twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാണാന്‍ പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍

    By Akhila
    |

    തുടക്കത്തിലെ തന്നെ പേരുക്കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് അനില്‍ രാധകൃഷ്ണ മേനോന്റെ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. എന്നാല്‍ അനില്‍ രാധാകൃഷണന്റെ സിനിമകളിലെ പേരിലെ വിസ്മയം ഇത് ആദ്യമായല്ല. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌ക്കര തുടങ്ങിയ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും.

    പക്ഷേ ആദ്യം ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ തന്റെ സിനിമാ കരിയറീലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും അനില്‍ രാധാകൃഷ്ണന്‍ പറയുന്നു.കാടിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. ന്യൂജനറേഷന്‍ സിനിമകളുടെ കാലത്ത് ചില വ്യത്യസ്ത ചലനങ്ങളുമായാണ് ലോര്‍ഡ്് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. എന്നാല്‍ ചിത്രം കാണാന്‍ പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍. തുടര്‍ന്ന് വായിക്കുക.

    എന്താണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി

    ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാണാന്‍ പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍

    നോര്‍ത്ത് 24 കാതം, സ്പതമശ്രീ തസ്‌ക്കര ഇപ്പോഴിതാ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. മരം വെട്ടി കടലാസുണ്ടാക്കുന്ന പുതുതലമുറ അറിയേണ്ട ചില കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ എന്നത് ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് നിന്നും കടമെത്തതാണെന്ന് സംവിധായകന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കണ്ടി എന്നത് അളവ് തൂക്കം എന്നാണ് ഉദ്ദേശിക്കുന്നത്.

    ഒരു മുഴുനീള സീരിയസ് ചിത്രമാകുമോ?

    ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാണാന്‍ പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍

    ഭൂമിയെ കാത്തിരിക്കുന്ന ഒരു വലിയ വിപത്തിനെ അറിയിക്കുകയാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണിലൂടെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. സിരീയസായ ഒരു വിഷയമാണ് ചിത്രത്തിലൂടെ പറയുന്നതെങ്കിലും സന്ദര്‍ഭത്തിനനുസരിച്ചുള്ള തമാശകളും ചിത്രത്തിലുണ്ടാകും.

     കഥാപാത്രങ്ങള്‍

    ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാണാന്‍ പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍

    കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, സുദീര്‍ കരമന, ഭരത് എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്.

    വിഷ്വല്‍ ട്രീറ്റ്

    ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാണാന്‍ പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍

    ഗ്ലോബല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രം ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിഷ്വല്‍ ഇഫ്ക്ടസിലാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി.

    മലയാളി പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമല്ല

    ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാണാന്‍ പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍

    ചിത്രം ഒരിക്കലും ഒരു പ്രത്യേക ഓഡിയന്‍സിനെ മാത്രം ഉദ്ദേശിച്ചുക്കൊണ്ടുള്ള ചിത്രമല്ല. അതിനുള്ള കാരണം, ചിത്രത്തിന്റെ പ്രമേയം തന്നെ.

    English summary
    National award winning filmmaker Anil Radhakrishnan Menon considers forthcoming Malayalam fantasy drama Lord Livingstone 7000 Kandi as the most challenging project of his career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X