twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    By Lakshmi
    |

    നാടാകെ തിരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചാരണങ്ങളും, പ്രകടനങ്ങളും കൊമ്പുകോര്‍ക്കലുകളമെല്ലാമായി ജനങ്ങളെല്ലാം തിരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ്. സിനിമാലോകത്തുമുണ്ട് തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍. താരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു. പരസ്യമായി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുന്നു, പ്രചാരണവേദികളില്‍ എത്തുന്നു എന്നുവേണ്ട തങ്ങള്‍ക്കും പൗരബോധമുണ്ടെന്ന് പറയാതെ പറഞ്ഞുകൊണ്ട് താരങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമാവുകയാണ്.

    കല്‍പ്പന, ഭാവന തുടങ്ങിയവരെല്ലാം തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിക്കഴിഞ്ഞു. മുകേഷ്, ജഗദീഷ് തുടങ്ങിയ നടന്മാരുമുണ്ട് കൂട്ടത്തില്‍. വളരെ നേരത്തേ തന്നെ ആം ആദ്മിയില്‍ ചില പ്രതീക്ഷകളുള്ളകാര്യം സൂപ്പര്‍താരം മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ല, ഞാനൊന്നും പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോയെന്ന ഭാവത്തിലാണ് അദ്ദേഹം. കാര്യങ്ങള്‍ ഇങ്ങനെയെല്ലാം പോകുന്നതിനിടെ ചലച്ചിത്രലോകത്ത് ഒരുകൂട്ടം പിള്ളേര്‍ ആദ്യ വോട്ട് കുറിയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ന്യൂ ജനറേഷനിലെ നായിക നടിമാരില്‍ പലര്‍ക്കും ഇത് കന്നി വോട്ടാണ്. ഇതാ മലയാളത്തിലെ കന്നി വോട്ടര്‍മാര്‍

    ഭാമ

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    മലയാളത്തിലൂടെ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യയുടെ ഇഷ്ടതാരമായി മാറിയിരിക്കുന്ന ഭാമയുടെ കന്നിവോട്ടാണിത്. ആദ്യ വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഭാമ. താന്‍ തീര്‍ച്ചയായും വോട്ട് ചെയ്യുമെന്നും തന്റെ കുടുംബത്തിന് കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെന്നും ഭാമ പറയുന്നു. എന്നാല്‍ താന്‍ പാര്‍ട്ടി നോക്കിയല്ല വോട്ടുചെയ്യാന്‍ പോകുന്നതെന്നാണ് ഭാമ പറയുന്നത്. തന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കഴിവുള്ളയാള്‍ക്കായിരിക്കും തന്റെ വോട്ടെന്ന് ഭാമ പറഞ്ഞു.

    അപൂര്‍വ്വ ബോസ്

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഒരു ബോധവുമില്ലാത്ത പുതുതലമുറക്കാരിയല്ല താനെന്നാണ് അപൂര്‍വ്വ പറയുന്നത്. നിയമവിദ്യാര്‍ത്ഥി ആയതുകൊണ്ടുതന്നെ താന്‍ രാഷ്ട്രീയ കാര്യങ്ങളെല്ലാം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്ന് അപൂര്‍വ്വ പറയുന്നു. മാത്രമല്ല ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിലും തനിയ്ക്ക് തന്റേതായ നിലപാടുണ്ടെന്ന് താരം വ്യക്തമാക്കി. ഇലക്ഷന്‍ കാലത്ത് രാഷ്ട്രീയക്കാര്‍ നടത്തുന്ന കച്ചവട തന്ത്രങ്ങളോട് തനിക്ക് യോജിക്കാനാവില്ലെന്നും ലിംഗപരമായ വിവേചനങ്ങളും അഴിമതിയും സഹിക്കാനാവാത്ത വിധം കൂടുകയാണെന്നും അപൂര്‍വ്വ പറയുന്നു.

    ഗൗതമി നായര്‍

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    സെക്കന്റ് ഷോയിലൂടെ വന്ന് തിളക്കമാര്‍ന്ന കണ്ണുകളുമായി മലയാളികളുടെ മനംകവര്‍ന്ന ഗൗതമിയ്ക്കും ഇത് കന്നി വോട്ടാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ഏവരും മാറ്റമാഗ്രഹിക്കുന്നുണ്ടെന്നും അത്തരമൊരു മാറ്റത്തിന് വേണ്ടിയായിരിക്കും തന്റെ വോട്ട് എന്നുമാണ് ഗൗതമി പറയുന്നത്. വോട്ട് ഓരോരുത്തരുടെയും ശബ്ദമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അത് വളരെ ബുദ്ധിപരമായി ഉപയോഗിക്കണം- ഗൗതമി പറയുന്നു. അഴിമതിയും കൈക്കൂലിയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും തന്നെയാണ് സമൂഹത്തിലെ ഏറ്റവും അസഹനീയമായ കാര്യങ്ങളായി ഗൗതമിയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ധനികര്‍ കൂടുതല്‍ ധനികാരവുകയും ചെയ്യുന്ന രീതി മാറേണ്ടതുണ്ടെന്നും ബിരുദ വിദ്യാര്‍ത്ഥിയായ ഗൗതമി പറയുന്നു.

