. മലയാള സിനിമയിലെ നായികമാര്‍ ഇക്കാര്യത്തിന് വളരെ പിന്നിലാണെങ്കിലും നടി ലെന അക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടും. കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ഫോട്ടോ ലെന ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

     lena

    തലമൊട്ടയടിച്ച് അതില്‍ മഞ്ഞള് തേച്ച് നിലത്ത് കുത്തിയിരിക്കുന്ന ഒരു ഫോട്ടോയായിരുന്നു ലെന പുറത്ത് വിട്ടത്. പളനിയില്‍ നിന്നുമായിരുന്നു നടിയുടെ ഈ സാഹസികത. ഒറ്റ നോട്ടത്തില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച ലുക്കായിരുന്നു അത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ അതോ പളനിയില്‍ എന്തെങ്കിലും നേര്‍ച്ച ഉണ്ടായിരുന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

    'അസമയ'ത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ച ദുര്‍ഗമാരുടെ പ്രയാണം; മലയാളികളുടേയും! എസ് ദുര്‍ഗ റിവ്യൂ!'അസമയ'ത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ച ദുര്‍ഗമാരുടെ പ്രയാണം; മലയാളികളുടേയും! എസ് ദുര്‍ഗ റിവ്യൂ!

    വീണ്ടും അതേ ലുക്കില്‍ തന്നെ ലെന പുതിയ മറ്റൊരു ഫോട്ടോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ലെന ഫോട്ടോ പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ആരാധകര്‍ ഏറ്റെടുത്തു. ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയ്ക്ക് താഴെ പുതിയ മേക്കോവറിന്റെ ലക്ഷ്യം എന്താണെന്ന് അറിയാന്‍ ആരാധകര്‍ നിരവധി കമന്റുകളാണ് ഇട്ട് കൊണ്ടിരിക്കുന്നത്.

    A post shared by Lena Kumar (@lenasmagazine) on

    ലെനയുടെ ഈ വര്‍ഷം റിലീസിനെത്തിയ രണ്ട് സിനിമകളായിരുന്നു ഉണ്ടായിരുന്നത്. താരപുത്രന്‍ പ്രണവിന്റെ അമ്മ വേഷത്തില്‍ ആദി എന്ന സിനിമയിലും ഇപ്പോള്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ ഇര എന്ന സിനിമയായിരുന്നു ലെനയുടെ അവസാനമിറങ്ങിയ സിനിമ. പുതിയ സിനിമ ഏതാണെന്നുള്ളതിനെ കുറിച്ച് കൃത്യമായ വിവരങ്ങളില്ല..

    English summary
    Lena's bald avatar stuns her fans!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X