For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് മാത്രമല്ല മോഹൻലാലിന്റെ ബറോസിൽ മമ്മൂട്ടിയും ഷാരൂഖ് ഖാനും?

  |

  കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധികൾക്ക് ശേഷം സിനിമ ലോകം മടങ്ങി വരവിന്റെ പാതയിലാണ്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ചിത്രീകരണങ്ങൾ നടക്കുന്നത്. തിയേറ്ററുകൾ പഴയതു പോലെ പ്രവർത്തനം ആരംഭിച്ചത് മുതൽ സിനിമ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ചിത്രീകരണം മുടങ്ങിയ സിനിമകളുടെ ഷൂട്ടിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

  ഗംഭീര ലുക്കിൽ ഇനിയ, ചിത്രം കണാം

  പ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രത്തിനെ കുറിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും പ്രചരിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ താരത്തിനോടൊപ്പം പൃഥ്വിരാജ് മാത്രമല്ല മമ്മൂട്ടിയും ഷാരൂഖാനും അജിത്തും ഭാഗമാകുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

  2019 ഏപ്രിലിലാണ് മോഹൻലാൽ താൻ സംവിധായകനാവാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് പ്രഖ്യാപം മുതൽ ഏറെ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ പിന്നീട് വന്ന പ്രതിസന്ധികൾ ചിത്രീകരണത്തെ നീട്ടി കൊണ്ട് പോകുകയായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പ്രീ പ്രെഡക്ഷൻ ജോലികൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. നവോദയ സ്റ്റുഡിയോയിലാണ് പ്രീ പ്രെഡക്ഷൻ വർക്ക് പുരോഗമിക്കുന്നത്.

  ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന നോവൽ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജിജോ പുന്നൂസാണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷമാണ് താരത്തിന്റേത്. മോഹൻലാലിനോടൊപ്പം പൃഥ്വിരാജും പ്രതാപ് പോത്തനും സിനിമയിൽ എത്തുന്നുണ്ട്. കൂടാതെ വിദേശതാരങ്ങളും ബറോസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗോവയും പോർട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്.

  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്ന് മോഹൻലാൽ ചിത്രത്തിനെ കുറിച്ച് പ്രഖ്യാപിക്കവെ ബ്ലോഗിൽ കുറിച്ചിരുന്നു.പറഞ്ഞിരുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം.

  ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം പൃഥ്വിരാജ് മാത്രമല്ല ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളും ബറോസിന്റെ പിന്നണിയിൽ എത്തുന്നുണ്ട്. മലയാളത്തിൽ വോയിസ് ഓവർ നൽകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. തമിഴിൽ അജിത്തും, ഹിന്ദിയിൽ ഷാരൂഖ് ഖാൻ, തെലുങ്കിൽ ചിരഞ്ജീവി എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഇതിന് മുൻപ് മോഹൻലാലിന്റെ ഒഡിയൻ സിനിമയ്ക്ക് വേണ്ടിയും മമ്മൂട്ടി വോയിസ് ഓവർ നൽകിയിട്ടുണ്ട്.

  ചിത്രത്തിനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്തുസൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമെ അയാൾ അത് കൈമാറുകയുള്ളു. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥയിൽ പറയുന്നത്.

  Read more about: mohanlal mammootty shah rukh khan
  English summary
  Mammootty and Shah Rukh Khan will be part of Mohanlal's barroz,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X