twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ പ്രചോദനമാണ് സിനിമയിലേക്കെത്തിച്ചത്! ഒടിയനെക്കുറിച്ച് എം ജയചന്ദ്രന്റെ വെളിപ്പെടുത്തല്‍

    |

    മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചഭിനയിച്ച പുതിയ ചിത്രമായ ഒടിയന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ഒടിയന്‍ മാണിക്കനും പ്രഭയുമായാണ് മോഹന്‍ലാലും മഞ്ജു വാര്യരുമെത്തുന്നത്. ഇവര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായി പ്രകാശ് രാജും നേരനുമൊക്കെ എത്തുന്നുണ്ട്. അവരവരുടെ റോളുകള്‍ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും ഒടിയനില്‍ നിന്നും വിടവാങ്ങിയത്.

    ശ്രിനിഷിനും അതിന് കഴിഞ്ഞില്ല! ബിഗ് ബോസില്‍ കാറ്റൊഴിഞ്ഞ ബലൂണായി പേളി മാണി! കാണൂ!ശ്രിനിഷിനും അതിന് കഴിഞ്ഞില്ല! ബിഗ് ബോസില്‍ കാറ്റൊഴിഞ്ഞ ബലൂണായി പേളി മാണി! കാണൂ!

    സിനിമയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ ലുക്കുകളുമായെത്തുമ്പോഴും ശാരീരികമായ തയ്യാറെടുപ്പുകള്‍ താരം നടത്താറില്ലായിരുന്നു. ഇതാദ്യമായാണ് ഒരു സിനിമയ്ക്കായി അദ്ദേഹം തന്റെ ശരീരഭാരം കുറച്ചത്. ശരീരഭാരം കുറച്ച് ചുള്ളനായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ തന്നെ തരംഗമായി മാറിയത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമൊക്കെ പുരോഗമിച്ച് വരികയാണ്. അതേക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ബിഗ് ബോസിലെത്തിയ ഉലകനായകന് മോഹന്‍ലാല്‍ നല്‍കിയ സ്വീകരണം! പൊളിച്ചടുക്കിയില്ലേ? കാണൂ!ബിഗ് ബോസിലെത്തിയ ഉലകനായകന് മോഹന്‍ലാല്‍ നല്‍കിയ സ്വീകരണം! പൊളിച്ചടുക്കിയില്ലേ? കാണൂ!

    മോഹന്‍ലാലിനോടുള്ള ഇഷ്ടം

    മോഹന്‍ലാലിനോടുള്ള ഇഷ്ടം

    കുട്ടിക്കാലം മുതലേ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരമാണ് മോഹന്‍ലാല്‍. ഇന്ന് താന്‍ സിനിമയിലെത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും അദ്ദേഹത്തിന്റെ പ്രചോദനമാണെന്നും എം ജയചന്ദ്രന്‍ പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ഒടിയനെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷങ്ങള്‍ പഹ്കുവെച്ചത്. ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അങ്ങേയറ്റം സന്തോഷവാനാണെന്നും അദ്ദേഹം പറയുന്നു.

    സംവിധായകന്റെ വിശ്വാസം

    സംവിധായകന്റെ വിശ്വാസം

    മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും ഒരുമിച്ചെത്തുന്ന ചിത്രമായ ഒടിയനിലേക്ക് താന്‍ എത്തിയതെങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകന് തന്നിലുള്ള വിശ്വാസമാണ് തനിക്ക് പ്രചോദനമേകിയതെന്നും അദ്ദേഹം പറയുന്നു. ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, എംജി ശ്രീകുമാര്‍, മോഹന്‍ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. അഞ്ച് ഗാനങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

    ലക്ഷ്മിയുടെ എഴുത്ത്

    ലക്ഷ്മിയുടെ എഴുത്ത്

    വിഎ ശ്രീകുമാര്‍ മേനോന്റെ മകളായ ലക്ഷ്മിയും ചിത്രത്തിനായി ഗാനമെഴുതിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ത്തന്നെ മലയാളത്തെ ഏറെ ഇഷ്ടപ്പെട്ട മകള്‍ തന്റെ ആദ്യ ചിത്രത്തിനായി ഗാനമൊരുക്കിയതിന്റെ ചാരിതാര്‍ത്ഥ്യവും അദ്ദേഹത്തിനുണ്ട്. വളരെ മനോഹരമായാണ് ലക്ഷ്മി ഗാനം രചിച്ചിട്ടുള്ളതെന്ന് എംജി ശ്രീകുമാറും എം ജയചന്ദ്രനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

    മനസ്സിലുറപ്പിച്ചിരുന്നു

    മനസ്സിലുറപ്പിച്ചിരുന്നു

    ഒടിയനെന്ന ചിത്രം ചെയ്യാനായി ഇറങ്ങുമ്പോള്‍ സംഗീത സംവിധായകനായി എം ജയചന്ദ്രനെ താന്‍ മനസ്സിലുറപ്പിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. കേട്ട് പരിചയമുള്ള ഒടിവിദ്യയിലും ഒടിയന്‍ കഥകളിലുമുള്ള താളം പുനരാവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. ഈണത്തെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോള്‍ത്തന്നെ താനാഗ്രഹിച്ചത് ലഭിച്ചുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    വീഡിയോ കാണാം

    എം ജയചന്ദ്രനും വിഎ ശ്രീകുമാര്‍ മേനോനും എം ജി ശ്രീകുമാറും ഒടിയനെക്കുറിച്ച് പറയുന്നതെന്താണെന്നറിയേണ്ടേ? കാണൂ.

    English summary
    M Jayachandran about Odiyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X