»   » ഈ മ യൗ വിന് വെറുതേ അല്ല പുരസ്‌കാരം കിട്ടിയത്! സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി!

ഈ മ യൗ വിന് വെറുതേ അല്ല പുരസ്‌കാരം കിട്ടിയത്! സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി!

Written By:
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ മ യൗ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും റിലീസ് നീണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സിനിമ വലിയ നേട്ടം കൊയ്തിരുന്നു.

2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!

ഇനിയും റിലീസ് ചെയ്യാത്ത സിനിമയാണെങ്കിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ സ്വന്തമാക്കിയത് ഈ മ യൗ വിലൂടെയായിരുന്നു. മികച്ച സ്വഭാവ നടിയായി പോളി വില്‍സനും, മികച്ച സൗണ്ട് ഡിസൈനിന് രംഗനാഥ് രവിയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് ഈ മ യൗ വിലൂടെയാണ്. താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും സംതൃപ്തി തന്ന സിനിമ ഈ മ യൗ ആണെന്നാണ് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

ഈ മ യൗ

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന സിനിമയാണ് ഈ മ യൗ. വെറും പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി എന്ന റെക്കോര്‍ഡ് സിനിമ സ്വന്തമാക്കിയിരുന്നു. തന്റെ സിനിമകളെ പരീക്ഷണത്തിന് വിധേയമാക്കാന്‍ മടിയില്ലാത്ത ലിജോ സിനിമയുടെ പേരില്‍ തന്നെ വ്യത്യസ്തത കൊണ്ട് വരാന്‍ ലിജോ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ റിലീസിനൊരുങ്ങിയിരുന്നെങ്കിലും ഈ മ യൗ വിന്റെ റിലീസ് നീണ്ട് പോവുകയായിരുന്നു. എന്നാല്‍ റിലീസ് ചെയ്തിട്ടില്ലെങ്കിലും ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

പുരസ്‌കാരങ്ങള്‍

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും മൂന്ന് പുരസ്‌കാരങ്ങളായിരുന്നു ഈ മ യൗ വിനെ തേടി എത്തിയത്. മികച്ച സംവിധായകനായി ലിജോ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയായി പോളി വില്‍സനും, മികച്ച സൗണ്ട് ഡിസൈനിന് രംഗനാഥ് രവിയും നേട്ടം സ്വന്തമാക്കി. അതിനിടെ തന്റെ സിനിമകളെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു സംവിധായകന്‍ പുരസ്‌കാര നേട്ടത്തെ കുറിച്ചും സിനിമകളെ കുറിച്ചുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മികച്ച സിനിമ തന്നെ

2010 ല്‍ നായകന്‍ എന്ന സിനിമയിലൂടെയാണ് ലിജോ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്. ശേഷം നാല് സിനിമകള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും അങ്കമാലി ഡയറീസിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയത്. ഈ മ യൗ വിനും സാധാരണ സിനിമകള്‍ക്ക് കൊടുക്കുന്ന പ്രധാന്യമാണ് കൊടുത്തിരുന്നത്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമാണ് മറ്റ് സിനിമകളില്‍ നിന്നുള്ളതിനെക്കാള്‍ സംതൃപ്തി ഈ സിനിമയിലൂടെ കിട്ടിയതായി തനിക്ക് തോന്നിയതെന്ന് ലിജോ പറയുന്നു. അതിനുള്ള കാരണം സിനിമയെ ചുറ്റിപറ്റിയുള്ള വസ്തുകളായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

പ്രതീക്ഷകള്‍

തുറന്ന് പറയുകയാണെങ്കില്‍ ഈ മ യൗ ഒരു ചെറിയ സിനിമയാണ്. താന്‍ അതിന് മുകളില്‍ വലിയ പ്രതീക്ഷകളൊന്നും വെച്ചിട്ടില്ലായിരുന്നു. അങ്ങനെ ആവശ്യമില്ലാത്ത പ്രതീക്ഷകള്‍ സിനിമകള്‍ക്ക് മുകളില്‍ വെക്കുകയാണെങ്കില്‍ ആര്‍ക്കും നല്ലൊരു സിനിമ ചെയ്യാന്‍ കഴിയില്ലെന്നാണ് ലിജോ പറയുന്നത്. ഈ കാര്യം മനസിലുണ്ടെങ്കില്‍ നല്ല സിനിമകളുണ്ടാക്കാന്‍ കഴിയുമെന്നും സിനിമ ചെറുതാണോ വലുതാണോ എന്ന കാര്യത്തില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ലിജോ പറയുന്നു.

ഈ മ യൗ റിലീസിനെത്തുന്നു..

ലിജോ സംവിധാനം ചെയ്യുമ്പോള്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം ് ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് ഈ മ യൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ മാര്‍ച്ചില്‍ സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളും ട്രെയിലറുകളും സൂപ്പര്‍ ഹിറ്റായിരുന്നു. സംസ്ഥാന പുരസ്‌കാരം കൂടി നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞതോടെ പ്രേക്ഷകര്‍ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

അങ്കമാലി ഡയറീസ്

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ അങ്കമാലി ഡയറീസായിരുന്നു ലിജോയുടെ കരിയറിലെ ഹിറ്റുകളില്‍ പ്രധാനപ്പെട്ടത്. പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി സംവിധാനം ചെയ്ത സിനിമ എന്നതായിരുന്നു അങ്കമാലി ഡയറീസിന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമയ്ക്ക് പല വേദികളിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നു. അങ്കാമലിയിലൂടെ സിനിമയിലേക്കെത്തിയ എല്ലാ താരങ്ങളും തന്നെ ഇപ്പോള്‍ മലയാള സിനിമയിലെ ശ്രദ്ധേയമായ താരങ്ങളായി വളര്‍ന്നിരിക്കുകയാണ്.

സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേഷ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...

മികച്ച നടന്മാരില്‍ ഒരാളാണ് ദിലീപ്! 'പിന്നെയും' മനസിലാവാത്തവരോട് ഒന്നും പറയാനില്ലെന്ന് അടൂര്‍!!

English summary
Lijo Jose Pellissery about Ee Ma Yau

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X