For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹാന കൃഷ്ണ ഇന്‍ഡസ്ട്രി ഭരിക്കും! ലൂക്കയിലൂടെ സംസ്ഥാന അവാര്‍ഡും കിട്ടുമെന്ന് മാല പാര്‍വതി!

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ കൃഷ്ണകുമാറിന് പിന്നാലെയായാണ് മകള്‍ അഹാന കൃഷ്ണ സിനിമയിലേക്കെത്തിയത്. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് മൂത്ത മകളായ അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തിയത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ അഹാനയ്ക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം അഹാന മികവ് തെളിയിച്ചിരുന്നു. ഫര്‍ഹാന്‍ ഫാസിലായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസിലെ നായകന്‍.

  ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ മികച്ചഅവസരങ്ങളായിരുന്നു അഹാനയെത്തേടിയെത്തിയത്. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളാണ് താരപുത്രിയുടേതായി എത്തുന്നത്. ടൊവിനോ തോമസിനൊപ്പം ശക്തമായ പ്രകടനമാണ് ലൂക്കയില്‍ കാഴ്ചവെച്ചത്. ഇവരുടെ കെമിസ്ട്രി മികച്ചതാണെന്നും നല്ലൊരു റൊമാന്റിക് ചിത്രമാണ് ലൂക്കയെന്നും വ്യക്തമാക്കി നിരവധി പേരാണ് എത്തിയിട്ടുള്ളത്. സിനിമയിലെ ഗാനങ്ങളും ട്രെയിലറുമൊക്കെ റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു. നിഹാരിക എന്ന കഥാപാത്രത്തെയായിരുന്നു അഹാന അവതരിപ്പിച്ചിരുന്നത്. യാതൊരുവിധ ജാഡയുമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ഷൂട്ടിന് മുന്‍പ് തങ്ങള്‍ ഡയലോഗുകള്‍ പറഞ്ഞ നോക്കി റിഹേഴ്‌സല്‍ ചെയ്തിരുന്നുവെന്നും നേരത്തെ അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ അഹാനയുടെ പ്രകടനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മാല പാര്‍വതി.

  അഹാനയ്ക്ക് അഭിനന്ദനം

  അഹാനയ്ക്ക് അഭിനന്ദനം

  ടൊവിനോ തോമസും അഹാന കൃഷ്ണയും നായികനായകന്‍മാരായെത്തിയ ലൂക്കയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. താരങ്ങളും ആരാധകരുമെല്ലാം ലൂക്ക ഇഷ്ടടമായമെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. ലൂക്കയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മാല പാര്‍വതിയാണ് ലൂക്കയെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ അവരുടെ പോസ്റ്റും വൈറലായി മാറിയിരുന്നു. അഹാന ഇനി സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുമെന്നും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അഹാനയ്ക്ക് ലഭിക്കുമെന്നുമാണ് കരുതുന്നതെന്നും താരം പറയുന്നു. ലൂക്ക കാണുന്നതിന് മുന്‍പ് തന്റെ പ്രസ്താവനയെ വിലയിരുത്തരുതെന്നും അവര്‍ കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയുടെ ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് തരംഗമായി മാറിയത്.

  സന്തോഷമായെന്ന് അഹാന

  സന്തോഷമായെന്ന് അഹാന

  നിരവധി സുഹൃത്തുക്കള്‍ തനിക്കും ഈ കുറിപ്പ് അറിയിച്ച് തന്നിരുന്നുവെന്നും പാര്‍വതിയുടെ വാക്കുകളാണ് തന്റെ ആദ്യ അവാര്‍ഡെന്നും അഹാന പറയുന്നു. പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്തെ സന്തോഷമായിരുന്നു തനിക്കെന്നായിരുന്നു അഹാനന പറഞ്ഞത്. മാല പാര്‍വതിയുടെ പോസ്റ്റിന് കീഴില്‍ നനന്ദി അറിയിച്ചുള്ള കമന്റുമായി അഹാന എത്തിയിരുന്നു. ഫേസ്ബുക്കില്‍ സുഹൃത്തുക്കളെങ്കിലും മുന്‍പൊരു സിനിമയ്ക്കായി കുറച്ച് ദിവസം തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും അഹാന പറയുന്നു. അന്ന് നമ്പറൊന്നും കൈമാറിയിരുന്നില്ല. അവാര്‍ഡ് കിട്ടിയാല്‍ എങ്ങനെയാണെന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ആദ്യ അവാര്‍ഡായി കാണുന്നു. തന്റെ അഭിനയം ഇഷ്ടപ്പെട്ടതിനും വിളിച്ച് സംസാരിച്ചതിനും നന്ദിയെന്നും താരം പറയുന്നു. തന്റെ അഭിനയം ഇഷ്ടപ്പെട്ടതിനെക്കുറിച്ച് വളരെ എക്‌സൈറ്റഡായി സംസാരിച്ച ആ വാക്കുകള്‍ തന്നെ നിങ്ങളൊരു മികച്ച കലാകാരിയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണെന്നും അഹാന കുറിച്ചിട്ടുണ്ട്.

  ആരാധകരും ഏറ്റെടുത്തു

  ആരാധകരും ഏറ്റെടുത്തു

  സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഈ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് ഇവരുടെ കമന്റുകള്‍ക്ക് പിന്തുണയുമായി എത്തിയിട്ടുള്ളത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അത്തരത്തില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന അരങ്ങേറ്റം കൂടിയായിരുന്നു അഹാനയുടേത്. തുടക്കത്തില്‍ പല കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയില്ലായിരുന്നുവെന്നും പിന്നീടാണ് പഠിച്ചതെന്നും താരപുത്രി പറഞ്ഞിരുന്നു.

  പതിനെട്ടാംപടിയിലെ വേഷം

  പതിനെട്ടാംപടിയിലെ വേഷം

  ശങ്കര്‍ രാമകൃഷ്ണന്‍-മമ്മൂട്ടി കൂട്ടികെട്ടിലൊരുങ്ങുന്ന സിനിമയായ പതിനെട്ടാംപടിയിലും അഹാന അഭിനയിച്ചിരുന്നു. ക്യാംപില്‍ പങ്കെടുത്തിന് പിന്നാലെയായാണ് തന്നെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ആനി ടീച്ചറായാണ് അഹാന എത്തുന്നത്. ട്രെയിലറിലെ രംഗങ്ങളിലും താരത്തെ കണ്ടിരുന്നു. പൃഥ്വിരാജ്, ആര്. ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും അതിഥികളായാണ് എത്തുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള കോംപിനേഷന്‍ രംഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അഹാന പറഞ്ഞിരുന്നു.

  ഒരേ സമയം മൂന്ന് സിനിമകള്‍

  ഒരേ സമയം മൂന്ന് സിനിമകള്‍

  ലൂക്ക റിലീസ് ചെയ്തതിന് പിന്നാലെയായാണ് പതിനെട്ടാം പടി തിയേറ്ററുകളിലേക്കെത്തുന്നത്്. അധികം വൈകാതെ തന്നെ പിടികിട്ടാപുള്ളിയും തിയേറ്ററുകളിലേക്കെത്തുമെന്നും താരപുത്രി പറയുന്നു. ഇതാദ്യമായാണ് ഒരേ സമയം മൂന്ന് സിനിമകള്‍ റിലീസ് ചെയ്യുന്നത്. അതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി അഹാന മാത്രമല്ല അച്ഛന്‍ കൃഷ്ണകുമാറും എത്തിയിരുന്നു.

  English summary
  Maala Parvathi facebook post about Ahaana's acting in Luca
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X