For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിവാസനൊപ്പം ലാല്‍ജോസും ഷെയ്ന്‍ നിഗവും! നാളെ റിലീസ് ചെയ്യുന്ന സിനിമകള്‍ ഇവയാണ്! കാണൂ

  |

  മലയാളത്തില്‍ ഇക്കൊല്ലം അവധിക്കാല റിലീസുകളായി എത്തിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാര്‍ച്ച് അവസാന വാരം എത്തിയ ലൂസിഫര്‍ ഇപ്പോഴും മികച്ച സ്വീകാര്യത നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. പിന്നാലെ റിലീസ് ചെയ്ത മമ്മൂട്ടിയുടെ മധുരരാജയും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ യമണ്ടന്‍ പ്രേമകഥയും ആസിഫ് അലിയുടെ മേരാം ഷാജിയും തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറി.

  പാര്‍വ്വതിയുടെ ഉയരെയ്ക്കും തിയ്യേറ്ററുകളില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നല്ല സിനിമകള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന വരവേല്‍പ്പ് മലയാളത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും നിരവധി സിനിമകള്‍ തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കുന്നുണ്ട്. ഈ വെളളിയാഴ്ച റിലീസ് ചെയ്യുന്ന മലയാള സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ..

  ഇഷ്‌ക്

  ഇഷ്‌ക്

  നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ എറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിനു ശേഷം ഷെയ്ന്‍ നിഗം നായകവേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. സിനിമ മെയ് 17നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ്ലൈനിലാണ് ഷെയ്‌നിന്റെ ഇഷ്‌ക് എത്തുന്നത്.

  എസ്രയിലൂടെ ശ്രദ്ധേയയായ

  എസ്രയിലൂടെ ശ്രദ്ധേയയായ

  എസ്രയിലൂടെ ശ്രദ്ധേയായ ആന്‍ ശീതളാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഒപ്പം ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിദ് ശ്രീറാമും നേഹ എസ് നായരും പാടിയ പാട്ട് ചിത്രത്തിന്റെതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഒരു നക്ഷത്രമുളള ആകാശം

  ഒരു നക്ഷത്രമുളള ആകാശം

  ഒരിടവേളയ്ക്കു ശേഷം അപര്‍ണ ഗോപിനാഥ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഒരു നക്ഷത്രമുളള ആകാശം. സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതരായ അജിത്ത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

  നമ്മളില്‍ പലരെയും പോലെ

  നമ്മളില്‍ പലരെയും പോലെ

  നമ്മളില്‍ പലരെയും പോലെ മറ്റു നാട്ടില്‍ ജോലിചെയ്യുന്നവര്‍ക്കു സ്വന്തം നാടിനോടുള്ള അടുപ്പമാണ് 'ഒരു നക്ഷത്രമുള്ള ആകാശം' എന്ന സിനിമയിലൂടെ സംവിധായകര്‍ കാണിച്ചുതരുന്നത്. കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയുമാണ് സിനിമയുടെ കഥ പറയുന്നത്. ഒരു ഫീല്‍ഡുഡ് ചിത്രമായിരിക്കുമെന്നുളള സൂചന നല്‍കികൊണ്ടാണ് ഒരു നക്ഷത്രമുളള ആകാശത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

  കുട്ടിമാമ

  കുട്ടിമാമ

  ഞാന്‍ പ്രകാശന്റെ വിജയത്തിന് ശേഷം ശ്രീനിവാസന്‍ അഭിനയിച്ച എറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. വിഎം വിനു സംവിധാനം ചെയ്ത സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമാണ് കുട്ടിമാമയെന്ന് സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നിരുന്നത്.

  താരനിര

  താരനിര

  മീരാ വാസുദേവും ദുര്‍ഗ കൃഷ്ണയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. പ്രേംകുമാര്‍, കലിംഗ ശശി, വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

  ലൂസിഫറിന്റെ എച്ച് ഡി പ്രിന്റുകള്‍ ചോര്‍ന്നു! ഓണ്‍ലൈനില്‍ സ്ട്രീം ചെയ്തതിനെതിരെ ആരാധകര്‍

  ഗ്ലാമര്‍ ചിത്രം വീണ്ടും പങ്കുവെച്ച് മാളവിക! കമന്റ് ചെയ്തവന് കിടിലന്‍ മറുപടിയുമായി താരം! കാണൂ

  English summary
  malayalam movies friday relases
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X