For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നിധിയാണ്! മദ്രാസിലെ,ആ നല്ല കാല ഓര്‍മ്മകളെ കുറിച്ച് എംഎ നിഷാദ്

  |

  നടനും സംവിധായകനുമായ എംഎ നിഷാദ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം അതിവേഗം വൈറലായി മാറാറുണ്ട്. സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ നിഷാദ് പറയാറുണ്ട്. ഇപ്പോഴിതാ അന്തിവെയില്‍ പൊന്ന് എന്ന സിനിമയുടെ പഴയൊരു പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അതിനൊപ്പം സിനിമയെ കുറിച്ചുള്ള തന്റെ അനുഭവങ്ങളും വലിയൊരു കുറിപ്പായി എഴുതിയിരിക്കുകയാണ്.

  അന്തിവെയിലിലെ പൊന്ന്, 12-2-1982-ല്‍ റിലീസായ ചിത്രം ആര്‍. കെ. രാധാകൃഷ്ണന്‍ സംവിധാനം ചെയ്തു, ഈരാളി നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥ പെരുമ്പടം ശ്രീധരന്‍ എഴുതിയതാണ്. സലില്‍ ചൗധരിയുടെ സംഗീതത്തില്‍ ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനങ്ങളുണ്ട് ചിത്രത്തില്‍ പാടിയിരിക്കുന്നത്, എസ് ജാനകി യേശുദാസ്. ശ്രാവണം വന്നൂ എന്ന യേശുദാസ് ആലപിച്ച ഗാനം ഇന്നും സംഗീത പ്രേമികളുടെ ഇഷ്ട ഗാനമാണ്. ഇതിലെ അഭിനേതാക്കള്‍ കമലഹാസന്‍, ലക്ഷ്മി, ജഗതി ശ്രീകുമാര്‍, കല്‍പ്പന, ശങ്കരാടി, സുകുമാരന്‍, നിത്യ, മാസ്റ്റര്‍ നിഷാദ് എന്നിവരാണ്. തമിഴില്‍ ഈ ചിത്രം പൊന്‍മലയില്‍ പൊഴുതു എന്ന പേരില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.

  രാവിലെ,എഴുന്നേല്‍ക്കുന്നത് ഈരാളി ചേട്ടന്റെ ഫോണ്‍ വിളിയിലാണ്. നാളെ പെരുന്നാളായത് കൊണ്ട് ഇന്ന് എനിക്ക് നോമ്പാണ്. അത് കൊണ്ട് തന്നെ എഴുന്നേല്‍ക്കാന്‍ താമസിച്ചു. 'എടോ തന്റെ വാട്ട്‌സാപ്പില്‍ ഞാനൊരു കാര്യം അയച്ചിട്ടുണ്ട്. അതൊന്ന് നോക്ക്' ഈരാളി ചേട്ടന്‍ അയച്ച് തന്ന 'ആ കാര്യമാണ്' ഇവിടെ കൊടുത്തിരിക്കുന്ന ചിത്രവും വാര്‍ത്തയും. കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ആദ്യം ബാലതാരമായി അഭിനയിച്ച അന്തി വെയിലിലെ പൊന്ന്' എന്ന ആര്‍ കെ രാധാകൃഷ്ണന്‍ ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒരു പരസ്യം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിധിയാണ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസ് സാറിന്റെ മകന്‍ സാനു യേശുദാസാണ്, ശ്രീ ഈരാളിക്ക്, ഈ വാര്‍ത്ത അയച്ച് കൊടുത്തത്.

