For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമയെ പോലൊരു ഭാര്യയെ കിട്ടിയതാണ് ഇന്ദ്രജിത്തിന്റെ ഏറ്റവും വലിയ ഭാഗ്യം; മരുമകളെ കുറിച്ച് മല്ലിക സുകുമാരന്‍

  |

  വുമന്‍സ് ഡേയുമായി ബന്ധപ്പെട്ട് മല്ലിക സുകുമാരനും മരുമകള്‍ പൂര്‍ണിമ ഇന്ദ്രജിത്തും തമ്മില്‍ വീഡിയോ ചാറ്റിലൂടെ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയ പൂര്‍ണിമ അമ്മായിയോട് രസകരമായ ചോദ്യങ്ങളാണ് ചോദിച്ചത്. പല ചോദ്യങ്ങള്‍ക്കും മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചുമൊക്കെ മല്ലിക വെളിപ്പെടുത്തിയിരുന്നു.

  മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  തന്റെ രണ്ട് ആണ്‍മക്കളും അവര്‍ക്ക് ചേരുന്ന പെണ്‍ക്കുട്ടികളെ തന്നെയാണ് സ്വന്തമാക്കിയത്. ഇന്ദ്രജിത്തിന്റെ കാര്യം മല്ലിക പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരുന്നു. എന്റെ രണ്ട് നല്ല ക്വാളിറ്റി പറയാനായിരുന്നു പൂര്‍ണിമ അമ്മയോട് ചോദിച്ചത്.

  'എനിക്ക് കിട്ടിയ മരുമക്കളില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് പൂര്‍ണിമയിലാണ്. അതില്‍ യാതൊരു സംശയവുമില്ല. ഇന്ദ്രന് പൂര്‍ണിമയെ പോലൊരു പെണ്‍കുട്ടിയെ കിട്ടിയില്ലായിരുന്നെങ്കില്‍ അവന്‍ ഒരു ഒതളങ്ങ പോലെ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കിടന്നേനെ. വേറെ ഒന്നുമല്ല, ഇന്ദ്രന് എല്ലാം ചെയ്യാനുള്ള കഴിവുണ്ട്. അത് ചെയ്യാന്‍ കൊതിയുണ്ട്, പക്ഷേ അതിനൊപ്പം മടിയുമുണ്ട്. അതൊന്ന് മാറ്റി എടുക്കാനായി ഒരാള്‍ ഫുള്‍ ആക്ടീവായി കൂടെ വേണമെന്നാണ് മല്ലികയുടെ അഭിപ്രായം. പൂര്‍ണിമയെ ഒരു കാര്യം ഏല്‍പ്പിച്ചാല്‍ പതിനെട്ട് കാര്യവും തീര്‍ത്ത് പത്തൊന്‍പതും തീര്‍ത്തിട്ടാണ് വീട്ടില്‍ കയറുക.

  അങ്ങനൊരു ഭാര്യയെ കിട്ടിയതാണ് ഇന്ദ്രജിത്തിന്റെ ജീവിതം ഇത്രയും വിജയകരമായി പോകുന്നത്. ഇന്ദ്രന്റെ മടിയൊക്കെ മാറ്റി എടുത്ത്, സാരമില്ല, ഞാന്‍ കൂടെ ഉണ്ടെന്ന് പറഞ്ഞ് ആത്മവിശ്വാസം കൊടുക്കണമെങ്കില്‍ അത് നിനക്കേ പറ്റുകയുള്ളുവെന്നാണ് മല്ലിക പറയുന്നത്. ഇതുപോലെ തന്നെ സുകുമാരനും താനുമായിട്ടുള്ള ദാമ്പത്യ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്നാണ് മല്ലിക പറയുന്നത്. പൂര്‍ണിയുടെ വീഡിയോയിക്ക് പിന്നില്‍ ഇതെല്ലാം കേട്ട് ഇന്ദ്രജിത്തും ഉണ്ടായിരുന്നു. ഭാര്യയുടെ നിര്‍ബന്ധപ്രകാരം വീഡിയോയ്ക്ക് മുന്നിലെത്തിയ ഇന്ദ്രജിത്തിനോട് ഇതെല്ലാം പുറകില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നോ കള്ളാ എന്നാണ് മല്ലികയുടെ ചോദ്യം.

  അമ്മ എന്താ പറഞ്ഞതെന്ന ഇന്ദ്രന്റെ ചോദ്യത്തിന്, പണ്ടൊരു പാവ ഇല്ലായിരുന്നോ? ആരെങ്കിലും കീ കൊടുത്താല്‍ അതിങ്ങനെ കിലുകിലാ എന്ന് അടിച്ചോണ്ടിരിക്കുന്നത്. അതുപോലെയുള്ള ഒരു ഭാര്യ ഇല്ലായിരുന്നെങ്കില്‍ നിന്റെ കാര്യങ്ങളൊക്കെ ഇന്ന് നടക്കേണ്ടത് മറ്റേന്നാളേ നടക്കൂ. അന്നന്ന് അതൊക്കെ നടന്ന് പോകുന്നത് അതുകൊണ്ടല്ലേ, ഞാന്‍ പറഞ്ഞത് സത്യമല്ലേ എന്ന് കൂടി മല്ലിക ചോദിച്ചു. അതെല്ലാം ശരിയാണെന്ന് സമ്മതിച്ച ഇന്ദ്രജിത്ത് എല്ലാവര്‍ക്കും വനിത ദിനാശംസകള്‍ നേരുകയും ചെയ്തു.

  നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam

  ഭര്‍ത്താവ് ഓഫീസില്‍ നിന്ന് വന്നതിന് ശേഷം നമ്മുടെ ഒരു കാര്യം ചെയ്യാന്‍ നില്‍ക്കരുതെന്ന് കരുതുന്ന ആളാണ് ഞാന്‍. അത്രയും പഠിച്ച് വെച്ചത് കൊണ്ടാണ് പെട്ടെന്ന് ഭര്‍ത്താവ് പോയപ്പോള്‍ അദ്ദേഹത്തിന്റെ മനോധൈര്യം എനിക്ക് ലഭിച്ചത്. ഏതായാലും ദൈവം എനിക്ക് ദോഷം ഒന്നും വരുത്തിയില്ല. രണ്ട് മക്കളെയും കേരളത്തിലെല്ലാവരും സ്‌നേഹത്തോടെ സ്വീകരിച്ചു. പല പരിപാടികളിലും മക്കളെ കൊണ്ട് വരാന്‍ എനിക്ക് സാധിച്ചതിനെ കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. മക്കളും അങ്ങനെ നില്‍ക്കുന്നവരാണ്. ആ പോയവനോട് അതുപോലെ നിക്കണേന്ന് പറയണേ. ഇതിന്റെ ഒരു കോപ്പി ആ ഇളയമോന് കൂടി അയച്ച് കൊടുക്കണമെന്ന് കൂടി മല്ലിക പറയുന്നു.

  English summary
  Mallika Sukumaran Opens Up About Daughter In Law Poornima Indrajith In A Live Chat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X