twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേര് മാറ്റണം എന്നത് ബോണസാണോ?ഇവരുടെയൊക്കെ യഥാര്‍ത്ഥ പേരിനെന്താണ് കുഴപ്പം?

    By Aswathi
    |

    കല്യാണം കഴിഞ്ഞാല്‍ പെണ്‍ കുട്ടികള്‍ പേര് മാറ്റും. പേരിന് പിന്നില്‍ ഭര്‍ത്താവിന്റെ പേര് കൂടെ ചേര്‍ക്കും. അപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ബാംഗ്ലൂര്‍ ഡെയിസില്‍ ചോദിക്കുന്നതുപോലെ നമുക്കും ചോദിക്കാം പേര് മാറ്റണം എന്നത് ബോണസാണോ എന്ന്. അതേ ചോദ്യം ചില സിനിമാ താരങ്ങളോടും ചോദിക്കാം, പേര് മാറ്റണം എന്നത് ബോണസാണോ?

    നമ്മുടെ മിക്ക താരങ്ങളും ഇന്നറിയപ്പെടുന്നത് അവരുടെ യഥാര്‍ത്ഥ പേരിലല്ല. സിനിമയില്‍ പ്രവേശിച്ചാലുടന്‍ പേര്മാറ്റണം എന്നതായിരിക്കുന്നു കഥ. ഇപ്പോള്‍ അത് നിര്‍ബന്ധമല്ലെങ്കിലും തുടക്കകാലത്ത് വ്യാപകമായിരുന്നു. തിക്കുറുശ്ശി സുകുമാരന്‍ നായരാണ് ഈ പേരു മാറ്റലിന്റെ ആശാന്‍. പ്രേം നസീര്‍, സത്യന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ താരങ്ങള്‍ക്കൊക്കെ പേരിട്ടത് തിക്കുറിശ്ശിയായിരുന്നത്രെ.

    ഇപ്പോള്‍ നാടന്മാര്‍ മാറ്റുന്നതിനേക്കാള്‍ അധികം നടിമാരാണ് പേര് മാറ്റുന്നത്. ആദ്യ ചിത്രത്തില്‍ സംവിധായകന്‍ നിശ്ചയിക്കുന്ന പേരിലാവും പിന്നീട് നടി അറിയപ്പെടുന്നത്. ഇങ്ങനെ പേര് മാറ്റാന്‍ കാരണങ്ങള്‍ പലതാവാം. എന്ത് തന്നെയായാലും പിന്നീട് താരങ്ങള്‍ അറിയപ്പെടുന്നത് ഈ പേരുകളിലായാരിക്കും. ഇങ്ങനെ പേര് മാറ്റിയ ചില മലയാളി നടിമാരെ പരിചയപ്പെടാം.

    ശാരദ

    പേര് മാറ്റണം എന്നത് ബോണസാണോ?

    സരസ്വതി ദേവി എന്നാണ് ആദ്യകാല നടിയും ദേശീയപുരസ്‌കാര ജേതാവുമായ ശാദരയുടെ യഥാര്‍ത്ഥ പേര്. പിന്നീട് നിര്‍മാതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണത്രെ ശാരദ എന്ന പേര് സ്വീകരിച്ചത്.

    ക്ലാര എന്ന ഷീല

    പേര് മാറ്റണം എന്നത് ബോണസാണോ?

    മലയാള സിനിമയുടെ തുടക്കകാലത്ത് തിളങ്ങിയ നായികനടിമാരില്‍ മുന്നിലാണ് ഷീല. ക്ലാര എന്ന പേരിലാണ് ജനിച്ചത്. പിന്നീട് ഈ പേര് ഒരു സിനിമാ നടിയ്ക്ക് ചേര്‍ന്നതല്ലെന്ന് കണ്ടാണ് ഷീല എന്ന പേര് സ്വീകരിച്ചത്.

    കെപിഎസി ലളിത

    പേര് മാറ്റണം എന്നത് ബോണസാണോ?

