For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോടികള്‍ വാരുന്ന മലയാള സിനിമ, 2017 ഇതുവരെ സൂപ്പര്‍ഹിറ്റും ബ്ലോക് ബസ്റ്റര്‍ ഹിറ്റുമായ സിനിമകള്‍

  By Rohini
  |

  തിയേറ്റര്‍ സമരം വരുത്തിവച്ച് തീരാ നഷ്ടങ്ങളില്‍ നിന്നാണ് 2017 തുടങ്ങിയത്. സമരത്തിനിടയില്‍ വെല്ലുവിളിയെന്നോണം ഡോക്ടര്‍ ബിജു തന്റെ കാട് പൂക്കുന്ന നേരം എന്ന ചിത്രം റിലീസ് ചെയ്തു. അത് മുതല്‍ വിനോദ് മങ്കരയുടെ കാംബോജി വരെ 26 സിനിമകള്‍ ഇതുവരെ റിലീസ് ചെയ്തു.

  കാവ്യക്കും രക്ഷിക്കാനായില്ല, ദിലീപിന്റെ പണികളൊന്നും ഏശുന്നില്ല, ജോര്‍ജ്ജേട്ടന്‍റെ പൂരം പൊളിയുന്നു

  പോയവര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സാമ്പത്തികമായി ഏറെ മുന്നിലേക്ക് വന്നിരിയ്ക്കുകയാണ് മലയാള സിനിമകള്‍. കോടികളുടെ ബോക്‌സോഫീസ് കലക്ഷനാണ് ഇപ്പോള്‍ സിനിമകളുടെ വിജയം തീരുമാനിക്കുന്നത്. അങ്ങനെ 2017 കാല്‍ ദൂരം പിന്നിടുമ്പോള്‍ സൂപ്പര്‍ഹിറ്റും ബ്ലോക്ബസ്റ്റര്‍ ഹിറ്റുമായ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

  ജോമോന്റെ സുവിശേഷങ്ങള്‍

  ജോമോന്റെ സുവിശേഷങ്ങള്‍

  സമരകാലത്തിന് ശേഷം തിയേറ്ററിലെത്തിയ ആദ്യത്തെ ചിത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം അച്ഛന്‍ - മകന്‍ ബന്ധത്തെ കുറിച്ചാണ് പറയുന്നത്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. മുപ്പത് കോടിയ്ക്ക് മുകളില്‍ ചിത്രം കലക്ഷന്‍ നേടി.

  മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

  മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

  വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. മീനയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രവും വിജയം ആവര്‍ത്തിച്ചു. അമ്പത് കോടിയ്ക്ക് മുകളില്‍ മുന്തിരി വള്ളികള്‍ കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

  എസ്ര

  എസ്ര

  മലയാളത്തിന് ഒട്ടും പരിചിതമല്ലാത്ത ഒരു പ്രേതകഥയുമായി ജെകെ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രമാണ് എസ്ര. ജൂത കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജും പ്രിയ ആനന്ദും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. നാല്‍പത് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയ ചിത്രം ഇപ്പോഴും കേരളത്തിലെ ചില തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

  ഒരു മെക്‌സിക്കന്‍ അപാരത

  ഒരു മെക്‌സിക്കന്‍ അപാരത

  പ്രതീക്ഷിക്കാത്ത തുടക്കം ലഭിച്ച ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. കാമ്പസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ആദ്യ ദിവസം തന്നെ തിയേറ്ററില്‍ മൂന്ന് കോടി ഗ്രോസ് കലക്ഷന്‍ നേടി. നാല് ദിവസം കൊണ്ട് ചിത്രം 10 കോടി കടന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ആ വിജയം തുടര്‍ന്ന് കൊണ്ടു പോരാന്‍ കഴിഞ്ഞില്ലെങ്കിലും 2017 ലെ വിജയ ചിത്രങ്ങളുടെ പട്ടികയിലാണ് മെക്‌സിക്കന്‍ അപാരതയും

  അങ്കമാലി ഡയറീസ്

  അങ്കമാലി ഡയറീസ്

  ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രത്തെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് സിനിമയ്ക്കകത്തുള്ളവര്‍ പോലും പറഞ്ഞത്. നാല് ദിവസം കൊണ്ട് രണ്ടര കോടി നേടിയ ചിത്രം 10 കോടിയ്ക്ക് മേല്‍ കലക്ഷന്‍ ഇതുവരെ നേടി. ഇപ്പോഴും വിജയരമായി പ്രദര്‍ശനം തുടരുന്നു.

  ടേക്ക് ഓഫ്

  ടേക്ക് ഓഫ്

  മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ടേക്ക് ഓഫിന്റെ ഓരോ ഷോട്ടിനെ കുറിച്ചും പ്രേക്ഷകര്‍ക്ക് വലിയ മതിപ്പാണ്. ആദ്യ ഒരാഴ്ച പിന്നിടുമ്പോഴേക്കും ചിത്രം 6.55 കോടി ഗ്രോസ് കലക്ഷന്‍ നേടിക്കഴിഞ്ഞു. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അപ്പോഴേക്കും സൂപ്പര്‍ഹിറ്റ് എന്ന് വിധിയെഴുതിക്കഴിഞ്ഞു.

  ദ ഗ്രേറ്റ് ഫാദര്‍

  ദ ഗ്രേറ്റ് ഫാദര്‍

  ഈ പട്ടികയിലേക്ക് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ എത്തിയിരിയ്ക്കുന്നത് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറിക്കഴിഞ്ഞു ചിത്രം. മാര്‍ച്ച് 30 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 4.31 കലക്ഷന്‍ നേടി, മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ ചിത്രം എന്ന പേര് നേടിയിരുന്നു. നാല് ദിവസം കഴിയുമ്പോഴേക്കും ഗ്രേറ്റ് ഫാദര്‍ 20 കോടിയും കടന്നു. 50 കോടിയാണ് ഇനി ചിത്രത്തിന്റെ ലക്ഷ്യം.

  English summary
  BOX OFFICE! Malayalam Movies That Set The Box Office On Fire In The First Quarter Of 2017!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X