twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഉര്‍വ്വശി'യായ മലയാളി നായികമാര്‍

    By Soorya Chandran
    |

    ഒരു കാലത്ത് ദേശീയ പുരസ്‌കാരം എന്ന് പറഞ്ഞാല്‍ ബംഗാളി സിനിമക്കും മലയാള സിനിമക്കും മാത്രം അവകാശപ്പെട്ടതായിരുന്നു. നടിമാരുടെ കാര്യത്തില്‍ ഷബാന ആസ്മിയെന്ന നടി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ മലയാളത്തിന് പറയാന്‍ അത്രവലിയ നേട്ടങ്ങളൊന്നും ഇല്ലാതെ പോയതെന്തുകൊണ്ടായിരിക്കും.

    മികച്ച നടിക്കുള്ള ഉര്‍വ്വശി പുരസ്‌കാരം രണ്ടാം തവണ പ്രഖ്യാപിച്ചപ്പോള്‍ അത് മലയാളത്തിനായിരുന്നു. ശാരദക്കായിരുന്നു പുരസ്‌കാരം. ഏറ്റവും കൂടുതല്‍ തവണ ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് കൊണ്ടു വന്ന നടിയും ശാരദയാണ്. ഉര്‍വ്വശി അവാര്‍ഡ് എന്നറിയപ്പെട്ടിരുന്ന പുരസ്കാരത്തിന്‍റെ പേര് പിന്നീട് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എന്നാക്കി മാറ്റി.

    ശാരദ

    ദേശീയ പുരസ്‌കാരം നേടിയ മലയാളി നടിമാര്‍

    മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണയാണ് ശാദര മലയാളത്തിലേക്ക് കൊണ്ടുവന്നത്. തുലാഭാരത്തിലെ പ്രകടത്തിന് 1968 ലും സ്വയംവരത്തിലെ പ്രകടനത്തിന് 1972 ലും ശാരദ ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

    മോനിഷ

    ദേശീയ പുരസ്‌കാരം നേടിയ മലയാളി നടിമാര്‍

    പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം പിന്നീട് മലയാളത്തിലെത്തിയത്. അകാലത്തില്‍ പൊലിഞ്ഞുപോയ മോനിഷക്കായിരുന്നു പുരസ്‌കാരം. ആദ്യ ചിത്രമായ നഖക്ഷതങ്ങളിലെ പ്രകടനത്തിന് 1986 ല്‍ മോനിഷ മികച്ച നടിക്കുന്ന പുരസ്‌കാരം സ്വന്തമാക്കി.

    സുഹാസിനി

    ദേശീയ പുരസ്‌കാരം നേടിയ മലയാളി നടിമാര്‍

    സുഹാസിനി മലയാളിയല്ല, സുഹാസിനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതും മലയാളത്തില്‍ അഭിനയിച്ചതിനല്ല. പക്ഷേ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് സുഹാസിനി. 1985 ല്‍ സിന്ധു ഭൈരവി എന്ന ചി്ത്രത്തിലെ അഭിനയത്തിനാണ് സുഹാസിനിക്ക് പുരസ്‌കാരം ലഭിച്ചത്.

    ശോഭന

    ദേശീയ പുരസ്‌കാരം നേടിയ മലയാളി നടിമാര്‍

    മണിച്ചിത്രത്താഴിലെ അതുല്യ പ്രകടനത്തിനാണ് ശോഭനക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. 1993 ല്‍ ആയിരുന്നു ഇത്. പിന്നീട് 2001 ല്‍ മിത്ര്, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനത്തിനും ശോഭനക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു.

    മീര ജാസ്മിന്‍

    ദേശീയ പുരസ്‌കാരം നേടിയ മലയാളി നടിമാര്‍

    പാഠം ഒന്ന്, ഒരു വിലാപം എന്ന ചിത്രം കേരളസമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതാണ്. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രകടനം മീര ജാസ്മിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

    പ്രിയാമണി

    ദേശീയ പുരസ്‌കാരം നേടിയ മലയാളി നടിമാര്‍

    പ്രിയാമണി മലയാളിയാണ്. പക്ഷേ ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാളത്തിലെ പ്രകടനത്തിനല്ല കെട്ടോ...പരുത്തി വീരനിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് 2006 ല്‍ പ്രിയാമണിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

    വിദ്യാ ബാലന്‍

    ദേശീയ പുരസ്‌കാരം നേടിയ മലയാളി നടിമാര്‍

    വിദ്യാബാലന്‍ മലയാളിയാണെങ്കിലും ബോളിവുഡിലാണ് ഇപ്പോള്‍ ശ്രദ്ധ. സില്‍ക്ക് സ്മിതയുടെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ വിദ്യയായിരുന്നു ആ വേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 2011 ലെ ദേശീയ പുരസ്‌കാരം ഡേര്‍ട്ടി പിക്ചറിലെ പ്രകടനത്തിലൂടെ വിദ്യ ബാലന്‍ സ്വന്തമാക്കി.

    English summary
    Malayali actresses who got National Award.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X