For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുതിരപ്പുറത്ത് വന്ന് നായികയെ രക്ഷിക്കുന്ന നായകനായി ഒരുനാള്‍ ഞാനും അഭിനയിക്കും, മമ്മൂക്കയെ കുറിച്ച് സഹോദരന്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ എന്ന നിലയില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരമാണ് ഇബ്രാഹിംകുട്ടി. സിനിമ സീരിയല്‍ താരമായി വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതനാണ് ഇബ്രാഹിംകുട്ടി. ക്യാരക്ടര്‍ റോളുകളിലൂടെയാണ് നടന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂക്കയെ കുറിച്ച് മനസുതുറന്ന് ഇബ്രാഹിംകുട്ടി എപ്പോഴും എത്താറുണ്ട്. ഇച്ചാക്കയ്‌ക്കൊപ്പമുളള പഴയകാല ഓര്‍മ്മകളെല്ലാം മുന്‍പ് ഇബ്രാഹിംകുട്ടി പലതവണ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മമ്മൂക്കയുടെ 70ാം പിറന്നാള്‍ സമയത്ത് ഇച്ചാക്കയ്ക്ക് ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന സിനിമാ മോഹത്തെ കുറിച്ച് പറയുകയാണ് ഇബ്രാഹിംകുട്ടി.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂക്കയെ കുറിച്ച് ഇബ്രാഹിംകുട്ടി മനസുതുറന്നത്. അഞ്ച് വയസുളളപ്പോള്‍ തന്നെ ബാപ്പ ഞങ്ങളെ സിനിമ കാണാന്‍ കൊണ്ടുപോകുമായിരുന്നു എന്ന് ഇബ്രാഹിംകുട്ടി പറയുന്നു. മതപരമായ കാര്യങ്ങളില്‍ കൃത്യനിഷ്ഠ പാലിക്കുന്ന കുടുംബമാണെങ്കില്‍ കൂടി ഉത്സവങ്ങള്‍ക്കും സിനിമകള്‍ക്കുമൊക്കെ ഞങ്ങള്‍ പോകും. സിനിമ അന്ന് മുതല്‍ തന്നെ ഞങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു.

  നായകന്‌റെ വീരസാഹസിക കൃത്യങ്ങളും അത്ഭുത കാഴ്ചകളും ഞങ്ങളെ അന്നേ ആകര്‍ഷിച്ചിരുന്നു എന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. അന്ന് കുതിരപ്പുറത്ത് വന്നു നായികയെ രക്ഷിക്കുന്ന നായകനായി ഒരു ദിവസം ഞാനും അഭിനയിക്കും എന്നൊക്കെ ഇച്ചാക്ക പറയുമായിരുന്നു. അദ്ദേഹത്തിന്‌റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുപ്രവര്‍ത്തിക്കുന്നതാണ് എനിക്കിഷ്ടം. പ്രായത്തിന്‌റെ വ്യത്യാസമൊന്നും ഞങ്ങളെ ബാധിക്കാറില്ല.

  ഇപ്പോഴും എനിക്കൊരു അടി തന്നാല്‍ അത് ഞാന്‍ നിന്ന് കൊളളും. എന്തിനാണെന്ന് പോലും ചോദിക്കില്ല. ഞങ്ങള്‍ ഒരിക്കലും പ്രായത്തിന്‌റെ ബുദ്ധിമുട്ടോ രോഗവിവരങ്ങളോ ഒന്നും സംസാരിക്കാറില്ല. എപ്പോഴും സംസാരിക്കുന്നത് പുതിയ കാര്യങ്ങള്‍ ആയിരിക്കും. ജന്മദിനത്തിനും പ്രത്യേകിച്ച് ഫോര്‍മാലിലിറ്റി ഒന്നും ഞങ്ങള്‍ തമ്മില്‍ ഇല്ല. ഞാന്‍ ചെന്ന് ഹാപ്പി ബെര്‍ത്ത്‌ഡേ എന്ന് പറഞ്ഞാല്‍ ഓ ആയിക്കോട്ടെ ഇരിക്കട്ടെ എന്ന് പറയും. ഞങ്ങള്‍ക്ക് എന്തും തുറന്നുപറയാം.

  എല്ലാ കാര്യത്തിനും കൂടെയുണ്ട്. ഇച്ചാക്ക ആണെങ്കിലും ചേട്ടത്തി ആണെങ്കിലും ഞങ്ങള്‍ക്ക് ഒരു രക്ഷാകവചമായി എപ്പോഴും ഉണ്ട്. പല സഹോദര ബന്ധങ്ങളും കാണുമ്പോള്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ് എന്ന് തോന്നാറുണ്ട്. അത് എന്നെന്നും അങ്ങനെ തന്നെ വേണം എന്ന പ്രാര്‍ത്ഥന മാത്രമേ ഉളളൂ, ഇബ്രാഹിംകുട്ടി അഭിമുഖത്തില്‍ വ്യക്തമാക്കി.

  മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല, മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

  ഇബ്രാഹിംകുട്ടിക്ക് പുറമെ മലയാള സിനിമാ ലോകവും ആരാധകരും ഒന്നടങ്കം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്. സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ തികച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സൂപ്പര്‍താരത്തിന്‌റെ 70ാം പിറന്നാളും വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ മമ്മൂക്കയ്ക്കുളള ആശംസ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. മെഗാസ്റ്റാറിന് ട്രിബ്യൂട്ടായി പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോകളും ആരാധകര്‍ പുറത്തിറക്കി.

  ഡിവോഴ്‌സിനായി എന്നെ നടത്തിച്ചത് 12 വര്‍ഷം, അന്ന് കൂടെ നിന്നത് ഇവരാണ്, തുറന്നുപറഞ്ഞ് ശ്രീവിദ്യ

  Dulquer Salmaan's wish to his Father Mammootty

  തന്‌റെ യൂടൂബ് ചാനലിലൂടെയും ഇച്ചാക്കയെ കുറിച്ചുളള ഓര്‍മ്മകള്‍ ഇബ്രാഹിംകുട്ടി പങ്കുവെക്കാറുണ്ട്. ഷാര്‍ജു ടു ഷാര്‍ജ പോലുളള വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് പ്രാധാന്യമുളള വേഷങ്ങള്‍ ഇബ്രാഹിംകുട്ടിക്ക് ലഭിച്ചത്. ഇബ്രാഹിംകുട്ടിക്ക് പിന്നാലെ മകന്‍ മക്ബൂല്‍ സല്‍മാനും സിനിമകളില്‍ സജീവമായിരുന്നു. അതേസമയം മമ്മൂക്ക വാങ്ങിതന്ന വീടിനെ കുറിച്ചും മുന്‍പ് ഇബ്രാഹിംകുട്ടി മനസുതുറന്നിട്ടുണ്ട്. സിനിമകളില്‍ ഇല്ലാത്ത സമയത്ത് മിനിസ്‌ക്രീനില്‍ സജീവമായിരുന്നു ഇബ്രാഹിംകുട്ടി. നിരവധി പരമ്പരകളിലൂടെ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട്.

  English summary
  mammootty at 70: ibrahim kutty reveals brother mammootty's childhood desire to act in movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X