»   » മലയാളത്തിലെ ഈ സിനിമാ സീരിയല്‍ നടിമാരുടെ ലീക്കായ വീഡിയോ,ചിത്രങ്ങള്‍ എല്ലാം വ്യാജമായിരുന്നു?

മലയാളത്തിലെ ഈ സിനിമാ സീരിയല്‍ നടിമാരുടെ ലീക്കായ വീഡിയോ,ചിത്രങ്ങള്‍ എല്ലാം വ്യാജമായിരുന്നു?

By: Pratheeksha
Subscribe to Filmibeat Malayalam

പ്രശസ്തരാവാന്‍ തുടങ്ങിയാല്‍ അവരെ കുറിച്ചു ഗോസിപ്പുകളും സ്വാഭാവികമാണ്. അതിനു ടെക്‌നോളജിയുടെ പിന്‍ബലം കൂടിയാവുമ്പോള്‍ എല്ലാം വേഗത്തിലാവും. സിനിമാ താരങ്ങള മാത്രമല്ല സീരിയല്‍ താരങ്ങളെയും ഗോസിപ്പുണ്ടാക്കുന്നവര്‍ വെറുതെ വിടാറില്ല. മുന്‍കാലങ്ങളില്‍ ഹോളിവുഡില്‍ മാത്രമായിരുന്നു ഗോസിപ്പുകളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയിലും സീരിയലിലുമെല്ലാം ഇത് സാധാരണയായിക്കഴിഞ്ഞു.

അതിനു പ്രധാന കാരണം ഇന്റര്‍നെറ്റ് ലഭ്യതയാണ്. ഓരോരുത്തരുടെയും വിരല്‍ത്തുമ്പില്‍ ലോകം കറങ്ങുമ്പോള്‍ ചിലര്‍ വ്യാജ തെളിവുകളുണ്ടാക്കി തെറ്റായ വാര്‍ത്തകള്‍ മനപ്പൂര്‍വ്വം പ്രചരിപ്പിക്കുന്നു. അത്തരത്തില്‍ മലയാളത്തില്‍ അടുത്ത കാലത്ത് ലീക്കായ ചില വീഡിയോകള്‍ ,ഗോസിപ്പുകള്‍ ഇവയാണ്..മിക്കതിലും താരങ്ങള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

വിജയ് യേശുദാസ്- ദര്‍ശന

ഗായകന്‍ വിജയ് യേശുദാസും ദര്‍ശനയും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ ഈയടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയായിരുന്നെന്നാണ് വിജയ് യേശുദാസ് പറയുന്നത്

അഞ്ജലി അനീഷ്

നടി അഞ്ജലി അനീഷ് തന്നെ കുറിച്ച് വാട്ട്‌സ് ആപ് വഴി പ്രചരിച്ച ഫോട്ടോകള്‍ വ്യാജമാണെന്നു വ്യക്തമാക്കിയിരുന്നു. മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് അഞ്ജലി.

രശ്മി മേനോന്‍ -ബോബി സിംഹ

നടി രശ്മി മേനോനും നടന്‍ ബോബി സിംഹയും ഈ അടുത്താണ് വിവാഹിതരായത്. അവര്‍ വേര്‍പ്പെടുന്നുവെന്നു വാര്‍ത്തയും ഈയിടെ പ്രചരിച്ചിരുന്നു

സോനുഗൗഡ

ബെസ്റ്റ് ആക്ടര്‍ സിനിമാ താരവും കന്നട നടിയുമായ സോനു ഗൗഡയുടെ കിടപ്പറ രംഗങ്ങള്‍ ലീക്കായ വാര്‍ത്തയുണ്ടായിരുന്നു. അത് തന്റെ ഭര്‍ത്താവിനൊപ്പമുളളതായിരുന്നെന്നാണു സോനു പറയുന്നത്

നടി സുകന്യ

നടി സുകന്യയെ കാമുകനൊപ്പം ഗോവയിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത ഈയിടെ പ്രചരിച്ചിരുന്നു. ഇതും വ്യാജ വാര്‍ത്തയാണെന്നു നടി വ്യക്തമാക്കിയിരുന്നു.

അപര്‍ണ്ണ നായര്‍

നടി അപര്‍ണ്ണ നായരുടെ ബിക്കിനി ഫോട്ടോകള്‍ എന്ന പേരില്‍ വാട്ട്‌സ് ആപ്പില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. താന്‍ ബിക്കിനി ഫോട്ടേയ്ക്കു പോസ് ചെയ്തിട്ടില്ലെന്നാണ് നടി പറയുന്നത്.

