For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍ സ്റ്റാര്‍ പദവിൽ എത്താൻ സാധ്യത ഈ ഒരു നടന് മാത്രം...

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും ഇന്നും മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞിട്ടെ മറ്റ് താരങ്ങൾ മലയാളത്തിലുള്ളൂ. ആരാധകർ മാത്രമല്ല സിനിമയിലെ അണിയറ പ്രവർത്തകരും മിനിമം ഗ്യാരന്റിയോടെയാണ് താരരാജാക്കന്മാരുടെ സിനിമയ്ക്കായി സമീപിക്കുന്നത്. ഇപ്പോഴിത താരാജാക്കന്മാരെ കുറിച്ച് സിനിമാ നിര്‍മാതാവും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

  r,Mammootty - mohanlal,

  ഇപ്പോഴുള്ള ജനറേഷനില്‍ മമ്മൂട്ടിയ്ക്കും മോലന്‍ലാലിനും കിട്ടിയ പോലെ, സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ആരും തന്നെ പോവുകയില്ലെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. ഞാനടക്കമുള്ള നിര്‍മാതാക്കള്‍ ഇപ്പോഴും മമ്മൂക്കയുടേയും മോഹന്‍ലാലിന്റെയും ഡേറ്റിന് പിന്നാലെയാണെന്നും അദ്ദേഹം പറയുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മലയാള സിനിമയില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ അല്‍പമെങ്കിലും സാധ്യതയുള്ളത് ഫഹദ് ഫാസിലിനാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

  ലിബര്‍ട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ... ഷാരൂഖ് ഖാനെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് കരുതി, അന്ന് തെറ്റായി ചിന്തിച്ചിരുന്നുവെന്ന് ഗൗരി

  'ഇപ്പോഴുള്ള ജനറേഷനില്‍ മമ്മൂട്ടിയ്ക്കും മോലന്‍ലാലിനും കിട്ടിയ പോലെ, സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ആരും തന്നെ പോവുകയില്ല. ഞാനടക്കമുള്ള നിര്‍മാതാക്കള്‍ ഇപ്പോഴും മമ്മൂക്കയുടേയും മോഹന്‍ലാലിന്റെയും ഡേറ്റിന് പിന്നാലെയാണ്. ഇപ്പോഴുള്ള യുവതാരങ്ങള്‍ ഒരുപാട് കാലം സിനിമാ മേഖലയില്‍ നില്‍ക്കും എന്നല്ലാതെ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തില്ല എന്ന കാര്യം നൂറ് ശതമാനവും ഉറപ്പാണ്. മമ്മൂക്കയും മോഹന്‍ലാലും പേരെടുത്ത പോലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്താന്‍ എന്തെങ്കിലും ചെറിയ സാധ്യതയുണ്ടെങ്കില്‍ അത് ഫഹദ് ഫാസിലിനാണ്. അത് എത്രകാലം ഉണ്ടാവുമെന്ന് പറയാന്‍ പറ്റില്ല.നിലവില്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും നൂറ് ശതമാനം സേഫ് ആണെന്ന് ഉറപ്പുള്ള ആര്‍ട്ടിസ്റ്റ് ഫഹദ് ഫാസില്‍ മാത്രമാണ്,' ലിബര്‍ട്ടി ബഷീര്‍ പറയുന്നു''.

  അവസാനം വേദിക മകന്റെ അടുത്തേയ്ക്ക് എത്തുന്നു, അമ്മയെ നീരവ് സ്വീകരിക്കുമോ? കുടുംബവിളക്കിൽ ട്വിസ്റ്റ്

  മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ചും അദ്ദേഹം സംസരിച്ചിരുന്നു മരയ്ക്കാർ ഒടിടിയ്ക്ക് നൽകിയാൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മോഹൻലാൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നല്ലെരു തുക തിയേറ്ററുകളിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

  അതേസമയം രയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളാണ് ഇതിന്റെ ആധാരം. മരയ്ക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിലീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ സാധ്യത പരിശേധിക്കുന്നുണ്ടെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

  Avarthana shares new video of Nandagopal Marar, Video goes viral

  സിനിമയുടെ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണ സിനിമകള്‍ക്ക് മുതലാകും. പക്ഷേ കുഞ്ഞാലി മരയ്ക്കാരിന് അത് പറ്റില്ല. മരയ്ക്കാര്‍ പോലുള്ള ഒരു സിനിമ 50 ശതമാനം ആളുകള്‍ വെച്ച് തിയേറ്ററിൽ റിലീസ് ചെയ്ത്, അതിനിടയില്‍ വേറെയും കുറേ സിനിമകളും പുറത്തിറങ്ങി, കൂട്ടത്തില്‍ കളിച്ച് മുതലാവുന്ന ഒരു കാലമല്ലാത്തതുകൊണ്ട് തിയേറ്റിലോ, ഒ.ടി.ടിയിലോ എന്നുള്ള ആലോചനയിലാണ്. മുതല്‍മുടക്ക് തിരിച്ചു പിടിക്കാനുള്ള സാഹചര്യം ഉണ്ടോ എന്നാണ് പ്രധാനമായും നമ്മള്‍ ആലോചിക്കുന്നത്. ആ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്താലുള്ള കുഴപ്പം എന്താണെന്ന് ചിന്തിക്കുന്നത്,' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

  English summary
  Liberty Basheer Reveaed The Answer For Who Is Next After Mammootty And Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X