For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് മൗനം, മമ്മൂട്ടി സൂത്രശാലി, ടിനി ടോമിന്‍റെ പോസ്റ്റിന് വിമര്‍ശനപ്പൊങ്കാല

  |

  താരസംഘടനയായ എഎംഎംഎയുടെ യോഗം അടുത്തിടെ കൊച്ചിയില്‍ നടന്നിരുന്നു. പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ഒരുവിഭാഗം ആവശ്യപ്പെട്ടത്. മറുവിഭാഗമാവട്ടെ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന നിലപാടിലുമായിരുന്നു. ഈ വിഷയം വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങിയപ്പോഴും മോഹന്‍ലാല്‍ മൗനം പാലിക്കുകയായിരുന്നു. മുകേഷും ഗണേഷ് കുമാറുമുള്‍പ്പടെയുള്ളവരായിരുന്നു ബിനീഷിനായി വാദിച്ചത്.

  Actor Tini Tom's Facebook Post Goes Viral | FilmiBeat Malayalam

  ബിനീഷ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലെന്നും ദിലീപിന്റെ പോലെയല്ല ഈ സംഭവമെന്നുമായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്. സംഘടനയിലെ തന്നെ മറ്റൊരു അംഗമായിരുന്നു ദിലീപിനെതിരെ പരാതി നല്‍കിയത്. ബിനീഷിന്റെ കാര്യം അങ്ങനെയല്ല. മോഹന്‍ലാലും ഈ നിലപാടിനോട് യോജിച്ചതോടെയായിരുന്നു സിദ്ദിഖും സംഘവും വിയോജിപ്പ് അറിയിച്ചത്. നാടകീയമായ രംഗങ്ങളായിരുന്നു യോഗത്തിനിടെ അരങ്ങേറിയത്. അമ്മ യോഗത്തിന്റെ ചിത്രം പങ്കുവെച്ച് ടിനി ടോം എത്തിയിരുന്നു. രൂക്ഷവിമര്‍ശനങ്ങളായിരുന്നു പോസ്റ്റിന് കീഴിലുണ്ടായിരുന്നത്.

  അമ്മ യോഗത്തിന്റെ ചിത്രം

  അമ്മ യോഗത്തിന്റെ ചിത്രം

  അമ്മ യോഗം കഴിഞ്ഞതിന് പിന്നാലെയായാണ് ചിത്രങ്ങളും വീഡിയോയും പുറത്തുവന്നത്. ഭാരവാഹികളെല്ലാം യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു യോഗത്തിന് മുന്‍പ് താരങ്ങള്‍ പറഞ്ഞത്. യോഗം നടക്കുന്നതിനിടയിലായിരുന്നു സിദ്ദിഖ് ഇറങ്ങിയത്. തനിക്ക് തൊടുപുഴയിലേക്ക് പോവാനുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ അഭിപ്രായം തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

  മോഹന്‍ലാല്‍ പ്രതികരിച്ചില്ല

  മോഹന്‍ലാല്‍ പ്രതികരിച്ചില്ല

  അമ്മയുടെ യോഗം കഴിഞ്ഞതിന് പിന്നാലെയായി താരങ്ങള്‍ പുറത്തേക്ക് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞിരുന്നു. പ്രത്യേകിച്ചൊന്നും പറയാതെ രൂക്ഷമായ നോട്ടവുമായി മോഹന്‍ലാല്‍ കാറിലേക്ക് കയറുകയായിരുന്നു. പത്രക്കുറിപ്പിലൂടെ കാര്യങ്ങളെക്കുറിച്ച് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടവേള ബാബുവും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ടിനി ടോമും ബാബുരാജുമുള്‍പ്പടെയുള്ളവരും ഇതേ മറുപടിയായിരുന്നു പറഞ്ഞത്.

  ടിനി ടോമിന്റെ പോസ്റ്റ്

  ടിനി ടോമിന്റെ പോസ്റ്റ്

  അമ്മ യോഗത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ടിനി ടോം എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. മോഹന്‍ലാല്‍ മൗനം പാലിച്ചതിനെക്കുറിച്ചും മമ്മൂട്ടിയുടെ പതിവ് ശൈലിയെക്കുറിച്ചുമൊക്കെയായിരുന്നു കമന്റുകള്‍. സംഘടനയില്‍ നിന്നും രാജി വെച്ച പാര്‍വതിയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള കമന്റുകളും ടിനി ടോമിന്റെ ഫോട്ടോയ്ക്ക് കീഴിലുണ്ട്.

  നാണം തോന്നുന്നു

  നാണം തോന്നുന്നു

  എന്റെ പൊന്നു ടിനി ചേട്ടാ നാണം തോന്നുന്നു, അമ്മ ഒരു വലിയ സംഘടന അല്ലെ, അതിന്റെ മെയിൻ ലാലേട്ടനും, ലാലേട്ടൻ എന്ന് പറയുമ്പോൾ തന്നെ ഒരു ഹരമാണ് ഓർമ വച്ച കാലം മുതൽ, പക്ഷെ ഓരോ ആളുകൾക്കും ഓരോ നിയമം ആണെങ്കിൽ പിന്നെ ഈ സംഘടന എന്തിനാണ്, എല്ലാരും ഒരുപോലെ ഒരു മനസ്സോടെ നിന്നാൽ മാത്രമേ മലയാള സിനിമ ലോകം നല്ല രീതിയിൽ വരൂ, ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ലാലേട്ടനും മറ്റും തീരുമാനം എടുത്തത് ഒട്ടും ശെരിയായില്ല, ദിലീപ്,നടി ഇവരുടെ കാര്യങ്ങളിൽ എടുത്ത നിലപാട് വച്ചു നോക്കുമ്പോൾ ഈ തീരുമാനം വളരെ മോശമായി പോയി.

   വേറെ പേര്

  വേറെ പേര്

  നടിയെ അപമാനിച്ച ഇടവേള ബാബുവിനെതിരെ നടപടിയില്ല. മയക്കുമരുന്ന് കേസിലടക്കം പ്രതിയായ ബിനീഷ് കൊടിയേരിയെ പുറത്താക്കില്ല. സിദിഖിനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ചും ആർക്കും മിണ്ടാട്ടമില്ല. പകരം വിശദീകരണം ചോദിക്കും.പക്ഷെ ഇടവേള ബാബുവാൽ അപമാനിക്കപ്പെട്ട നടി പാർവതിയുടെ രാജി രണ്ടു കൈയും നീട്ടി സ്വീകരിക്കും. അമ്മ എന്ന് പേരുള്ള താരസംഘടനക്ക് കൂടുതൽ ചേരുന്ന പേര് വേറെയാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

  English summary
  Mammootty and Mohanlal's slience in Amma meeting, Tiny Tom's facebok photo went trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X