For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വതിയുടെയും ജയറാമിന്റെയും കല്യാണ കാസറ്റിലുള്ള തമാശ; അത് പറഞ്ഞ് അപ്പയെ കളിയാക്കാറുണ്ടെന്ന് മാളവിക ജയറാം

  |

  പാര്‍വതിയും ജയറാമും പ്രണയത്തിലായതും വിവാഹം കഴിച്ചതുമെല്ലാം മലയാളികള്‍ക്ക് അറിയാവുന്ന കഥയാണ്. ഇരുവരുടെയും പ്രണയകഥ പലപ്പോഴായി പ്രചരിച്ചിട്ടുണ്ട്. അടുത്തിടെ പാര്‍വതിയും മകള്‍ മാളവികയും ഒരുമിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ശ്രദ്ധേയം. മാളവിക അഭിനയ ജീവിതത്തിലേക്ക് ചുവടുവെക്കുമോ എന്ന് ചോദിക്കുന്നവരോടെല്ലാം ഇല്ലെന്നുള്ള മറുപടി താരപുത്രി നല്‍കി കഴിഞ്ഞു.

  സ്റ്റൈലിഷ് ആയി കാതറിൻ ട്രീസ, മനോഹരമായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

  അതേ സമയം പാര്‍വതി അഭിനയത്തിലേക്ക് തിരികെ വരുമോന്ന് അന്വേഷിക്കുന്നവര്‍ക്ക് ആലോചിക്കാമെന്നുള്ള ഉത്തരമാണ് നടി നല്‍കിയിരിക്കുന്നത്. അമ്മയും മകളും ഒരുമിച്ചുള്ള അഭിമുഖത്തിലെ ചില പ്രസക്ത ഭാഗം വീണ്ടും ചര്‍ച്ചയാവുകയാണ്. അതില്‍ സിനിമാ നടിയായ അമ്മയെ കുറിച്ച് മാളവിക പറയുന്നതിങ്ങനെയാണ്. വിശദമായി വായിക്കാം...

  അമ്മയെ ഇതുവരെ നടിയായി കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാകും അമ്മ അഭിനയിച്ച ഒരു സിനിമയും മുഴുവനായും കണ്ടിട്ടില്ല. ചാനലുകളില്‍ വരുന്ന പാട്ടുകളും ചില രംഗങ്ങളും മാത്രം കാണും. സിനിമയില്‍ അഭിനയിക്കുന്ന അമ്മ, അത് മറ്റാരോ ആണെന്ന് തോന്നും. കണ്ണന്‍ ഇങ്ങനെയല്ല. അമ്മ അഭിനയിച്ച എല്ലാ സിനിമയും കുത്തിപിടിച്ചിരുന്ന് കാണും. വടക്ക് നോക്കിയന്ത്രവും അക്കരെ അക്കരെ അക്കരെയും ആണ് അവന്റെ ഇഷ്ട സിനിമകള്‍. അമ്മയുടെ സിനിമകളേക്കാള്‍ എനിക്കിഷ്ടം അമ്മയുടെയും അപ്പയുടെയും കല്യാണ കാസറ്റ് കാണാനാണെന്നാണ് മാളവിക പറയുന്നത്.

  അത് കണ്ട് ഞാന്‍ അപ്പയെ നന്നായി കളിയാക്കാറുണ്ട്. അന്ന് അപ്പ മേക്കപ്പ് ഓക്കെ ഇട്ട് സുന്ദരനായിരിക്കുന്നു. അമ്മയാണെങ്കില്‍ ടെന്‍ഷന്‍ അടിച്ച് ഇരിക്കുകയായിരുന്നുവെന്നും മാളവിക പറയുന്നു. മാളവികയെ ചക്കി എന്ന പേര് വിളിക്കാനുള്ള കാരണത്തെ കുറിച്ചും പാര്‍വതി വെളിപ്പെടുത്തിയിരുന്നു. ' പത്ത് വയസുള്ളപ്പോഴാണ് പാര്‍വതി ഓര്‍മ്മക്കായ് എന്ന സിനിമ ആദ്യം കാണുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭരത് ഗോപിയുടെയും സൂസന്നയുടെയും മകള്‍ ചക്കി. കണ്ണീരോടെ ആ സിനിമ കണ്ടതിന് ശേഷമാണ് അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പാര്‍വതി തനിക്കൊരു മകളുണ്ടായാല്‍ അവളെ ചക്കി എന്നേ വിളിക്കൂന്ന് തീരുമാനിക്കുന്നത്.

