For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ ഹാസനും ഒന്നിച്ചെത്തി, യേശുദാസിന് ആശംസകളുമായി സിനിമാലോകം

  |

  മലയാളികളെ നൂറ്റാണ്ടുകളായി സംഗീതത്തോട് അടുത്ത് നിര്‍ത്തുന്ന ഗായകനാണ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യേശുദാസ് ഇന്ന് തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കുടുംബസമേതം കെല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ഗാനഗന്ധര്‍വ്വന്‍ പിറന്നാള്‍ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

  യേശുദാസിന് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള് പാട്ട് വീഡിയോസും പോസ്റ്ററുകളും കൊണ്ട് സമൂഹ മാധ്യമങ്ങള്‍ നിറഞ്ഞു. കൂട്ടത്തില്‍ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയുണ്ട്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും തമിഴില്‍ നിന്നും ഉലകനായകന്‍ കമല്‍ ഹാസനുമെല്ലാം ആശംസകള്‍ അറിയിച്ചിരുന്നു.

  'ഹാപ്പി പിറന്നാള്‍ പ്രിയപ്പെട്ട ദാസേട്ടാ' എന്നായിരുന്നു മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ കുറിച്ചത്. എണ്‍പതിന്റെ നിറവില്‍ ദാസേട്ടന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു മമ്മുട്ടിയുടെ ആശംസ. സിനിമാ ലോകത്തിനും സംഗീത ലോകത്തിനും കിട്ടിയ അപൂര്‍വ രാഗം. ഞങ്ങളുടെ അണ്ണന്‍ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്.

  സംഗീതത്തിന്റെ ആദ്യാക്ഷരമാണ് മലയാളിക്ക് ദാസേട്ടന്‍. ആ സംഗീത മാസ്മരികത നമ്മുടെ ദിനചര്യയായിട്ട് ഇപ്പോള്‍ 60 വര്ഷത്തിലധികമാകുന്നു. ഇന്നദ്ദേഹം എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ദാസേട്ടന്റെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസവും മലയാളിക്ക് ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര സത്യം. അത്രത്തോളം ചിരപരിചിതമാണ് നമുക്ക് ആ നാദവിസ്മയം.

  ചെന്നൈ തരംഗണി സ്റ്റുഡിയോയില്‍ വച്ചിട്ടാണ് ഞാന്‍ ദാസേട്ടനെ ആദ്യമായി കാണുന്നത്. 2005 - 2010 കാലഘട്ടത്തില്‍ മലബാര്‍ സിമിന്റ്‌സിന്റെ ക്യാമ്പൈന്‍ ചെയ്യുന്ന സമയം. ദേശീയ -അന്തര്‍ദേശീയ തലത്തില്‍ മലയാളികളുടെ അഭിമാനമായി 6 പേര്‍സണാലിറ്റികളെ ഫീച്ചര്‍ ചെയ്ത് ഒരു കലണ്ടര്‍ തയ്യാറാക്കുകയാണ് ഉദ്ദേശം. ഇതൊരു സര്‍ക്കാര്‍ സ്ഥാപനമാണ്. കാശൊന്നും തരാന്‍ ഉണ്ടാകില്ല എന്നും, എന്നാല്‍ ഇത് ദാസേട്ടന്‍ എന്ന കലകാരന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുമെന്നും ഞാന്‍ പറഞ്ഞു. എന്റെ വാക്കുകളെ അദ്ദേഹം പൂര്‍ണ്ണമായും അംഗീകരിച്ചു, വീട്ടിലേക്ക് ക്ഷണിച്ചു. ആ ബന്ധം ഇപ്പോഴും തുടരുന്നു.

  ഐ. എം. വിജയന്‍, പി.ടി. ഉഷ, മമ്മൂട്ടി, മോഹന്‍ലാല്‍, തകഴി ശിവശങ്കരപ്പിള്ള എന്നിവരെ ഫീച്ചര്‍ ചെയ്ത കലണ്ടറിന്റെ ഒരു പേജില്‍ മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ സാന്നിധ്യം കൊണ്ട് മനോഹരമാക്കി. നാളിതുവരെയുള്ള മലബാര്‍ സിമന്റ്‌സിന്റെ ഏറ്റവും മികച്ച കലണ്ടറായിരുന്നു അത്. ഒരനുഭവം കൂടി പങ്കുവയ്ക്കുകയാണ്...

  എന്റെ ദേശത്തിലെ പുത്തൂര്‍ അമ്പലത്തില്‍ ദേശീയ നിലവാരത്തിലുള്ള ഒരു സംഗീത-നൃത്ത സംഗീതോത്സവം തീരുമാനിച്ചപ്പോള്‍ ആദ്യപരിപാടി ദാസേട്ടന്റെ സംഗീത കച്ചേരിയായിരിക്കണം എന്നതായിരുന്നു എല്ലാവരുടെയും നിര്‍ബന്ധം. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ പോയി കാണുകയും ഞങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ ആഗ്രഹത്തിലെ സത്യസന്ധത മനസിലാക്കിയ അദ്ദേഹംസപുത്തൂര്‍ ക്ഷേത്രത്തില്‍ വന്നു കച്ചേരി അവതരിപ്പിച്ചു, അതും ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമായിരുന്ന തുക- (അന്നദ്ദേഹം വാങ്ങിയിരുന്നതില്‍ നിന്നും എത്രയോ കുറവ്) മാത്രം സ്വീകരിച്ചാണ് ദാസേട്ടന്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം നിന്നത്.

  നമ്മുടെ സ്വപ്നങ്ങള്‍ക്ക് പിന്നണി നാദമായും, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഈശ്വര സംഗീതമായും ദാസേട്ടന്റെ സംഗീതം എവിടെയുമുണ്ട്. അനുവാദം ചോദിക്കാതെ നമ്മുടെ മനസിലേക്ക് അതിങ്ങനെ കടന്നു കയറിക്കൊണ്ടേയിരിക്കുന്നു. ഈ സ്വരമാധുരിക്ക് അന്യമായ ഒരു ഭാവവുമില്ല! 80 തികയുന്ന മലയാളത്തിന്റെ അഭിമാനത്തിന് ഹൃദയംഗമായ ജന്മദിനാശംസകള്‍.

  English summary
  Mammootty And Mohnalal Wished Yeshudas On His 80th Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X