    മഹേശ്വരി എന്നാണ് കെപിഎസി ലളിതയുടെ യഥാര്‍ത്ഥപേര്. പ്രശസ്ത നാടക ട്രൂപ്പായ കെപിഎസിയില്‍ വന്നതിന് ശേഷമാണ് ലളിത എന്ന പേര് സ്വീകരിച്ചത്. കാലക്രമത്തില്‍ അത് കെപിഎസി ലളിത എന്നായി.

    രേവതി

    പേര് മാറ്റണം എന്നത് ബോണസാണോ?

    ആശ കേളുണ്ണി നായര്‍ തന്റെ ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകന്‍ ഭാരതി രാജ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് രേവതി എന്ന പേര് സ്വീകരിച്ചത്. ഒരു സൗത്ത് ഇന്ത്യന്‍ നടിയ്ക്ക് ആശ എന്ന പേര് ചേരില്ലെന്നതാണ് കാരണമത്രെ.

    പാര്‍വ്വതി

    പേര് മാറ്റണം എന്നത് ബോണസാണോ?

    അശ്വതി കുറുപ്പ് എന്നാണ് പാര്‍വ്വതിയുടെ യഥാര്‍ത്ഥ പേര്. സിനിമയില്‍ പാര്‍വ്വതി എന്ന് അറിയപ്പെടുന്ന നടി യഥാര്‍ത്ഥ ജീവിതത്തില്‍ അശ്വതി എന്നു തന്നെയാണ് അറിയപ്പെടുന്നത്. സിനിമ കാര്‍ക്ക് മാത്രമാണ് പാര്‍വ്വതി

    ഉര്‍വശി

    പേര് മാറ്റണം എന്നത് ബോണസാണോ?

    കവിത രഞ്ജിനി എന്ന പേരിലാണ് ഉര്‍വശിയുടെ ജനനം. ആദ്യ ചിത്രത്തിന് ശേഷം സംവിധായകനാണ് ഉര്‍വശി എന്ന പേര് നിര്‍ദ്ദേശിച്ചത്. നടിയ്ക്ക് ഏറ്റവും ചേരുന്ന പേര് ഉര്‍വശി ആണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍

    ധന്യ എന്ന നവ്യ

    പേര് മാറ്റണം എന്നത് ബോണസാണോ?

    ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ സിബി മലയിലാണ് ധന്യ നായരെ നവ്യ നായരാക്കിയത്. ധന്യ എന്ന പേര് കോമണാണെന്നും ഒരു നടിയ്ക്ക് ആ പേര് ചേരില്ല എന്നതുമായിരുന്നത്രെ പേര് മാറ്റാന്‍ കാരണം

    നയന്‍താര

    പേര് മാറ്റണം എന്നത് ബോണസാണോ?

    ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഡയാന മറിയം കുര്യാന്‍ എന്ന നടിയെ നയന്‍താര ആക്കിയത്. പിന്നീട് 2011 ല്‍ ഹിന്ദുമതം സ്വീകരിച്ചതോടെ നയന്‍ ആ പേര് ഔദ്യോഗികമാക്കി. സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ യഥാര്‍ത്ഥത്തിലും നയന്‍താരയുടെ പേര് നയന്‍താര എന്ന് തന്നെ

    ഭാവന

    പേര് മാറ്റണം എന്നത് ബോണസാണോ?

    കാര്‍ത്തിക മേനോന്‍ എന്നായിരുന്നു ഭാവനയുടെ പേര്. എന്നാല്‍ നേരത്തെ ഈ പേരില്‍ അറിയപ്പെടുന്ന ഒരു നായിക ഉള്ളതുകൊണ്ട് ആദ്യ ചിത്രത്തില്‍ തന്നെ കാര്‍ത്തിക മേനോന്റെ പേര് മാറ്റ്, ഭാവ എന്നാക്കി

    ഭാമ

    പേര് മാറ്റണം എന്നത് ബോണസാണോ?

    രഖിത കുറുപ്പ് എന്നായിരുന്നത്രെ ഭാമയുടെ യഥാര്‍ത്ഥ പേര്. നിവേദ്യം എന്ന ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകന്‍ ലോഹിതദാസാണ് ഭാമ എന്ന പേരിട്ടത്. രഖിത എന്ന പേര് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലത്രെ

    English summary
    Here we present the original names of 10 most celebrated actresses of Malayalam movie industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X