twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകനും നിര്‍മ്മാതാവും ആവര്‍ത്തിച്ച് പറയുന്നു!!

    കോപ്പിയടിച്ച മലയാള സിനിമകളുണ്ട്. അന്യഭാഷയില്‍ നിന്ന് പ്രമേയം അടര്‍ത്തിയെടുത്ത് മലയാളത്തില്‍ പുതിയ സിനിമയാക്കിയവരുണ്ട്.

    By Sanviya
    |

    കോപ്പിയടിച്ച മലയാള സിനിമകളുണ്ട്. അന്യഭാഷയില്‍ നിന്ന് പ്രമേയം അടര്‍ത്തിയെടുത്ത് മലയാളത്തില്‍ പുതിയ സിനിമയാക്കിയവരുണ്ട്. ആ സിനിമകളുടെ യഥാര്‍ത്ഥ കോപ്പി കണ്ടെത്തി സംവിധാകനെയും നിര്‍മ്മാതാവിനെയും നാണംക്കെടുത്തിയ സന്ദര്‍ഭങ്ങളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്യഭാഷ പ്രമേയങ്ങളില്‍ വെള്ളം ചേര്‍ത്ത് എത്തിച്ച സിനിമകളില്‍ ഏറെയും വന്‍ വിജയമായിരുന്നു.

    സിനിമയുടെ പ്രമേയം കോപ്പിയടിച്ചതെല്ലാം അവിടെ നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്യഭാഷയില്‍ നിന്ന് കൊണ്ടുവന്നതല്ലേ. പക്ഷേ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ച ചില മലയാള സിനിമകള്‍ തന്നെയുണ്ട്. സിനിമയുടെ പ്രമേയമല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പേരാണ് കോപ്പിയടിച്ചിത്. പൃഥ്വിരാജ് നായകനായ എസ്ര, ഊഴം, മോഹന്‍ലാലിന്റെ വിസ്മയം തുടങ്ങിയ അമ്പതോളം ചിത്രങ്ങള്‍ ഇതേ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ പുറത്തിറങ്ങിയതാണ്.

    വേട്ട

    വേട്ട

    മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വേട്ട. 2016ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രാജേഷ് പിള്ളയാണ്. ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. എന്നാല്‍ ഇതേ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ മറ്റൊരു ചിത്രം പുറത്തിറങ്ങിയിരുന്നു. 1984ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് മോഹന്‍രൂപാണ്.

    ഊഴം

    ഊഴം

    പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഊഴം. മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ചിത്രം പുറത്തിറങ്ങിയിരുന്നു. 1988ലാണ് ഇതേ പേരിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. പാര്‍വ്വതി, ദേവന്‍, മധു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    വിസ്മയം

    വിസ്മയം

    മോഹന്‍ലാലിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമാണ് വിസ്മയം. ഗൗതമി, ഉര്‍വശി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മനമന്ദ എന്ന പേരിലാണ് തെലുങ്കില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതേ പേരില്‍ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 1998ലാണ്. ദിലീപ്, ഇന്നസെന്റ്, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രഘുനാഥ് പലേരിയാണ് ചിത്രം സംവിധാനം ചെയ്തത്.

    ലവ് ഇന്‍ സിംഗപൂര്‍

    ലവ് ഇന്‍ സിംഗപൂര്‍

    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി 2009ല്‍ റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ് ഇന്‍ സിംഗപൂര്‍. 1980ല്‍ ഇതേ പേരില്‍ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേം നസീര്‍, ജയന്‍, ജോസ് പ്രകാശ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    രതിനിര്‍വ്വേദം

    രതിനിര്‍വ്വേദം

    മലയാള സിനിമയില്‍ രതിനിര്‍വ്വേദം എന്ന പേരില്‍ രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രവും 1978ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രവും. 2011ല്‍ പുറത്തിറങ്ങിയ രതിനിര്‍വ്വേദത്തില്‍ ശ്വേത മേനോന്‍, ശ്രീജിത്ത് വിജയ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

     നീലതാമര

    നീലതാമര

    1979ല്‍ യൂസഫ് അലി കേച്ചേരി സംവിധാനം ചെയ്ത ചിത്രമാണ് നീലതാമര. അംബിക, രവികുമാര്‍, ബഹദൂര്‍, കുതിരവട്ടം പപ്പു, അടൂര്‍ ഭവാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. എന്നാല്‍ 2009ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രത്തിനും നീലതാമര എന്നാണ് പേരിട്ടത്. അര്‍ച്ചന കവി, കൈലാഷ്, സുരേഷ് നായര്‍, റീമ കല്ലിങ്കല്‍, സംവൃത സുനില്‍, ജയ മേനോന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ചട്ടക്കാരി

    ചട്ടക്കാരി

    ചട്ടക്കാരി എന്ന പേരില്‍ മലയാള സിനിമയില്‍ രണ്ട് ചിത്രങ്ങളുണ്ട്. 1974ല്‍ കെഎസ് മാധവന്‍ സംവിധാനം ചെയ്ത ചിത്രവും 2102ല്‍ പുറത്തിറങ്ങിയ സന്തോഷ് സേതുമാധവന്റെ ചിത്രവും. ഷംന കാസിം, ഹേമന്ദ് മേനോന്‍, ഇന്നസെന്റ്, സുകുമാരി, ഷെല്ലി കിഷോര്‍ എന്നിവരാണ് 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    നായകന്‍

    നായകന്‍

    മലയാള സിനിമയില്‍ നായകന്‍ എന്ന പേരില്‍ രണ്ട് മലയാള സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബാലു കിറിയത്ത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍, വിജി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിറിയത്താണ് മലയാള സിനിമയില്‍ ആദ്യമായി നായകന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്നത്. പിന്നീട് അതേ പേരില്‍ ലിജോ പെല്ലശ്ശേരി ഇന്ദ്രജിത്തിനെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കിയിരുന്നു.

    മനുഷ്യ മൃഗം

    മനുഷ്യ മൃഗം

    മനുഷ്യ മൃഗം എന്ന പേരില്‍ മലയാള സിനിമയില്‍ രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1980ല്‍ ബേബി സംവിധാനം ചെയ്ത ചിത്രവും 2011ല്‍ ബാബുരാജ് സംവിധാനം ചെയ്ത ചിത്രവും. ബാബുരാജ്, കിരണ്‍, പൃഥ്വിരാജ്, ഒവിയ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    എസ്ര

    എസ്ര

    പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് എസ്ര. ജയ് കെ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഫെബ്രുവരി പത്തിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇതേ പേരില്‍ 2005ല്‍ മറ്റൊരു ചിത്രം പുറത്തിറങ്ങിയരുന്നു. കരണ്‍, റിയാസ് ഖാന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

    രണ്ട് പെണ്‍കുട്ടികള്‍

    രണ്ട് പെണ്‍കുട്ടികള്‍

    1978ലും 2016ലും രണ്ട് പെണ്‍കുട്ടികള്‍ എന്ന പേരില്‍ രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. 1978ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് മോഹനനാണ്. സരസുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 2016ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി.

    English summary
    Malayalam Movies With The Same Name!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X