For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന്‍റെ നായികയാവാന്‍ മാളവിക ജയറാം എത്തിയില്ല,പകരമെത്തിയത് കല്യാണിയും, ആ കഥയിങ്ങനെ

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളിലൊന്നാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോഴും വൈറലാണ്. സത്യന്‍ അന്തിക്കാടിന് പിന്നാലെയായാണ് മകനായ അനൂപ് സത്യനും സംവിധാന രംഗത്തേക്ക് എത്തിയത്.

  അനൂപിന് പിന്നാലെയായി അഖില്‍ സത്യനും സ്വന്തം സിനിമയുമായെത്തുകയാണ്. അച്ഛനെപ്പോലെ തന്നെ മക്കളും കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് അനൂപ് തെളിയിച്ച് കഴിഞ്ഞു. അഖിലിന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  മറിയത്തിനൊപ്പം നിന്ന് കേക്ക് മുറിച്ച് മമ്മൂട്ടി! കൂടെ ദുല്‍ഖറും സുറുമിയും അമാലും! ഫോട്ടോ വൈറല്‍

  സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും പ്രിയദര്‍ശനുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ മക്കളും ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. സിനിമയ്ക്കായി ഇവര്‍ ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. അടുത്ത തലമുറയിലെ ഒത്തുചേരലിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചതും.

  പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപിയും ശോഭനയും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രണ്ട് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ഈ ചിത്രം സാക്ഷ്യം വഹിച്ചത്.

  Kalyani

  ദുല്‍ഖര്‍ സല്‍മാനായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിനായി അനൂപ് സത്യന്‍ മാളവിക ജയറാമിനെയായിരുന്നു ആദ്യം വിളിച്ചത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജയറാം മകളെക്കുറിച്ച് പറഞ്ഞത്. പരസ്യങ്ങളും മോഡലിംഗുമൊക്കെയായി സജീവമാണ് മാളവിക ജയറാം. കാളിദാസിന് പിന്നാലെയായി മാളവികയും അരങ്ങേറുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  നായികയായി അഭിനയിക്കാനും മാത്രമുള്ള പക്വത വന്നിട്ടില്ല, പക്വത വന്നുവെന്ന് തോന്നുമ്പോള്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കും. ഇപ്പോള്‍ മോഡലിംഗ് ചെയ്യുന്നുണ്ടെന്നുമായിരുന്നു മാലവിക ജയറാം പറഞ്ഞത്.

  ഉപ്പും മുളകില്‍ ശിവാനിയുടെ അമ്മയും ഉണ്ടായിരുന്നോ? ഉത്തരവുമായി ആരാധകര്‍! തെളിവും കണ്ടെത്തി

  മാളവിക ജയറാം നിരസിച്ചതോടെയായിരുന്നു കല്യാണി പ്രിയദര്‍ശനിലേക്ക് എത്തിയത്. ദുല്‍ഖര്‍ സല്‍മാനുമായി കൂടുതല്‍ അടുത്തിടപഴകുന്നത് ഈ ചിത്രത്തിലൂടെയായിരുന്നുവെന്ന് കല്യാണി തുറന്നുപറഞ്ഞിരുന്നു.

  Varane Avashyamund Theatre Response | FilmiBeat Malayalam

  തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരപുത്രി അരങ്ങേറിയത്. മലയാളത്തിലേക്കെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ഈ താരപുത്രിക്ക് ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായികയായി അഭിനയിക്കുന്നതും കല്യാണിയാണ്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ നായകന്‍.

  മഞ്ജു വാര്യര്‍ അഭിനയിക്കില്ലെന്ന് ദിലീപ് അന്ന് പറഞ്ഞു, സല്ലാപം രണ്ടാം ഭാഗം നടക്കാതെ പോയതിന് കാരണം

  English summary
  Malavika Jayaram rejected Anoop Sathyan's movie, Kalyani Priyadarshan used her chance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X