For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാളവിക ജയറാമിന്‍റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു! പ്ലാന്‍ പൊളിഞ്ഞതിനെക്കുറിച്ച് താരപുത്രി!

  |

  അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളായി മാറാനുള്ള ഭാഗ്യമാണ് താരങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറിയവര്‍ ഏറെയാണ്. എന്നാണ് ഇവരുടെ സിനിമാപ്രവേശനമെന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ജയറാമിന്റെയുമൊക്കെ ആണ്‍കുട്ടികള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ പെണ്‍കുട്ടികളെന്താണ് അരങ്ങേറ്റം നടത്താത്തത് എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന സിനിമാപ്രവേശനങ്ങളിലൊന്നാണ് മാളവിക ജയറാമിന്റേത്.

  ബാലതാരമായി വിസ്മയിപ്പിച്ച കാളിദാസ് നായകനായപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കണ്ണന് പിന്നാലെയായി ചക്കി എത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഉപരിപഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ജോലിക്കായുള്ള ശ്രമത്തിലാണ് താനെന്നും മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് വരുമെന്നും താരം പറഞ്ഞിരുന്നു. കുടുംബത്തിലെല്ലാവരും യാത്രാപ്രേമികളാണെന്നും ഇടയ്ക്കിടയ്ക്ക് യാത്രകള്‍ നടത്താറുണ്ടെന്നും മാളവിക പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി യാത്രകളെക്കുറിച്ച് വാചാലയായത്.

  യാത്രകളെക്കുറിച്ച് മാളവിക

  യാത്രകളെക്കുറിച്ച് മാളവിക

  യാത്രയോടുള്ള ഇഷ്ടംകൊണ്ട് ഏതു സ്ഥലം തിരഞ്ഞെടുത്താലും ഞങ്ങൾ ഹാപ്പിയാണ്. എത്ര തിരക്കാണെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ച് വർഷത്തിൽ ഒരു ട്രിപ് പോകാറുണ്ട്. ഇതുവരെ നടത്തിയ യാത്രകളെല്ലാം മനോഹരമായ അനുഭവങ്ങളാണ്. എന്റെ ഡിഗ്രി പഠനത്തിന് യാത്രയുമായി ഏറെ ബന്ധമുണ്ട്. ബിഎ ഹിസ്റ്ററി ആൻഡ് ടൂറിസമായിരുന്നു. എനിക്ക് ഹിസ്റ്റോറിക്കൽ സ്ഥലങ്ങൾ കാണുന്നതാണ് ഏറ്റവും ഇഷ്ടമെന്നും മാളവിക പറയുന്നു.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
  പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍

  പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍

  പ്രകൃതിയോട് ചേർന്ന കാഴ്ചകളും ഇഷ്ടമാണ്. കാടും കാട്ടാറുമൊക്കെ നിറഞ്ഞ വശ്യസുന്ദരമായ പ്രകൃതിയിലേക്കുള്ള ഏതു യാത്രയ്ക്കും ഞാൻ തയാറാണ്. വിദേശരാജ്യങ്ങളടക്കം ഇതുവരെ ഒരുപാട് ഇടങ്ങളിലേക്ക് യാത്ര പോകാൻ സാധിച്ചിട്ടുണ്ട്. യൂറോപ്പ്, ബുഡപെസ്റ്റ്, ചെക്റിപ്പബ്ളിക്, ദുബായ്, ഇറ്റലി, യുഎസ്,ആഫ്രിക്ക, സ്വിറ്റ്സർലൻഡ്, തായ്‍‍‍‍ലൻഡ്, യുകെ അങ്ങനെ നീളുന്നു അവ.

  ലണ്ടന്‍ ഒരുപാടിഷ്ടമാണ്

  ലണ്ടന്‍ ഒരുപാടിഷ്ടമാണ്

  ലണ്ടനിലായിരുന്നു ഞാൻ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തത്. അവിടെ‌ ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട്. വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥ, ഒരേ നിറത്തിൽ തിളങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ, വിംബിൾഡൺ ടെന്നിസ് മ്യൂസിയം, ടവർ ബ്രിജ്, ലണ്ടൻ ഐ, ബിഗ് ബെൻ, ടവർ ഓഫ് ലണ്ടൻ, ബക്കിങ്ങാം പാലസ് അങ്ങനെ കാഴ്ചകളുടെ നിധികുംഭമാണ് ലണ്ടൻ. കാസിലുകളുടെയും ഗോഥിക്, വിക്ടോറിയൻ കൊട്ടാരങ്ങളുടെയും നാടായ ലണ്ടൻ എനിക്ക് ഒരുപാട് ഇഷ്ടമായി.

