twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാക്കന്മാരല്ല ഇക്കൊല്ലം യുവതാരങ്ങളാണ് സ്റ്റാറായത്! ബോക്‌സ് ഓഫീസില്‍ ഹിറ്റായ സിനിമകള്‍ ഇതാ...

    |

    ലാഭവും നഷ്ടവും നോക്കിയാല്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് തുല്യത തന്നെയാണ് വന്നിരിക്കുന്നത്. 2017 ല്‍ മികച്ച സിനിമകള്‍ തന്നെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അതില്‍ നവാഗത സംവിധായകന്മാരുടെ സിനിമകളും പ്രേക്ഷകര്‍ക്ക് ഒത്തിരിയധികം ഇഷ്ടപ്പെടുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

    ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി.. മലയാള സിനിമ 2017 & ടോപ്പ് 10 മൂവീസ്.. ശൈലന്റെ റിവ്യൂ!!ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി.. മലയാള സിനിമ 2017 & ടോപ്പ് 10 മൂവീസ്.. ശൈലന്റെ റിവ്യൂ!!

    വര്‍ഷം തീരാനാവുമ്പോള്‍ കണക്കുകളെടുത്ത് നോക്കിയാല്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളാണോ യുവതാര സിനിമകളാണോ ഇന്‍ഡസ്ട്രിയെ പിടിച്ചു കുലുക്കിയതെന്ന് അറിയാം. വലിയ പ്രതീക്ഷകളും വീരാവാദങ്ങളുമായി എത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017 ലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇവയായിരുന്നു.

     2017 ലെ സിനിമകള്‍

    2017 ലെ സിനിമകള്‍

    മുന്‍ വര്‍ഷങ്ങളെ അപേഷിച്ച് 2017 ല്‍ മലയാളത്തില്‍ ഒത്തിരിയധികം സിനിമകളായിരുന്നു റിലീസിനെത്തിയത്. എന്നാല്‍ സൂപ്പര്‍ ഹിറ്റ് സിനിമ വരുന്നു എന്ന ലേബലില്ലാതെ എത്തി സിനിമാ പ്രേമികള്‍ക്ക് അതിശയമായി മാറിയ സിനിമകളും അക്കൂട്ടത്തിലൂണ്ടായിരുന്നു. വലിയ താരങ്ങളൊന്നും അണി നിരന്നില്ലെങ്കിലും കേരള ബോക്‌സ് ഓഫീസില്‍ തങ്ങളുടെ സിനിമയുണ്ടെന്ന് തെളിയിക്കാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു.

     ഒരു മെക്‌സിക്കന്‍ അപാരത

    ഒരു മെക്‌സിക്കന്‍ അപാരത

    ടൊവിനോ തോമസ് നായകനായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരത തുടക്കം തന്നെ ഹിറ്റായിരുന്നു. ടോം ഇമ്മട്ടി സംവിധാനം ചെയ്ത സിനിമ യുവാക്കള്‍ക്കിടയിലെ രാഷ്ട്രീയമായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. ബോക്‌സ് ഓഫീസിലെ കണക്കുകള്‍ പ്രകാരം ഒരു മെക്‌സിക്കന്‍ അപാരത സൂപ്പര്‍ ഹിറ്റ് തന്നെയായിരുന്നു.

    ഗോദ

    ഗോദ

    നവാഗതനായ ബേസില്‍ ജോസ്ഫ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഗോദ. ഗുസ്തിയ്ക്ക് പ്രധാന്യം നല്‍കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. മേയ് അവസാനത്തോടെ തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് വെല്ലുവിളിയായി കേമ്രേഡ് ഇന്‍ അമേരിക്ക, ബാഹുബലി 2, എന്നിവയുമുണ്ടായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

     കോമ്രഡ് ഇന്‍ അമേരിക്ക

    കോമ്രഡ് ഇന്‍ അമേരിക്ക


    അമല്‍ നീരദ്- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലെത്തിയ കോമ്രഡ് ഇന്‍ അമേരിക്ക ബോക്‌സ് ഓഫീസില്‍ ഗംഭീര തുടക്കമായിരുന്നു നടത്തിയത്. രണ്ട് തരത്തിലുള്ള പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റാവാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

     സണ്‍ഡേ ഹോളിഡേ

    സണ്‍ഡേ ഹോളിഡേ

    നിരന്തരം പരാജയ സിനിമകളില്‍ നിന്നും ആസിഫ് അലിയുടെ കുതിച്ച് ചാട്ടമായിരുന്നു സണ്‍ഡേ ഹോളിഡേ. ബോക്‌സ് ഓഫീസില്‍ മികച്ചൊരു കളക്ഷന്‍ നേടാന്‍ കഴിഞ്ഞ സിനിമയില്‍ അപര്‍ണ ബാലമുരളിയായിരുന്നു നായികയായി അഭിനയിച്ചിരുന്നത്.

    അങ്കമാലി ഡയറീസ്

    അങ്കമാലി ഡയറീസ്

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ 2017 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്. പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി നിര്‍മ്മിച്ച സിനിമ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ മികച്ചൊരു കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

     തൊണ്ടിമുതലും ദൃക്‌സാക്ഷികളും

    തൊണ്ടിമുതലും ദൃക്‌സാക്ഷികളും

    ദിലീഷ് പോത്തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷികളും. 2017 ലെ മികച്ച റിയലസ്റ്റിക് സിനിമ കൂടിയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷികളും. കേരളത്തില്‍ നിന്നും മാത്രം 17 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍.

    ചങ്ക്‌സ്

    ചങ്ക്‌സ്


    പലതരത്തിലുള്ള പ്രതികരണങ്ങളും റിവ്യൂമായിരുന്നു ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ചങ്ക്‌സിന് ലഭിച്ചിരുന്നത്. എന്നാല്‍ അവയൊന്നും ബോക്‌സ് ഓഫീസില്‍ സിനിമയുടെ കളക്ഷനെ ബാധിച്ചിരുന്നില്ല. വേള്‍ഡ് ബോക്‌സ് ഓഫീസില്‍ നിന്നും 20 കോടിയ്ക്ക് മുകളില്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

    ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

    ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള


    നവാഗതനായ അല്‍താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമ ഓണത്തിനായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. കുടുംബ ചിത്രമായി നിര്‍മ്മിച്ച സിനിമയില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. പ്രേക്ഷക ഹൃദയങ്ങളിലേക്കെത്തിയ സിനിമയ്ക്ക് അതിവേഗം താരരാജാക്കന്മാരുടെ സിനിമകളെ പിന്നിലാക്കാന്‍ കഴിഞ്ഞിരുന്നു.

     പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

    പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്


    ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായിരുന്നു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു സിനിമ തിയറ്ററുകളിലേക്കെത്തിയത്. അത് പോലെ തന്നെ ബോക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം സിനിമ വിജയം തന്നെയായിരുന്നു.

    English summary
    A good number of Malayalam movies, released in 2017 earned the super hit tag, with their sensational run. Read Malayalam Movies 2017 Box Offiec report to know more about the superhits of 2017.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X