For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയെ കളിയാക്കിയത് അതിര് കടന്നോ? താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് പറഞ്ഞ് മാളവിക ജയറാം

  |

  ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ലഭിച്ചവരില്‍ ഒരാള്‍ നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാമാണ്. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് താരപുത്രി ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും ആദ്യമായി അഭിനയിച്ചതിന്റെ പേരിലായിരുന്നു ഈ കളിയാക്കലുകള്‍. അച്ഛന്‍ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിലായിരുന്നു ചക്കി എന്ന് വിളിക്കുന്ന മാളവിക അഭിനയിച്ചത്.

  മകളുടെ വിവാഹത്തെ കുറിച്ച് സ്വപ്‌നം കാണുന്ന സാധാരണയൊരു അച്ഛന്റെ കഥയായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. എന്നാല്‍ മകളുടെ വിവാഹത്തിന് ധൃതി കൂട്ടുന്ന അച്ഛനായിട്ടും അല്ലാതെയുമായി നിരവധി ട്രോളുകളാണ് വന്നത്. ഒപ്പം മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ച് മാളവിക തന്നെ പറഞ്ഞിരിക്കുകയാണ്.

  പഠനത്തിന് ശേഷം മോഡലിങ് രംഗത്തേക്ക് വന്ന മാളവികയ്ക്ക് കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. നിരവധി ബ്രാന്‍ഡുകള്‍ക്ക് മാളവിക ഇതിനകം മോഡലാവുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരപുത്രി തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിടാറുള്ളത്. ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ടായിരുന്നു മാളവികയെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ആദ്യം വഴിയൊരുക്കിയത്. വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്ന ഹല്‍ദി ആഘോഷത്തിന്റെ ചില ചിത്രങ്ങളാണ് മാളവിക ആദ്യം പങ്കുവെച്ചത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കു് മാളവികയുടെ ചിത്രങ്ങളായിരുന്നു.

  ഇതേ തുടര്‍ന്ന് ജയറാമിന്റെ മകള്‍ വിവാഹിതയാവുന്നു, മാളവികയുടെ വിവാഹം ഉടനുണ്ട് തുടങ്ങി നിരവധി വാര്‍ത്തകള്‍ വന്നു. അപ്പോള്‍ തന്നെ വിവാഹവേഷത്തിലുള്ള ഒരു വീഡിയോയുമായി മാളവിക എത്തിയത്. ഇത്തവണ ജയറാമും കൂടെ ഉണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഒരു പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നു അച്ഛനും മകളും. കുടുംബത്തോടൊപ്പം നില്‍ക്കുന്നതും കുഞ്ഞായിരുന്നപ്പോഴുള്ള മാളവികയെ മടിയില്‍ ഇരുത്തിയുള്ള ചിത്രമടക്കമുള്ള ആല്‍ബം നോക്കുന്ന ജയറാമിനെ കാണിച്ച് കൊണ്ടാണ് പരസ്യം തുടങ്ങുന്നത്.

  'എന്തൊരു വേഗമാണല്ലേ കാലത്തിന്. എന്റെ ചക്കിയാ.. നിങ്ങളുടെ മാളവിക. കുഞ്ഞു കൊലുസും കുലുക്കി നടന്ന കുസൃതിയില്‍ നിന്നും വലിയൊരു ജിമിക്കിക്കാരിയായി. പെണ്‍കുട്ടികളുള്ള എല്ലാ അച്ഛന്മമാരും സ്വപ്നം കാണും. അവളുടെ വിവാഹം'. എന്നിങ്ങനെ പറഞ്ഞ് കൊണ്ടാണ് ജയറാം പരസ്യത്തില്‍ അഭിനയിക്കുന്നത്. മുന്നിലിരിക്കുന്ന മകള്‍ അതിവേഗം വിവാഹവേഷത്തില്‍ ആഭരണങ്ങളൊക്കെ അണിഞ്ഞെത്തുന്നത് ജയറാം ഓര്‍ത്തെടുക്കുകയാണ്. പരസ്യത്തിന്റെ ഉള്ളടക്കം മനസിലായതോടെ ട്രോളുകളും വന്ന് തുടങ്ങി.

  ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് പറയുകയാണ് മാളവിക ഇപ്പോള്‍. 'ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വസ്ത്രം വാങ്ങാനുള്ള ബ്രാന്‍ഡിനെ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ് താരപുത്രി. രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുമായി എത്തി. എന്റെ ചക്കി കുട്ടന്‍ എന്നായിരുന്നു കമന്റ്.

  എല്ലാവരും കേട്ടല്ലോ. ജയറാമേട്ടന്റെ ചക്കി കല്യാണം കഴിക്കുന്നില്ലെന്ന്. ഇനി ആരും ട്രോളുകളുമായി വരരുതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇതോടെ മാളവികയെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഒരു അറുതി വരുമെന്നാണ് കരുതുന്നത്. മാത്രമല്ല സിനിമയില്‍ അഭിനയിക്കാനുള്ള ശ്രമം കൂടി ചക്കിയ്ക്ക് നടത്താമെന്നും ആരാധകര്‍ പറയുന്നു. അത് ഉടനെ ഉണ്ടാവില്ലെന്നാണ് നേരത്തെ തന്നെ താരപുത്രി വ്യക്തമാക്കിയത്.

  രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

  English summary
  Malavika Jayaram's Mass Reply To Social Media Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X