  കുടുംബത്തിനൊപ്പം

  കുടുംബത്തിനൊപ്പം

  ഇനിയും ആ കാഴ്ചകളിലേക്ക് യാത്രപോകണമെന്നുണ്ട്. പഠനം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തുന്നതിന് മുമ്പ് ഒറ്റക്ക് ലണ്ടൻ നഗരത്തിലേക്ക് ഞാൻ യാത്ര തിരിച്ചിരുന്നു. എന്റെ യാത്രായിഷ്ടങ്ങളോട് ഏറെ അടുപ്പമുണ്ട് ലണ്ടൻ നഗരത്തിന്. പൗരാണികകാഴ്ചകളും ചരിത്രങ്ങളും ഇഴചേർന്ന ലണ്ടൻ അടിപൊളിയാണ്. ഗ്രാജുവേഷൻ സെറിമണിക്കായി ഞാനും അപ്പയും അമ്മയും കണ്ണനുമൊക്കെയായി ലണ്ടനിൽ പോകണമെന്നും കാഴ്ചകൾ ആസ്വദിക്കണമെന്നും പ്ലാൻ ചെയ്തിരുന്നുവെന്നും താരപുത്രി പറയുന്നു. അപ്രതീക്ഷിതമായി കൊറോണ എത്തിയതോടെ ആ പ്ലാന്‍ പൊളിയുകയായിരുന്നു.

  അപ്പയുടെ ആനപ്രേമം മകള്‍ക്കും

  അപ്പയുടെ ആനപ്രേമം മകള്‍ക്കും

  അപ്പയ്ക്ക് ആനയോടുള്ള ഇഷ്ടം പോലെ ഞാനുമൊരു ആനപ്രാന്തിയാണ്. അപ്പയുടെ തറവാട് പെരുമ്പാവൂരാണ്. നാട്ടിൽ പോകുമ്പോൾ ഞങ്ങൾ കോടനാട് പോകാറുണ്ട്. കുന്നത്തുനാട്‌ താലൂക്കില്‍ കപ്രിക്കാടിനടുത്തുള്ള അഭയാരണ്യം. അനാഥരായ മൃഗങ്ങള്‍ക്കുള്ള പുനരധിവാസ കേന്ദ്രമാണ് ഈ ഇക്കോ ടൂറിസം സെന്‍റര്‍. കോടനാട് ആന പരിശീലന കേന്ദ്രം ഏറെ പ്രസിദ്ധമാണ്. പിന്നെ കോന്നി ആനക്കൊട്ടിൽ യാത്രയും ഇഷ്ടമാണ്.

  മറക്കാനാവില്ല

  മറക്കാനാവില്ല

  കണ്ണന് ജീപ്പ് സഫാരിയും ഓഫ്‌ റോഡിങുമാണ് പ്രിയം. ഒരിക്കൽ കാഴ്ചകളുടെ സുന്ദരഭൂമിയായ ഇടുക്കിയിലെ പച്ചക്കാനത്തു പോയിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തിന് സമീപമാണ്. അന്ന് വെള്ളപ്പൊക്ക സമയമായിരുന്നു. കാടിനുള്ളിൽ ഞങ്ങൾ കുടുങ്ങിപ്പോയി. പേടിച്ചുപോയി. ഭാഗ്യത്തിന് രക്ഷപ്പെട്ടു. കേരളത്തിലേക്ക് ഞങ്ങൾ വന്നത് ആദ്യത്തെ വെള്ളപ്പൊക്ക സമയത്തായിരുന്നു. വാളയാർ ചെക്പോസ്റ്റിൽ ഞങ്ങൾ പെട്ടു. ഒരു രാത്രി മുഴുവനും വാഹനത്തിൽ തന്നെ തങ്ങേണ്ടി വന്നു. തൃശ്ശൂർ പൊലീസാണ് രക്ഷപ്പെടുത്തിയതെന്നും മാളവിക പറയുന്നു.

  English summary
  Malavika Jayaram reveals about her favourite travel destination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X