  ഈരാളി എന്ന നിര്‍മ്മാതാവിനെ അറിയാത്തവരായി, പഴയകാല മലയാള സിനിമയില്‍ ആരുമില്ല. പ്രേംനസീര്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെയുളളവര്‍ അദ്ദേഹത്തിന്റെ സൗഹൃദ പട്ടികയില്‍ ഇടം പിടിച്ചവരാണ്. മലയാള സിനിമയിലെ കെട്ടുറപ്പും, സൗഹൃദവുമുളള കാലം. ഡിജിറ്റല്‍ യുഗത്തിന് മുമ്പ്, ഫിലിമില്‍ സിനിമയെടുത്ത മദ്രാസില്‍ ചിത്രീകരണത്തിന് ശേഷമുളള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന കാലം. മദ്രാസ് മെയിലിലെ, സെക്കന്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റില്‍ സിനിമാപ്രവര്‍ത്തകര്‍ മദിരാശിയിലേക്ക്. ഒത്തൊരുമയോടെ യാത്ര ചെയ്തിരുന്ന കാലം. അങ്ങനെയൊരു കാലത്ത് മമ്മൂട്ടി അഭിനയിച്ച സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഒരാള്‍ മാത്രം' എന്ന സിനിമയുടെ നിര്‍മ്മാതാവായി (നിര്‍മ്മാണ പങ്കാളിയായി, അഡ്വ ഷാഫിയും ബാപ്പു അറക്കലും എന്നോടൊപ്പമുണ്ടായിരുന്നു).

  അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

  മദിരാശിയിലെത്തിയ സമയത്താണ്, വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഈരാളി ചേട്ടനെ കാണുന്നത്. മദിരാശിയിലെത്തുന്ന സിനിമാക്കാര്‍ക്ക് താമസിക്കാന്‍ ഒരിടം. 'ഈരാളി ഗസ്റ്റ് ഹൗസ്' ഈരാളി ചേട്ടന്റെ ഗസ്റ്റ് ഹൗസില്‍ താമസിക്കാത്ത സിനിമാക്കാര്‍ ചുരുക്കം. സംവിധായകര്‍, നടന്മാര്‍, നിര്‍മ്മാതാക്കള്‍, ഛായാഗ്രഹകര്‍, ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍. അങ്ങനെ നീളും പട്ടിക. ഏത് പാതിരാത്രിക്കും, ഓരോ സിനിമാക്കാരനും ഒരത്താണിയാണ് ഈരാളി ചേട്ടന്‍. അശോക് നഗറിലെ, ഈരാളി ഗസ്റ്റ് ഹൗസ് ഇന്നുമെനിക്കൊരു നൊസ്റ്റാള്‍ജിയയാണ്. എനിക്ക് മാത്രമല്ല പലര്‍ക്കും.

  ചുവന്ന ചിറകുകള്‍, നദി മുതല്‍ നദി വരെ, മനസ്സറിയാതെ, ചങ്ങാത്തം, പാവം പൂര്‍ണ്ണിമ തുടങ്ങി അഥര്‍വ്വം വരെയുള്ള പതിനാറോളം ചിത്രങ്ങളുടെ നിര്‍മ്മാതാവാണദ്ദേഹം. ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവും. ഈ ചിത്രവും അതുമായി ബന്ധപ്പെട്ട കുറിപ്പും എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. ഒപ്പം ഈരാളി ചേട്ടനോടുളള സ്‌നേഹവും.

  ഈരാളി ചേട്ടനെ കാണുമ്പോളൊക്കെ, ഞാന്‍ അഭിനയിച്ചതിന്റെ കാശ് ഇതുവരെ തന്നില്ലല്ലോ എന്ന് ചോദിക്കാറുണ്ട്. ഇന്ന് രാവിലെ അദ്ദേഹം ആദ്യം പറഞ്ഞത് ഇങ്ങനെയാണ്. 'എടോ,ഇനി തനിക്ക് ചില്ലറ തരാതിരിക്കാന്‍ പറ്റത്തില്ലല്ലോ. തെളിവ് കിട്ടിപ്പോയല്ലോ' അതും പറഞ്ഞ് പൊട്ടിചിരിച്ചു. മദ്രാസിലെ,ആ നല്ല കാല ഓര്‍മ്മകളിലേക്ക് മനസ്സ് സഞ്ചരിച്ചു. ഒപ്പം മലയാള സിനിമയുടെ,കൂട്ടായ്മയുടെ സുന്ദര കാലത്തേക്കും.

  Read more about: ma nishad
  English summary
  MA Nishad About The Movie Of Anthiveyil Ponnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion