For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് എന്റെ വീട്ടുകാരെയല്ലേ പറ്റിയ്ക്കാന്‍ പറ്റൂ; സ്വത്ത് ഭാഗം വെയ്ക്കുന്നതും കാത്തിരിക്കുകയാണെന്ന് ധ്യാന്‍

  |

  മലയാളസിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസനെപ്പോലെയോ ചേട്ടന്‍ വിനീത് ശ്രീനിവാസനെപ്പോലെയോ അല്ല, തികച്ചും വ്യത്യസ്തമായ സിനിമാവഴിയാണ് ധ്യാനിന്റേത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നു വന്ന ധ്യാനിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്.

  ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും എഴുതുന്ന പുതിയ ചിത്രം 'പ്രകാശന്‍ പറക്കട്ടെ' കഴിഞ്ഞ 17-ാം തീയതിയാണ് പുറത്തിറങ്ങിയത്. ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, നിഷ സാരംഗ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

  ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. താന്‍ ലോക ഉടായിപ്പാണെന്ന് തുറന്നുസമ്മതിക്കുന്ന ധ്യാന്‍ അതിന്റെ കാരണം കൂടി നിരത്തുകയാണ്.

  ധ്യാനിന്റെ വാക്കുകളില്‍ നിന്നും:' 'പ്രകാശന്‍ പറക്കട്ടെ'യിലെ മാത്യുവിന്റെ ആഗ്രഹങ്ങള്‍ വളരെ ചെറുതായിരുന്നു. അത് വെച്ച് എന്നെ താരതമ്യപ്പെടുത്താനേ സാധിക്കില്ല. ഞാന്‍ ലോക ഉടായിപ്പായിരുന്നു. ഇതെന്റെ വീട്ടുകാര്‍ക്കും എന്നെ അടുത്തറിയുന്നവര്‍ക്കുമെല്ലാം നന്നായി മനസ്സിലായിട്ടുള്ള കാര്യമാണ്.

  ഞാന്‍ നാട്ടുകാരെയല്ലല്ലോ, വീട്ടുകാരെയല്ലേ പറ്റിച്ചത്. മറ്റുള്ളവര്‍ക്ക് പണി കൊടുക്കാന്‍ നോക്കിയാല്‍ എനിക്ക് അടി പാഴ്‌സല്‍ വരുമെന്ന നല്ല ബോധ്യമുണ്ട്.

  മുന്‍പൊരു അഭിമുഖത്തില്‍ ധ്യാന്‍ വീട്ടുകാരെ പറ്റിച്ച് പൈസ അടിച്ചുമാറ്റിയതും തന്റെ സ്‌കൂള്‍ കോളെജ് കാലഘട്ടത്തിലെ അലസതയെയും മടിയെക്കുറിച്ചുമൊക്കെ യാതൊരു മറയുമില്ലാതെ തുറന്നു പറഞ്ഞിരുന്നു.

  Also Read: 'അന്ന് എന്നെ വിളിച്ച ചീത്തയ്ക്ക് കൈയും കണക്കുമില്ല, ഞാന്‍ ലോക ഉടായിപ്പാണെന്ന് അച്ഛനറിയാം; ധ്യാന്‍ ശ്രീനിവാസന്‍

  ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് എന്റെ വീടിന്റെ സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചാണ്. അത് എപ്പോള്‍ നടക്കുമെന്നാണ് എന്റെ ചിന്ത. അതു കിട്ടിയിട്ട് വേണം എനിക്ക് എന്തെങ്കിലും ചെയ്യാന്‍. പക്ഷെ, ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല.

  അച്ഛനമ്മമാര്‍ എന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് വിശ്വാസം. നമുക്ക് 50 വയസ്സാകുമ്പോഴേയ്ക്കും സ്വത്തും പണവുമൊക്കെ കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ഉള്ളത്. കാര്‍ന്നോന്‍മാര്‍ മക്കള്‍ക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത് എന്നല്ലേ പറയുന്നത്. അത് ഇപ്പോഴെ കിട്ടിയാല്‍ വളരെ നന്നായിരുന്നു.

  Also Read: 'അച്ഛന്‍ ആദ്യം എന്നെ പുകഴ്ത്തും, പിന്നെ താഴത്തേക്കിടും'; കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് ധ്യാന്‍

  പക്ഷെ, ഞാനുണ്ടാക്കുന്നത് മുഴുവനും സൂക്ഷിച്ചുവെച്ചിരിക്കുകയാണ്, അനാവശ്യമായി ചിലവാക്കുന്നതേ ഇല്ല.' എന്നാല്‍ എന്റെ അച്ഛന്‍ ഉണ്ടാക്കിവെച്ചിരിക്കുന്നതെല്ലാം ആരെങ്കിലും അനുഭവിക്കേണ്ടേ എന്നാണ് ധ്യാന്‍ വളര നിഷ്‌കളങ്ക ഭാവത്തോടെ ചോദിക്കുന്നത്.

  'സ്വത്തിന്റെ കാര്യം പറയുമ്പോഴൊക്കെ മാതാപിതാക്കള്‍ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ മക്കള്‍ക്ക് വേണ്ടിയല്ലേ ഈ സമ്പാദിക്കുന്നതെന്ന്, പക്ഷെ, അവര്‍ ഈ ഉണ്ടാക്കുന്നതൊന്നും എനിക്ക് തരാറില്ല. അതുകൊണ്ടാണ് ഉടായിപ്പ് കാണിച്ച് പലതും പറ്റിച്ചെടുക്കുന്നത്.' ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

  Also Read:കുടുംബം കലക്കാന്‍ പറ്റിയ ബെസ്റ്റ് ശബ്ദമായിരുന്നു ഇവന്റേത്, അജുവിനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  സ്വത്ത് കിട്ടിയാല്‍ അത് നശിപ്പിക്കുമെന്ന് ഉറപ്പായതുകൊണ്ടാണ് തരാത്തത് എന്നായിരുന്നു അജു പറഞ്ഞത്. പകരം ചേട്ടന് കൊടുത്താല്‍ അത്രയും കുഴപ്പമില്ലെന്നായിരുന്നു അജുവിന്റെ രസകരമായ കമന്റ്.

  English summary
  Malayalam Actor Dhyan Sreenivasan opens up about his family and lazy nature
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X