twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപകടങ്ങളില്‍ മരിച്ച മലയാള താരങ്ങള്‍

    |

    സിനിമ താരങ്ങളെ ദൈവത്തെപ്പോലെ ആരാധിയ്ക്കുകയും അവര്‍ക്ക് വേണ്ടി ആരാധനാലയങ്ങള്‍ വരെ നിര്‍മ്മിയ്ക്കുകയും ചെയ്യുന്ന ആരാധകരുടെ നാടാണ് ഇന്ത്യ. സിനിമ വ്യവസായം ഇത്രത്തോളം വ്യാപിച്ച മറ്റൊരു രാജ്യം ഉണ്ടോ എന്ന് സംശയം. എത്ര ഭാഷകള്‍, എത്ര താരങ്ങള്‍ എത്ര സിനിമകള്‍. ഓരോ താരോദയവും മുതല്‍ അസ്തമയം വരെ പ്രേക്ഷകര്‍ കാണുന്നു. അഭ്രപാളിയില്‍ മിന്നിമറയുന്ന മുഖങ്ങളെ സ്വന്തം വീട്ടിലെ കുട്ടിയായും കാമുകനായും കാമുകിയായും മകനായുമൊക്കെ കാണുന്ന പ്രേക്ഷകര്‍ ലോകത്ത് മറ്റെവിടെയുണ്ടാകും?

    സിനിമയും ജീവിതവും വേര്‍തിരിച്ച് കാണാനുള്ള ബോധപൂര്‍വ്വമായ മടി തന്നെയാകും ഇത്തരം ചിന്തകള്‍ക്ക് കാരണം. താരങ്ങളെ ഇത്രയധികം സ്‌നേഹിയ്ക്കുന്ന പ്രേക്ഷകര്‍ താര മരണങ്ങളെ എങ്ങനെ സമീപിയ്ക്കും. അതു തീര്‍ത്തും അപ്രതീക്ഷിതമായ അപകടമരണങ്ങളെ. മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ച് അപകടങ്ങളില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞ ചില പ്രിയ താരങ്ങളെ കാണൂ...

    ജയന്‍

    അപകടങ്ങളില്‍ മരിച്ച മലയാള താരങ്ങള്‍

    മലയാളത്തില്‍ ആദ്യമായി ആക്ഷന്‍ ഹീറോ പരിവേഷത്തിലേയ്ക്ക് ഉയര്‍ന്ന നായകന്‍. ഒരു കാലഘട്ടത്തിലെ യുവാക്കള്‍ക്ക് ഒന്നടങ്കം ആവേശമായി മാറിയ നടന്‍. ഇന്നും ജയന്‍ എന്ന് കേട്ടാല്‍ മോഹന്‍ ലാലിനേയും മമ്മൂട്ടിയേയും പോലും മറക്കും ആ തലമുറ. കോളിളക്കം എന്ന ചിത്രത്തില്‍ ഹെലികോപ്ടറില്‍ സംഘട്ടന രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് ജയന്‍ താഴെ വീണ് മരിച്ചത്. ആദ്യ ടേക്കില്‍ രംഗം ഓക്കെ ആയിരുന്നെങ്കിലും വീണ്ടും ചിത്രീകരിയ്ക്കണമെന്ന് ജയന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്യൂപ്പില്ലാത ചെയ്ത ഈ സംഘട്ടനമായിരുന്നു ജയന്റെ ജീവനെടുത്തത്

    മോനിഷ

    അപകടങ്ങളില്‍ മരിച്ച മലയാള താരങ്ങള്‍

    മലയാളത്തിലെ ശ്രീത്വമുള്ള നായികമാരില്‍ ഒരാളായിരുന്നു മോനിഷ. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌ക്കാരം തേടിയെത്തിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാള്‍. 1992 ല്‍ ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മോനിഷയെ മരണ കവരുന്നത്. ആലപ്പുഴയില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി കൊല്ലപ്പെടുന്നത്. മോനിഷയ്‌ക്കൊപ്പം കാറില്‍ അമ്മയും ഉണ്ടായിരുന്നു.

    റാണി ചന്ദ്ര

    അപകടങ്ങളില്‍ മരിച്ച മലയാള താരങ്ങള്‍

    മിസ് കേരളയും നടിയുമായ റാണി ചന്ദ്ര കൊല്ലപ്പെടുന്നത് വിമാന അപകടത്തിലാണ്. മുംബൈയില്‍ ഒരു നൃത്ത പരിപാടിയില്‍ പങ്കെടുത്ത് ശേഷം മടങ്ങുകയായിരുന്നും റാണി ചന്ദ്ര. 1976 ല്‍ ഉണ്ടായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് അപകടത്തിലാണ് ഇവര്‍ മരിച്ചത്. വിമാനത്തില്‍ റാണിയ്‌ക്കൊപ്പം ഉണ്ടായിരുന്ന അമ്മയും മൂന്ന് സഹോദരിമാരും മരിച്ചപ. നെല്ല്, സ്വപ്‌നാടനം ഉള്‍പ്പടെ മലയാളി ചിത്രങ്ങളില്‍ അഭിനയിച്ച റാണിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തമിഴില്‍ ഭദ്രകാളി എന്ന ചിത്രത്തില്‍ അഭിനയിക്കവെയാണ് മരണം കവര്‍ന്നെടുത്തത്

    സൗന്ദര്യ

    അപകടങ്ങളില്‍ മരിച്ച മലയാള താരങ്ങള്‍

    കന്നട താരമാണെങ്കിലും മലയാളികള്‍ക്കും ഏറെ പരിചിതയാണ് സൗന്ദര്യ. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിമാനത്തില്‍ യാത്ര ചെയ്യവെയാണ് ബാംഗഌരില്‍ ചെറു യാത്ര വിമാനം തകര്‍ന്ന സൗന്ദര്യ മരിയ്ക്കുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

    തരുണി സച് ദേവ്

    അപകടങ്ങളില്‍ മരിച്ച മലയാള താരങ്ങള്‍

    ബാലതാരമായെത്തിയ തരുണി സച് ദേവ് 2012 മെയ് മാസത്തിലാണ് വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. നേപ്പാളിലേയ്ക്ക് തീര്‍ഥാടനത്തിന് പോകവെയായിരുന്നു അപകടം. വെള്ളിനക്ഷത്രം, സത്യം ഉള്‍പ്പടെയുള്ള മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    English summary
    Malayalam actors who passed away in accidents
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X