  വിവാഹശേഷം ആദ്യം മകന്‍ ജനച്ചു. അവനെ കണ്ണന്‍ എന്ന് വിളിച്ചു. രണ്ടാമത് മകളായപ്പോള്‍ അവള്‍ക്ക് വിളിപ്പേര് കണ്ട് പിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അങ്ങനെയാണ് മാളവിക ചക്കി ആയതെന്ന് പാര്‍വതി ഓര്‍മ്മിക്കുന്നു. ചക്കിയുടെ പേര് മാത്രമല്ല ചെറിയ പ്രായത്തില്‍ മനസില്‍ വിചാരിച്ച പല കാര്യങ്ങളും നടന്നിട്ടുള്ളതായി പാര്‍വതി പറയുന്നു. പൂവുക്കള്‍ ഭൂകമ്പം എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി കേവലം പതിനേഴ് വയസ് ഉള്ളപ്പോഴായിരുന്നു പാര്‍വതി ചെന്നൈയില്‍ എത്തുന്നത്.

  അക്കാലത്ത് ഷൂട്ടിങ്ങിന് ശേഷം കെപിഎസി ലളിത ചേച്ചിയുടെ വീട്ടില്‍ പോകും. അവിടുന്ന് ഭക്ഷണം കഴിച്ച് തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഒരു സ്‌കൂള്‍ കണ്ടത്. അന്ന് എന്റെ കുട്ടികളെ അവിടെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അതെ കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ തനിക്കിപ്പോഴും അത്ഭുതം തോന്നാറുണ്ടെന്നാണ് പാര്‍വതി പറയുന്നത്. അന്ന് ജയറാമിനെ വിവാഹം കഴിക്കുമെന്ന് പോലും തീരുമാനിച്ചിട്ടില്ല. പിന്നീട് വിവാഹം കഴിഞ്ഞ് ഞാനും ജയറാമും ചെന്നൈയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. മക്കളുണ്ടായപ്പോള്‍ ആ സ്‌കൂളിലാണ് ചക്കിയും കണ്ണനും പഠിച്ചതെന്നും പാര്‍വതി പറയുന്നു.

  പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ അറിയണ്ടേ? ഇത് ശരിക്കും ഞെട്ടിച്ചു | FilmiBeat Malayalam

  അതേ സമയം പാര്‍വതി സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും നടി നല്‍കിയിരുന്നു. 'സിനിമയിലേക്ക് വരുന്നതിനെക്കാള്‍ എന്തെങ്കിലും ഇഷ്ടമുള്ള ജോലി ചെയ്യണം എന്ന കാര്യത്തിലാണ് ചക്കി എന്നെ നിര്‍ബന്ധിക്കാറുള്ളത്. സിനിമയിലേക്ക് വീണ്ടും വരുമോന്ന് ഉറപ്പിച്ച് പറയാന്‍ ആകില്ല. കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ മാറി നിന്നത്. അവരിപ്പോള്‍ സ്വന്തം ചിറകില്‍ പറക്കാനായി. എപ്പോഴും, ഞാന്‍ വീട്ടില്‍ വേണമെന്നില്ല. എന്നെ ആവശ്യമുള്ളത് സിനിമയാണെന്ന് തോന്നിയാല്‍ ആലോചിക്കാമെന്നും നടി വ്യക്തമാക്കുന്നു.

  English summary
  Malavika Jayaram And Parvathy Opens Up About Their Families Fum Moments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X