For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക് ഡൗണിന് ശേഷം ആദ്യം ചെയ്യാന്‍ പോവുന്നത് അതായിരിക്കും! വിശേഷങ്ങളുമായി നടി ലിയോണ ലിഷോയ്

  |

  ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ തന്നെ കഴിയേണ്ടി വന്നതോടെ എല്ലാവരും നിരാശയിലാണ്. പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് സങ്കടം പറയുന്നവരെക്കാളും ഈ സമയം ആസ്വദിക്കുന്നവരുണ്ട്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വീണ് കിട്ടിയ കുറച്ച് നാളുകള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കുകയാണ് നടി ലിയോണ ലിഷോയി.

  കുറച്ച് മാസങ്ങളായി സിനിമകളുടെ തിരക്കുകളിലായിരുന്നു. അച്ഛനും ഞാനും വീട്ടിലുണ്ടാവുന്നത് വളരെ കുറിച്ചായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാന്‍ പറ്റുന്നുണ്ടെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ലിയോണ പറയുകയാണ്. ഒപ്പം ലോക് ഡൗണിലെ ചില വിനോദങ്ങളെ കുറിച്ചും നടി പറയുന്നു.

  കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇത്രയധികം ദിവസം വീട്ടില്‍ ഇരിക്കാന്‍ കിട്ടുന്നത്. അഞ്ചാറ് മാസമായി നല്ല തിരക്കിലായിരുന്നു. ഷൂട്ട് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തെ ബ്രേക്ക് മാത്രം എടുത്തിട്ട് അടുത്ത പടത്തിന് ജോയിന്‍ ചെയ്യും. കുറച്ചധികം ബ്രേക്ക് കിട്ടിയാല്‍ യാത്ര പോകും. ഇതായിരുന്നു സ്ഥിരം രീതി. ഇപ്പോള്‍ വീട്ടിലെ കുട്ടിയായി ഇരിക്കുകയാണ്. വര്‍ക്കൗട്ടാണ് പ്രധാന പരിപാടി. പിന്നെ അത്യാവശ്യം വായനയുണ്ട്. ചിത്രം വരക്കലുണ്ട്. അത് കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ടൊന്നുമില്ല.

  ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയില്‍ ഈ നിയന്ത്രണങ്ങള്‍ നമ്മള്‍ പാലിക്കേണ്ടതുണ്ട്. വീട്ടിലിരിക്കാന്‍ സമയം കിട്ടിയതാണ് വലിയൊരു കാര്യമായി തോന്നുന്നത്. പ്രത്യേകിച്ച് അച്ഛനും ഞാനും ഒന്നിച്ച് അധികം വീട്ടില്‍ ഉണ്ടാകില്ല. ന്നുകില്‍ ഞാന്‍ ഷൂട്ടിലായിരിക്കും. അല്ലേല്‍ അച്ഛന്‍ ഷൂട്ടിലായിരിക്കും. ഇതിപ്പോള്‍ അച്ഛനും അമ്മയും ചേട്ടനും അമ്മൂമ്മയുമടക്കം എല്ലാവരുമായിട്ട് വീട്ടിലാകെ ഒന്നിക്കലിന്റെ സന്തോഷമുണ്ട്.

  ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങള്‍ കുറച്ച് ബുദ്ധിമുട്ട് തോന്നി. എന്നാലും നമുക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും ഈ നിയന്ത്രണങ്ങള്‍ നല്ലതാണ്. വയനാട്ടിലെ ഷൂട്ട് പൂര്‍ത്തിയാക്കി വീട്ടിലെത്തിയപ്പോഴാണ് ലോക് ഡൗണ്‍ വാര്‍ത്ത വരുന്നത്. അത് കൊണ്ട് കൃത്യമായി വീട്ടില്‍ തന്നെ നില്‍ക്കാന്‍ പറ്റി. സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കകളുണ്ട്. സിനിമാ ഇന്‍ഡസ്ട്രി ഇനി എപ്പോഴാണ് പഴയത് പോലെ ആകുക എന്നറിയില്ല. എല്ലാ മേഖലയും തിരിച്ച് വന്നതിന് ശേഷം മാത്രമാകും സിനിമ മടങ്ങിയെത്തുക. എത്രയും പെട്ടെന്ന് എല്ലാം പഴയത് പോലെ ആകട്ടെ എന്ന പ്രാര്‍ഥനയിലാണ്. ദിവസക്കൂലിക്കാര്‍ ഒരുപാടുള്ള തൊഴില്‍ മേഖലയാണ്.

  ലോക് ഡൗണ്‍ കഴിഞ്ഞാല്‍ ഒന്ന് പുറത്തിറങ്ങി നാട് മുഴുവന്‍ കാണണെമെന്നുണ്ട്. കുറേ ദിവസമായി വീട്ടില്‍ തന്നെ ഇരിക്കുന്നതല്ലേ. ആദ്യം എന്തായിരുക്കും ചെയ്യുന്നതെന്ന് പറയാന്‍ ഇപ്പോള്‍ പറ്റണില്ല. ചിലപ്പോള്‍ ഏതേലും റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചേക്കും. തിയേറ്ററൊക്കെ തുറന്നാല്‍ ചിലപ്പോള്‍ സിനിമയ്ക്ക് പോകും. അല്ലേല്‍ ഷോപ്പിംഗ്, വെറുതെ കാറെടുത്ത് ഡ്രൈവ് ചെയ്യാനും ഇഷ്ടമാണ്. അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നുണ്ട്. റാം ആണ് ഇനി ചെയ്യാനുള്ളത്. വരയന്‍ പൂര്‍ത്തിയാക്കി. പിന്നെ ഉള്ളത് ജിന്ന് ആണ്. മൂന്ന് ചിത്രത്തിലും പ്രതീക്ഷയുള്ള വേഷമാണെന്നും ലിയോണ പറയന്നു.

  പാചകത്തോട് വലിയ ക്രേസ് ഇല്ലെങ്കിലും ഇപ്പോള്‍ പരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്. അതുപോലെ നന്നായി ഭക്ഷണം കഴിക്കുന്നുമുണ്ട്. വര്‍ക്കൗട്ടിന് ഇപ്പോള്‍ നല്ല സമയം ചെലവഴിക്കുന്നതും അതു കൊണ്ടാണ്. പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ ഈ ലോക് ഡൗണ്‍ കാലം സഹായിച്ചു. പിന്നെ ഒത്തിരി സിനിമകള്‍ കാണുന്നുണ്ട്. മറ്റൊന്നും ചെയ്ത് തീര്‍ക്കാന്‍ ഇല്ലാത്തത് കൊണ്ട് വളരെ റിലാക്‌സഡ് ആണ്. വെറുതേ മടി പിടിച്ചിരിക്കാന്‍ ഒത്തിരിയിഷ്ടമുള്ള ആളാണ് ഞാന്‍. എല്ലാത്തിനെയും പോസിറ്റീവായിട്ട് കാണാനാണ് ഇഷ്ടം. നമ്മള്‍ ഈ കാലവും അതിജീവിക്കുക തന്നെ ചെയ്യുമെന്നും ലിയോണ പറയുന്നു.

  English summary
  Leona Lishoy Talks About Lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X