India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നല്ല മനസ്സോടെയാണ് മമ്മൂട്ടി അത് പറഞ്ഞത്'; അധികം വൈകാതെ ആ സന്തോഷവാര്‍ത്ത തേടിയെത്തിയെന്ന് നടി സുമ ജയറാം

  |

  ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു സുമ ജയറാം. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധിക്കപ്പെട്ട സുമ ജയറാം അനേകം വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

  എന്നാല്‍, ഇടയ്‌ക്കെപ്പോഴോ നടിയുടെ കരിയറില്‍ വലിയൊരു ബ്രേക്ക് വന്നു. മാത്രമല്ല മലയാള സിനിമയില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും പലപ്പോഴും താരം വേദനയോടെ പറഞ്ഞിട്ടുമുണ്ട്.

  1988-ല്‍ ഉത്സവപ്പിറ്റേന്ന് എന്ന എന്ന ചിത്രത്തിലൂടെയാണ് സുമ ജയറാം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, ഇഷ്ടം, ഭര്‍ത്താവുദ്യോഗം, ക്രൈം ഫയല്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച താരം തമിഴിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാകാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ചില പ്രത്യേക കാരണങ്ങളാല്‍ അവസരം നഷ്ടപ്പെട്ടിരുന്നു.

  Also Read: 'മൈക്കിളെ നിനക്കും ഇതുപോലൊരെണ്ണം വാങ്ങിക്കൂടേ'; ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ ഞെട്ടിച്ച ആ 'അമ്മ' ഇവരാണ്

  2013-ലായിരുന്നു സുമ ജയറാമിന്റെ വിവാഹം. 37-ാം വയസ്സില്‍ ബിസിനസ്സുകാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഭര്‍ത്താവിനുമൊപ്പം മക്കളോടുമൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ താരം.

  അടുത്തിടെ ഫ്ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയ താരം തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറന്നിരുന്നു. വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വാചാലയായ നടി അതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍.

  Also Read: 'തമിഴിലെത്തിയപ്പോൾ പേര് രജനിശ്രീയായി മാറി'; രജനികാന്ത് തന്റെ പേര് മാറ്റിയതിനെ കുറിച്ച് സുമ ജയറാം!

  വിവാഹം വേണ്ടെന്ന് തീരുമാനിച്ചയാളാണെങ്കിലും യാദൃച്ഛികമായി അത് സംഭവിക്കുകയായിരുന്നു. ഭര്‍ത്താവായ ലല്ലുവിനെ തനിക്ക് നേരത്തെ പരിചയമുണ്ടെന്ന് നടി പറയുന്നു. 10-ാമത്തെ വയസ്സിലായിരുന്നു ആ കൂടിക്കാഴ്ച. പള്ളിയില്‍ വെച്ചായിരുന്നു കണ്ടത്.

  'അന്ന് ഒരേ പ്രായമായിരുന്നു ഞങ്ങള്‍ക്ക്. നല്ല കുടുംബമാണ്, നല്ല കുടുംബത്തിലെ ചെറുക്കനെ കിട്ടുന്നതിന് പ്രാര്‍ത്ഥിക്കണം എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നെ നേരത്തെ കല്യാണം കഴിപ്പിയ്ക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കാം എന്റെ കല്യാണം വൈകിയത്.

  മാതാവേ ഈ ചെറുക്കനെ കിട്ടണേയെന്ന് ഞാന്‍ അന്ന് പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് ഞാന്‍ ആ കാര്യം മറന്നേ പോയി. സിനിമയില്‍ വന്നശേഷം അതൊന്നും ഓര്‍ക്കുക കൂടി ഉണ്ടായിരുന്നില്ല. ചങ്ങനാശ്ശേരി വഴി പോകുമ്പോള്‍ ഇടയ്‌ക്കൊക്കെ അവരുടെ വീട്ടില്‍ കയറുമായിരുന്നു.

  പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ 37-ാമത്തെ വയസ്സില്‍ അവര്‍ പ്രപ്പോസലുമായി വരികയായിരുന്നു. അദ്ദേഹത്തിനൊരു ലവ് അഫയറുണ്ടായിരുന്നു. അതില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹവും വൈകിയത്.

  Also Read: 'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി

  ഞാൻ ഒറ്റ തവണയേ പോയിട്ടുള്ളൂ: അത് കൊണ്ട് എനിക്കറിയില്ല | Major Ravi On SantaCruz Press Meet

  എനിക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദിനെയാണ് സഹോദരി വിവാഹം ചെയ്തിരിക്കുന്നത്. പ്രണയവിവാഹമായിരുന്നു അവരുടേത്.

  മഹാരാജാസിലെ കോളെജ് പഠനകാലത്താണ് ഇരുവരും പരിചയത്തിലായത്. രാജമാണിക്യം സിനിമ ഇറങ്ങിയ ശേഷമായിരുന്നു ഞങ്ങളോട് ഇക്കാര്യം അവര്‍ പറഞ്ഞത്. പിന്നീട് വിവാഹം നടത്തിക്കൊടുത്തു.

  കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായത്. ഒരിക്കല്‍ ഞങ്ങള്‍ വിദേശത്തേക്കേ് പോകുന്നതിനിടെയായിരുന്നു മമ്മൂട്ടിയെ കണ്ടുമുട്ടിയത്. കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്‌മെന്റൊക്കെ എടുക്കൂ കേട്ടോ എന്നായിരുന്നു അന്ന് ഞങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്.

  നല്ല മനസ്സോടെയായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. അധികം വൈകാതെ തന്നെ താന്‍ ഗര്‍ഭിണിയാവുകയായിരുന്നു.' സുമ ജയറാം പറയുന്നു.

  Read more about: mammootty
  English summary
  Malayalam Actress Suma Jayaram opens up about her personal life and movie career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X