For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കള്‍ വളര്‍ന്നെങ്കിലും മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി, മെഗാസ്റ്റാറിന്‌റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വരാറുളള ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അദ്ദേഹത്തിന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം കണ്ട് അതിശയപ്പെടാറുളളവര്‍ ഏറെയാണ്. എഴുപതാം വയസിലും യുവത്വം തുളുമ്പുന്ന ശരീരപ്രകൃതമാണ് മമ്മൂക്കയ്ക്കുളളത്. വയസ് കൂടുന്തോറും മമ്മൂക്ക കൂടുതല്‍ ചെറുപ്പമാവുകയാണ് എന്നാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം പറയാറുളളത്. സ്റ്റൈലിഷ് ലുക്കുകളിലുളള മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവാറുണ്ട്. പുതിയ ഫാഷനുകളെല്ലാം എപ്പോഴും അപ്പ്‌ഡേറ്റ് ചെയ്യാറുളള താരമാണ് മമ്മൂക്ക.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  ഫിറ്റ്‌നെസിന്‌റെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട് മെഗാസ്റ്റാര്‍. മമ്മൂക്കയുടെ വര്‍ക്കൗട്ടിനെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചുമെല്ലാം അടുത്തിടെ മോഹന്‍ലാല്‍ മനസുതുറന്നിട്ടുണ്ട്. അതേസമയം മമ്മൂക്കയുടെ സന്തതസഹചാരിയായ ജോര്‍ജ്ജ് പങ്കുവെച്ച മെഗാസ്റ്റാറിന്റെ രണ്ട് കാലങ്ങളിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

  ജോര്‍ജ്ജിന്‌റെ മക്കള്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ 2005ല്‍ എടുത്ത ചിത്രവും, ഇപ്പോള്‍ 2021ല്‍ എടുത്ത പുതിയ ചിത്രവുമാണ് പുറത്തുവന്നത്. ആദ്യ ചിത്രം തൊമ്മനും മക്കളും സിനിമയുടെ സമയത്തും രണ്ടാമത്തെ ചിത്രം പുഴു സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്തതാണ്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

  കൂടെയുളള കുട്ടികള്‍ വളര്‍ന്നെങ്കിലും ജോര്‍ജ്ജിനും മമ്മൂട്ടിക്കും ഒരു മാറ്റവുമില്ലല്ലോ എന്നാണ് കമന്റുകള്‍ വരുന്നത്. ജോര്‍ജേട്ടന്റെ പിള്ളേര് വളര്‍ന്നു വലുതായത് അല്ലാതെ...നിങ്ങള്‍ രണ്ടു ചെറുപ്പക്കാര്‍ അങ്ങനെ തന്നെ ഉണ്ട് എന്ന് മറ്റൊരാളും കുറിച്ചു. മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായം ആവില്ലേ...ശെടാ എന്നാണ് ഒരാളുടെ കമന്റ്.

  അതേസമയം തന്നെ ഈ ഗ്ലാമറിന് പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ചാണ് മറ്റുചിലര്‍ എത്തിയത്. വര്‍ഷങ്ങളായി മമ്മൂക്കയുടെ കൂടെയുളള ആളാണ് ജോര്‍ജ്ജ്. മമ്മൂട്ടിക്കൊപ്പം ജോര്‍ജ്ജും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഐവി ശശി സംവിധാനം ചെയ്ത നീലഗിരി സിനിമയുടെ സെറ്റില്‍ വെച്ചാണ് ജോര്‍ജ്ജ് മമ്മൂട്ടിയെ ആദ്യമായി കണ്ടത്. ജോര്‍ജ്ജിന്‌റെ പിതാവ് ദേവസ്യയാണ് അന്ന് മമ്മൂട്ടിക്ക് മേക്കപ്പ് ചെയ്തിരുന്നത്.

  ജോര്‍ജ്ജിനെ തനിക്കൊപ്പം അയച്ചൂടെ എന്നായിരുന്നു അന്ന് മമ്മൂട്ടി ചോദിച്ചത്. തുടര്‍ന്ന് മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ എന്നതിലുപരി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും തുടക്കമിട്ടിരുന്നു ജോര്‍ജ്ജ്. നിനക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഓരോ സിനിമയും നിര്‍മ്മിക്കാവൂ എന്ന് ജോര്‍ജ്ജിന് മുന്‍പ് മമ്മൂട്ടി ഉപദേശം നല്‍കിയിട്ടുണ്ട്. ഇത് ജോര്‍ജ്ജ് തന്നെയാണ് വെളിപ്പെടുത്തിയത്.

  ദൈര്‍ഘ്യമേറിയ ചുംബനരംഗം, തണുത്ത് വിറച്ചാണ് അത് ചെയ്തത്, മറക്കാനാവാത്ത അനുഭവം പറഞ്ഞ് കരിഷ്മ കപൂര്‍

  അതേസമയം പുഴു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗത സംവിധായികയായ രതീന ഒരുക്കുന്ന ചിത്രമാണ് പുഴു. നടി പാര്‍വ്വതി മമ്മൂട്ടിയുടെ നായികയായി ആദ്യമായി എത്തുന്ന ചിത്രം കൂടിയാണ് ഇത്. ഭീഷ്മപര്‍വ്വം ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് മമ്മൂട്ടി പുഴുവില്‍ അഭിനയിച്ചുതുടങ്ങിയത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിന്‌റെ പോസ്റ്റര്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ഒരു സംഘടന രംഗത്തിന്‌റെ സ്റ്റിലാണ് ഭീഷ്മപര്‍വ്വത്തിന്‌റെ പോസ്റ്ററായി പുറത്തുവന്നത്.

  ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മപര്‍വ്വം ആരംഭിച്ചത്. മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പന്‍ താരനിരയാണ് സിനിമയില്‍ എത്തുന്നത്. താടിയും മുടിയും നീട്ടിയുളള ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രം തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  ഗുജറാത്തുകാരിയായ വരദയുമായി എങ്ങനെ പ്രണയത്തിലായി, ജിഷിന്‍ മോഹന്റെ മറുപടി

  English summary
  make up man george shared mammootty's pictures goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X