രചന നാരായണന്‍ കുട്ടി

മഴവില്‍ മനോരമയിലെ മറിമായം സീരിയലിലെ രചന നാരായണന്‍ കുട്ടിയുടെ പേരില്‍ വാട്ടസ് അപ്പില്‍ പ്രചരിച്ച ചിത്രങ്ങള്‍ക്കെതിരെ താരം രംഗത്തെത്തിയിരുന്നു

ബീന ആന്റണി

നടി ബീന ആന്റണിയെ കുറിച്ചുളള ഗോസിപ്പിനു കുറച്ചു പഴക്കമുണ്ട്. ബീനയുടെ രംഗങ്ങള്‍ ഉള്ള വീഡിയോ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന വ്യാജ സന്ദേശം പരന്നിരുന്നു. പക്ഷേ സെര്‍ച്ച് ചെയ്തവര്‍ക്ക് നിരാശയായിരുന്നു ഫലം.

റോമ

നടി റോമ കാമുകനുമൊത്ത് നൈറ്റ് ക്ലബ്ബിലെന്നു തുടങ്ങിയ കാപ്ഷനോടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. ഇത് വ്യാജ ഫോട്ടോയാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

കാവ്യമാധവന്‍

നാലു വര്‍ഷത്തോളം നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി കാവ്യയുടെതെന്നു പറയുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ച പന്തളം സ്വദേശി അരവിന്ദ് ബേബി എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ദിലീപിനെ ബന്ധപ്പെടുത്തിയുളള വാര്‍ത്തകളായിരുന്നു ഇയാള്‍ പ്രധാനമായും പോസ്റ്റുചെയ്തിരുന്നത്.

റോസിന്‍ ജോളി

മലയാളി ഹൗസ് താരമായിരുന്ന റോസിന്‍ ജോളി തന്റെതെന്ന പേരില്‍ വാട്ട്സ് അപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ പരാതി നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ മറ്റൊരു മോഡലിന്റെ ചിത്രമായിരുന്നു അത്.

ശ്രീക്കുട്ടി

വിനോദയാത്ര ,സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ശ്രീക്കുട്ടി തന്റെ പേരില്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

ഭാമ

നടിമാരായ മുക്ത, ഭാമ ,അവതാരക രഞ്ജിനി ഹരിദാസ് എന്നിവര്‍ അജ്ഞാതനായ ഒരു പുരുഷനൊപ്പം എന്ന ടൈറ്റിലോടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ രഞ്ജിനി ഹരിദാസിന്റെ അച്ഛനാണ് തങ്ങളോടൊപ്പം ഉണ്ടായിരുന്നതെന്ന് താരങ്ങള്‍ പിന്നീട് വെളിപ്പെടുത്തി.

സംവൃത സുനില്‍

നടി സംവൃത സുനിലും ഭര്‍ത്താവ് അഖിലും വിവാഹ മോചനം നേടുന്നു എന്ന വാര്‍ത്തയും ഈയിടെ പുറത്തു വന്നിരുന്നു .എന്നാല്‍ പിന്നീടിത് വ്യാജവാര്‍ത്തയാണെന്നു കണ്ടെത്തി.

ആന്‍ അഗസ്റ്റിന്‍

നടന്‍ അഗസ്റ്റിന്റെ മകളും നടിയുമായ ആന്‍ അഗസ്റ്റിന്‍രെ വ്യാജ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. തുടര്‍ന്ന് നടി പരാതി നല്‍കിയിരുന്നു

ആശ ശരത്

നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റേതെന്നു പറഞ്ഞുള്ള അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു .ആശ ശരതും സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്കിയിരുന്നു.

ഗായത്രി അരുണ്‍

പരസ്പരം സീരിയല്‍ നടി ഗായത്രി അരുണിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രോഫൈലുണ്ടാക്കി ഫോട്ടോകള്‍ ഷെയര്‍ ചെയ്ത വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ശാലു കുര്യന്‍

ചന്ദനമഴ സീരിയല്‍ നടി ശാലു കുര്യന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങള്‍ക്കെതിരെ നടി പരാതി നല്‍കിയിരുന്നു

മങ്ക മഹേഷ്

നടി മങ്കമഹേഷിന്റേതെന്നു പറഞ്ഞുളള അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. നടി ഇതിനെതിരെ പരാതി നല്‍കിയിരുന്നു.

ഭാമയുടെ ക്യൂട്ട് ഫോട്ടോസിനായി...

English summary
Malayalam Actress leaked news is getting common every day with more celebrities getting affected.
Please Wait while comments are loading...

Malayalam Photos

Go to : More Photos