twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് രണ്ട്, മമ്മൂട്ടിക്കും പൃഥ്വിയ്ക്കും മഞ്ജുവിനും ആസിഫിനും ഒന്ന്, നിവിന് ഒന്നുമില്ല!!!

    By Aswini
    |

    2017 എന്ന വര്‍ഷം അവസാനിച്ചു, കഴിഞ്ഞ പോയ ഒരു വര്‍ഷം മലയാള സിനിമ എങ്ങിനെ എന്ന് വിശകലനം നടത്തവെ, ബോക്‌സോഫീസ് ഹിറ്റായ ചില ചിത്രങ്ങള്‍ എടുത്ത് പരിശോധിയ്ക്കുകയുണ്ടായി. ഗ്രേറ്റ് ഫാദര്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മാറ്റി നിര്‍ത്താം.

    ശരാശരിയ്ക്ക് മുകളിലും സൂപ്പര്‍ ഹിറ്റിന് താഴെയുമായി.. ഹിറ്റ് ചിത്രം എന്ന ടാഗ് നേടിയ ചിത്രങ്ങളെ കുറിച്ചാണ് പറയുന്നത്. മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് ബോക്‌സോഫീസ് ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയത്.. നോക്കാം

    രക്ഷാധികാരി ബൈജു ഒപ്പ്

    രക്ഷാധികാരി ബൈജു ഒപ്പ്

    പോയ വര്‍ഷം ഇറങ്ങിയതില്‍ മികച്ചത് എന്ന് അഭിപ്രായപ്പെടാന്‍ കഴിയുന്ന ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. ബിജു മേനോന്‍ തന്റെ താരമൂല്യം ഉറപ്പിച്ചു. പത്ത് കോടിയിലധികം ചിത്രം ബോക്‌സോഫീസ് കലക്ഷന്‍ നേടി.

    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍

    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍

    ആസിഫ് അലിയ്ക്കും താരമൂല്യം നിലനിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷമാണ് 2017. തുടക്കത്തില്‍ ചിത്രത്തിനെ തഴയാന്‍ ശ്രമിച്ചുവെങ്കിലും ശരാശരിയ്ക്ക് മുകളില്‍ ചിത്രം വിജയം നേടി.

    വെളിപാടിന്റെ പുസത്കം

    വെളിപാടിന്റെ പുസത്കം

    ആദ്യമായി ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. വളരെ ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് പക്ഷെ അത്രയും വലിയ വിജയം ലഭിച്ചില്ല. അതേ സമയം ശരാശരിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടാന്‍ സാധിച്ചു.

    പുള്ളിക്കാരന്‍ സ്റ്റാറാ

    പുള്ളിക്കാരന്‍ സ്റ്റാറാ

    മമ്മൂട്ടിയുടെ ലുക്ക് കൊണ്ട് തുടക്കം മുതലേ വാര്‍ത്താ ശ്രദ്ധ നേടിയ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ പത്ത് കോടി നേടി.

    ആദം ജോണ്‍

    ആദം ജോണ്‍

    ജിനു എബ്രഹാം സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്ന ചിത്രത്തിനും ബോക്‌സോഫീസില്‍ ശരാശരി വിജയമാണ് ലഭിച്ചത്. സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും അത് ബോക്‌സോഫീസില്‍ പ്രതിഫലിച്ചില്ല.

    ഉദാഹരണം സുജാത

    ഉദാഹരണം സുജാത

    ഈ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് നടുവില്‍ ഒരു സൂപ്പര്‍ലേഡി ചിത്രവുമുണ്ട്. പൂജ സീസണില്‍ റിലീസ് ചെയ്ത മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രവും ശരാശരി വിജയവും ബോക്‌സോഫീസ് കലക്ഷനും നേടി.

    വില്ലന്‍

    വില്ലന്‍

    വളരെ അധികം പ്രതീക്ഷയുമായിട്ടാണ് മോഹന്‍ലാലിന്റെ വില്ലന്‍ തിയേറ്ററിലെത്തിയത്. എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി. എന്നിരുന്നാലും ശരാശരി കലക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു.,

    English summary
    Malayalam Movies 2017 Box Office Report: The Hits Of The Year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X