For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ മഞ്ജു വാര്യരിപ്പോള്‍ ഭോപ്പാലില്‍; അതാണ് പതിവെന്ന് വ്യക്തമാക്കി സഹോദരനും

  |

  മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കിന്ന് നാല്‍പത്തിമൂന്നാം ജന്മദിനാണ്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ താരറാണിയ്ക്കുള്ള ആശംസാപ്രവാഹമാണ്. അതേ സമയം പിറന്നാള്‍ ആഘോഷങ്ങള്‍ക്കൊന്നും നില്‍ക്കാതെ മഞ്ജു സിനിമാ ചിത്രീകരണ തിരക്കുകളിലാണ്. നടിയിപ്പോള്‍ ഭോപ്പാലില്‍ ആണ് ഉള്ളതെന്നും സിനിമാ തിരക്കുകളിലാണെന്നും മഞ്ജുവിൻ്റെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യര്‍ പറയുന്നു.

  മധു സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് മഞ്ജുവാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകനായ ബിജു മേനോന്റെ ജന്മദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരികയും ചെയ്തു. രണ്ടാളുടെയും ജന്മദിനം അടുത്തടുത്ത ദിവസങ്ങളില്‍ ആയത് കൊണ്ട് മഞ്ജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അങ്ങനെ ചെയ്തതെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മധു വാര്യര്‍ വ്യക്തമാക്കുന്നത്.

   madhu-manju

  ''മഞ്ജു വാര്യര്‍ ഇപ്പോള്‍ ഭോപ്പാലില്‍ ഷൂട്ടിലാണ്. അതുകൊണ്ട് പിറന്ാള്‍ ആഘോഷങ്ങള്‍ ഉണ്ടാവില്ലെന്നാണ് മധു വാര്യര്‍ പറയുന്നത്. പണ്ടും ഞങ്ങള്‍ പൊതുവേ ആരുടെയും പിറന്നാള്‍ ആഘോഷിക്കാറില്ല. സിനിമയിലേക്ക് വന്ന ശേഷം പിറന്നാള്‍ ദിനങ്ങളില്‍ മഞ്ജു പൊതുവേ തിരക്കിലായിരിക്കും. കുട്ടിക്കാലത്ത് വീട്ടിലെല്ലാവരും ചേര്‍ന്ന് ഒരു കേക്ക് മുറിച്ച് ചെറിയ രീതിയില്‍ ആഘോഷിക്കാറാണ് പതിവ്. ഇപ്പോഴും അതാണ് രീതിയെന്ന് മധു പറയുന്നു.

  അതീവ സുന്ദരിയായി വീണ്ടും കാവ്യ മാധവൻ; ദിലീപിനൊപ്പം പൊതുവേദിയിലെത്തിയ നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു- വായിക്കാം

  ബിജു മേനോന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ നായകനായി ബിജു മേനോന്‍ അഭിനയിക്കുമ്പോള്‍ മഞ്ജുവാണ് നായിക. മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റേതായ പുതിയ അപ്‌ഡേഷന്‍സ് ഒന്നും ഉണ്ടാകില്ല. മഞ്ജുവിന്റെയും ബിജു ചേട്ടന്റെയും പിറന്നാള്‍ അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാല്‍ ബിജു ചേട്ടന്റെ ജന്മദിനത്തില്‍ മതി പോസ്റ്റര്‍ റിലീസ് എന്ന് തീരുമാനിക്കുകയായിരുന്നു. അത് തന്നെയായിരുന്നു മഞ്ജുവിന്റെ ആഗ്രഹമെന്നും മധു വാര്യര്‍ പറയുന്നു.

   manju

  ഭര്‍ത്താവിന്റെ അച്ഛന്റെ മുന്‍ കാമുകി; ഐശ്വര്യ റായിയെ പുകഴ്ത്തി നടി രേഖ കത്ത് വീണ്ടും വൈറലാവുന്നു- വായിക്കാം

  ബിജുവേട്ടനും കുടുംബവുമായും മഞ്ജുവും ഞാനുമൊക്കെ വലിയ അടുപ്പമുണ്ട്. ആ യൂണിറ്റ് മുഴുവന്‍ പണ്ട് മുതലേ സുഹൃത്തുക്കളാണ്. അതിന്റെതായ രസം മൊത്തത്തില്‍ ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് വര്‍ക്ക് ടനന്നത്. രാവിലെ ലളിതം സുന്ദരത്തിന്റെ ലൊക്കേഷനില്‍ എത്തുന്നത് ലായിരുന്നു. പിക്നിക് മൂഡിലാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് ആദ്യം സംസാരിച്ചത് ബിജു മേനോനോട് ആയിരുന്നു. അദ്ദേഹം ഓക്കെ പറഞ്ഞതിന് ശേഷമാണ് മഞ്ജുവിനോട് പറഞ്ഞത്.

  കമല്‍ ഹാസനെ വിവാഹം കഴിക്കാനിരുന്നതാണ്; പിന്നെ അറിഞ്ഞത് അദ്ദേഹം വിവാഹിതനായെന്ന്, പ്രണയത്തെ കുറിച്ച് ശ്രീവിദ്യ- വായിക്കാം

  സഹോദരന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് മഞ്ജു വാര്യരാണ്. അഭിനയിക്കുക മാത്രമല്ല ഈ ചിത്രം നിര്‍മ്മിച്ചാലോ എന്ന് മഞ്ജു ചേട്ടനോട് ചോദിക്കുകയായിരുന്നു. അങ്ങനെ അഭിനയത്തിന് പുറമെ ലളിതം സുന്ദരത്തിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാളായി മഞ്ജുവും മാറി. ലളിതം സുന്ദരം ഒരു ഫീല്‍ ഗുഡ് മൂവി ആയിരിക്കുമെന്ന് മധു വാര്യര്‍ ഉറപ്പ് പറയുന്നുണ്ട്. സാഹചര്യം ആവശ്യപ്പെടുന്ന തമാശകളും നല്ല കുടുംബ മൂഹുര്‍ത്തങ്ങളും സിനിമയിലുണ്ടാവുമെന്നും താരം പറയുന്നു.

  Manju Warrier biography | മഞ്ജു വാര്യരുടെ ജീവചരിത്രം | FilmiBeat Malayalam

  മീനാക്ഷി മഞ്ജു വാര്യരിലേക്ക് തിരിച്ച് വന്നേക്കാം, അതുപോലെ ബാലയുടെ കുഞ്ഞും; വീഡിയോയ്ക്ക് കമൻ്റുമായി ആരാധകർ- വായിക്കാം

  നിലവിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള മുൻനിര നടിയാണ് മഞ്ജു വാര്യർ. മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയാവുന്നത് മഞ്ജുവാണ്. ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ സിനിമയുടെ റിലീസ് നീണ്ട് പോവുകയാണ്. ഈ വർഷം തിയറ്റർ തുറന്ന കുറഞ്ഞ കാലയളവിനുള്ളിൽ മഞ്ജു അഭിനയിച്ച രണ്ട് സിനിമകളായിരുന്നു റിലീസ് ചെയ്തത്. ഹൊറർ, ത്രില്ലർ ഗണത്തിലുള്ള ദി പ്രീസ്റ്റ്, ചതുർമുഖം, എന്നീ സിനിമകളായിരുന്നു അടുത്തിടെ ദിവസങ്ങളിൽ എത്തിയത്.

  English summary
  Madhu Warrier Opens Up About His Sister Manju Warrier's Birthday Celebrations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X