For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ആ ക്ലാസിക്ക് ചിത്രം വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകം! തുറന്നുപറഞ്ഞ് നെടുമുടി വേണു

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. സൂപ്പര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്. നാല് പതിറ്റാണ്ടിലധികമായി മലയാളികളുടെ പ്രിയതാരമായി മമ്മൂക്ക മുന്നേറികൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മമ്മൂട്ടി അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്.

  നാനൂറിലധികം സിനിമകളില്‍ അഭിനയിച്ച നടന്‍ ഓരോ സിനിമകളിലും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. ചരിത്ര സിനിമകളില്‍ അടക്കം വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം ശ്രദ്ധേയ സിനിമകളുമായി നടന്‍ എത്തിയിരുന്നു. അതേസമയം മമ്മൂട്ടിയെ കുറിച്ച് സുഹൃത്തും നടനുമായ നെടുമുടി വേണു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  മമ്മൂട്ടി മനോഹരമാക്കിയ യവനിക എന്ന ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടാണ് നെടുമുടി വേണു എത്തിയത്. കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രം 1982ലായിരുന്നു പുറത്തിറങ്ങിയത്. നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകമാണ് മമ്മൂട്ടി അഭിനയിച്ച ആ ചിത്രമെന്നാണ് നെടുമുടി വേണു പറയുന്നത്.

  അന്നത്തെ കാലത്ത് ഏറെ പുതുമകള്‍ നിറഞ്ഞ ചിത്രം കൂടിയായിരുന്നു അത്. തന്റെ കരിയറില്‍ ഉളളറിഞ്ഞ് ചെയ്ത കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു യവനികയിലേത് എന്നും നെടുമുടി വേണു പറയുന്നു. നടന്റെ വാക്കുകളിലേക്ക്; യവനികയില്‍ അഭിനയിക്കുമ്പോള്‍ നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഞാനെന്റെ നാടകാനുഭങ്ങളാണ് ഓര്‍മ്മിച്ചത്.

  Tribute To A Legend | Happy Birthday Mammookka | Oneindia Malayalam

  കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ ജീവിതങ്ങളിലൂടെ എന്റെ മനസ്സ് കടന്നുപോയി. നാടകവുമായി ബന്ധപ്പെട്ട് സര്‍വ്വമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍. നാടക നടികളോടുളള സമൂഹത്തിന്റെ സമീപനം. അങ്ങനെ പല ചിന്തകളും എന്നെ അലട്ടി. അതൊന്നും ചിന്തിക്കാതെ ആ കഥാപാത്രമായി എനിക്ക് മാറാന്‍ കഴിയില്ലായിരുന്നു.

  കാരണം ഞാന്‍ ചവിട്ടിനിന്ന മണ്ണും നാടകത്തിന്റെതായിരുന്നല്ലോ. അങ്ങേയറ്റം പുതുമകള്‍ നിറഞ്ഞ ചിത്രമായിരുന്നു യവനിക. ഗോപിചേട്ടന്‌റെ തബലിസ്റ്റ് അയ്യപ്പനും മമ്മൂട്ടിയുടെ പോലീസ് ഓഫീസറും ഉള്‍പ്പെടെയുളള എല്ലാ കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനയിച്ചു. അന്നും ഇന്നും എന്നും ഒരു കാലപ്പഴക്കവും അനുഭവപ്പെടാതെ കാണാന്‍ കഴിയുന്ന സിനിമയാണ് യവനിക.

  ചലച്ചിത്ര വിദ്യാര്‍ത്ഥിക്കള്‍ക്കുളള പാഠപുസ്തകം കൂടിയാണ് ആ ക്ലാസിക്ക് സിനിമ, മാത്യഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നെടുമുടി വേണു പറഞ്ഞു. അതേസമയം യവനികയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഈരാളി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം ഭരത് ഗോപി, നെടമുടി വേണു, തിലകന്‍, വേണു നാഗവളളി, ജലജ, ജഗതി ശ്രീകുമാര്‍, അശോകന്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എസ് എല്‍പുരം സദാനന്ദന്റെ തിരക്കഥയിലാണ് കെജി ജോര്‍ജ്ജ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന സിനിമ കൂടിയാണ് യവനിക. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: mammootty nedumudi venu
  English summary
  Mammootty Birthday Special: Nedumudi Venu About The All Time Best Classic Movie Yavanika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X