For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ പ്രതീക്ഷയായിരുന്നു, പക്ഷെ തിയേറ്ററിലെത്തിയപ്പോള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയായി...

  By Rohini
  |

  ഒരുപാട് നല്ല സിനിമകള്‍ റിലീസായ വര്‍ഷമാണ് 2016. അതുപോലെ തന്നെ അപ്രതീക്ഷിത പരാജയങ്ങളും ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. തിയേറ്ററില്‍ എത്തിയത് പോലും അറിയാതെ പോയ സിനിമകള്‍ വിട്ടേക്കാം. എന്നാല്‍ വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തി, ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ എങ്ങുമെത്താതെ പോയ സിനിമകള്‍ വലിയ നിരാശയായിരുന്നു.

  കാവ്യയുടെയും ദിലീപിന്റെയും മാത്രമല്ല, ഈ വര്‍ഷം വിവാഹിതരായ 19 ജോഡികളിതാ...

  അത്തരത്തില്‍ 2016 ല്‍ പ്രേക്ഷക പ്രീതി നേടാതെ പോയ സിനിമകള കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ സിനിമകള്‍ പരാജയമായിരുന്നു എന്നല്ല, പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. പലപ്പോഴും അമിത പ്രതീക്ഷയാണ് സിനിമകളുടെ പരാജയം എന്നോര്‍മിച്ചുകൊണ്ട് ആ പട്ടിക ഒന്ന് പരിശോധിയ്ക്കാം

  ഡാര്‍വിന്റെ പരിണാമം

  ഡാര്‍വിന്റെ പരിണാമം

  2015 ല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ പൃഥ്വിരാജിന്റെ ചിത്രമെന്ന വലിയ പ്രതീക്ഷയായിരുന്നു ഡാര്‍വിന്റെ പരിമാണം എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക്. ചെമ്പന്‍ വിനോദ് - പൃഥ്വിരാജ് കൂട്ടുകെട്ട് എന്നതും സിനിമ തുടക്കം മുതല്‍ വാര്‍ത്തയാകാന്‍ കാരണമായി. ആഗസ്റ്റ് സിനിമാസ് നിര്‍മിച്ച ചിത്രം പക്ഷെ പൃഥ്വിയുടെ വിജയ യാത്രയ്ക്ക് വിഘ്‌നം സൃഷ്ടിച്ചു

  ലീല

  ലീല

  ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രഞ്ജിത്തിന്റെ ലീല. ഉണ്ണ ആറിന്റെ ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതി ചിത്രം ഏറെ തട്ടസ്സങ്ങളെ നേരിട്ടുകൊണ്ടാണ് തിയേറ്ററുകളിലെത്തിയത്. ആ തടസ്സങ്ങളത്രെയും പ്രേക്ഷക പ്രതീക്ഷയെ ആകാംക്ഷഭരിതരാക്കി. എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ലീല എന്ന കഥ വായിച്ചവരെല്ലാം പറഞ്ഞു, കുട്ടിയപ്പനെ വെറുതേ സ്‌ക്രീനില്‍ എത്തിക്കേണ്ടായിരുന്നു.

  കിംഗ് ലയര്‍

  കിംഗ് ലയര്‍

  തീര്‍ച്ചയായും, 2016 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് കിംഗ് ലയര്‍. എന്നാല്‍ സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ ചില പ്രതീക്ഷകളുണ്ടായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത നിലവാരം പുലര്‍ത്താന്‍ കിംഗ് ലയര്‍ എന്ന ചിത്രത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം.

  സ്‌കൂള്‍ ബസ്

  സ്‌കൂള്‍ ബസ്

  ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സ്‌കൂള്‍ ബസ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി. എന്നാല്‍ ആ വിജയത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ടീമിന് സാധിച്ചില്ല. വലിയ പ്രതീക്ഷയോടെ വന്ന ചിത്രത്തിന് അധികനാള്‍ തിയേറ്ററില്‍ പിടിച്ചു നില്‍ക്കാനും കഴിഞ്ഞില്ല.

  കസബ

  കസബ

  ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ത്തിയ ചിത്രമാണ് കസബ. രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, മമ്മൂട്ടിയുടെ സ്‌പെഷ്യല്‍ നടത്തം, തെന്നിന്ത്യന്‍ താരപുത്രി വരലക്ഷ്മിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം അങ്ങനെ കാരണങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ആ പ്രതീക്ഷ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷനിലും പ്രതിഫലിച്ചു. പക്ഷെ സിനിമ വമ്പന്‍ പരാജയമായിരുന്നു.

  വൈറ്റ്

  വൈറ്റ്

  ഏറെ പ്രതീക്ഷയോടെ എത്തി പരാജയപ്പെട്ട മറ്റൊരു മമ്മൂട്ടി ചിത്രമാണ് വൈറ്റ്. 65 കാരന്‍ മമ്മൂട്ടി 45 കാരനായി എത്തുന്നു, ബോളിവുഡ് നായിക ഹുമ ഖുറേഷിയുടെ മലയാളം അറങ്ങേറ്റം തുടങ്ങിയ വാര്‍ത്തകളൊക്കെയായിരുന്നു പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ പൂര്‍ണമായും ലണ്ടനില്‍ സംവിധാനം ചെയ്ത ചിത്രം 2016 കണ്ട ഏറ്റവും വലിയ പരാജയമായി.

  ഊഴം

  ഊഴം

  മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിയ്ക്കുന്ന ചിത്രം എന്ന പ്രതീക്ഷയാണ് ഊഴം എന്ന ചിത്രത്തിന് തിരിച്ചടിയായത്. മെമ്മറീസ്, ദൃശ്യം എന്നീ ജീത്തു ജോസഫിന്റെ മുന്‍ ചിത്രങ്ങള്‍ മനസ്സില്‍ വച്ച പോയ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിച്ചത് ഊഴം എന്ന ചിത്രത്തിലുണ്ടായിരുന്നില്ല. ശരാശരി ത്രില്ലര്‍ ഗണത്തിലാണ് ഊഴത്തെ പ്രേക്ഷകര്‍ പെടുത്തിയത്.

  English summary
  Out of the good numbers of Malayalam movies released in 2016, certain films couldn't live up to the expectations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X