    മിയ ജോര്‍ജ്ജ്

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    ആദ്യ വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതില്‍ താനാകെ എക്‌സൈറ്റഡാണെന്നാണ് മിയ പറയുന്നത്. രാഷ്ട്രീയ സംഭവങ്ങളുടെ കാര്യത്തില്‍ താന്‍ അത കൃത്‌യമായി അപ്‌ഡേറ്റഡ് അല്ലെങ്കിലും വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. കോട്ടയത്താണ് മിയയുടെ വോട്ട്. സ്ഥാനാര്‍ത്ഥിയെ നോക്കിയാണ് താന്‍ വോട്ട് നല്‍കുകയെന്ന് അതില്‍ രാഷ്ട്രീയ കക്ഷിയ്ക്ക് പ്രാധാന്യമൊന്നും നല്‍കില്ലെന്നും മിയ പറയുന്നു. ദാരിദ്രവും വിവേചനവുമാണ് സമൂഹത്തിലെ ഏറ്റവും പ്രധാന പ്രശ്‌നങ്ങളായി തനിക്ക് തോന്നിയതെന്ന് മിയ പറയുന്നു.

    സനുഷ

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    കുഞ്ഞുന്നാള്‍മുതല്‍തന്നെ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി തീര്‍ന്ന പുത്തന്‍ നായിക സനുഷയ്ക്കും ഇത് കന്നി വോട്ടാണ്. മാതാപിതാക്കള്‍ക്കൊപ്പം ആദ്യവോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് സനുഷ പറയുന്നു. കണ്ണൂരിലാണ് സനുഷയുടെ വോട്ട്. നാട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സനുഷ ആദ്യം പറഞ്ഞത് ജപ്പാന്‍ കുടിവെള്ള പദ്ധതി നടത്തിപ്പിനായി കുഴിച്ചിട്ടിരിക്കുന്ന റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചാണ്. പലരും ഈ കുഴികളില്‍ വീണുമരിയ്ക്കുന്നുവെന്നും അധികാരികളും രാഷ്ട്രീയക്കാരും ഇതെല്ലാം കണ്‍തുറന്ന് കാണണമെന്നും സനുഷ പറയുന്നു. കൊടിയുടെ നിറം നോക്കിയല്ല തന്റെ വോട്ടെന്നും സ്ഥാനാര്‍ത്ഥിയുടെ ഗുണംനോക്കിയാണെന്നും സനുഷ പറയുന്നു.

    മുക്ത

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    വോട്ടുചെയ്യാനുള്ള അവകാശം കൈവന്നതോടും തനിയ്ക്ക് ശാക്തീകരിക്കപ്പെട്ട പ്രതീതിയാണ് തോന്നുതന്നെന്ന് മുക്ത പറയുന്നു. എറണാകുളത്താണ് മുക്തയുടെ വോട്ട്. എനിയ്‌ക്കോ എന്റെ കുടുംബത്തിനോ രാഷ്ട്രീയവുമായി നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ ഏറ്റവും അര്‍ഹനായ സ്ഥാനാര്‍ത്ഥിയ്ക്ക് ഞാന്‍വോട്ടു നല്‍കും. പാര്‍ട്ടി നോക്കി വോട്ട് ചെയ്യില്ല. ഞാന്‍ വോട്ടുചെയ്യുന്ന സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നതോ ജയിക്കുന്നതോ പ്രശ്‌നമല്ല. എന്റെ വോട്ട് എനിയ്ക്ക് പൂര്‍ണ വിശ്വാസമുള്ള സ്ഥാനാര്‍ത്ഥിയ്ക്കായിരിക്കും- മുക്ത പറയുന്നു.

    മേഘ്‌ന രാജ്

    ചലച്ചിത്രലോകത്തെ കന്നി വോട്ടര്‍മാര്‍

    കേരളത്തിലല്ല മേഘ്‌നയുടെ വോട്ടെങ്കിലും മലയാള ചലച്ചിത്രലോകത്തെ കന്നിവോട്ടര്‍മാരില്‍ ഒരാളാണ് മേഘ്‌നയും. ആദ്യ വോട്ട് ചെയ്യാന്‍ പോകുന്നതില്‍ മേഘ്‌നയും ആകെ ത്രില്ലിലാണ്. വോട്ടവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് മേഘ്‌ന പറയുന്നുമുണ്ട്. മികച്ചൊരു രാജ്യത്തിന് വേണ്ടി നമ്മളെല്ലാം നമ്മുടെ വോട്ടവകാശം വിനിയോഗിക്കണം. ആരും വോട്ട് ചെയ്യാതിരിക്കരുത്. നാളെയുടെ നേതാക്കള്‍ ആരെല്ലാമാണെന്ന് അറിയാന്‍ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്- മേഘ്‌ന പറയുന്നു.


    English summary
    The youth brigade of M-Town are actually leading the way and even encouraging other first-time voters to exercise their franchise
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X