twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിത്രീകരണം തീരുവോളം എംടിയുടെ ആ തിരക്കഥ മമ്മൂട്ടി വായിച്ച് പോലും നോക്കിയില്ല!

    By Karthi
    |

    മലയാള സിനിമയ്ക്ക് എംടി എന്ന എഴുത്തുകാരനെ ഒരു കാലത്തും മാറ്റി നിര്‍ത്താനാകില്ല. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴിക കല്ലുകളില്‍ എംടി എന്ന ചലച്ചിത്രകാരന്റെ സാന്നിദ്ധ്യം വളരെ വലുതാണ്. രചയിതാവായും സംവിധായകനായും എംടി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു.

    ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ മേഘന രാജിന്റെ അഭ്യാസങ്ങള്‍! പരിശീലനം നല്‍കുന്നതാരെന്നോ??? ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ മേഘന രാജിന്റെ അഭ്യാസങ്ങള്‍! പരിശീലനം നല്‍കുന്നതാരെന്നോ???

    മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും എംടി ചലച്ചിത്രകാരനെ വിസ്മരിക്കാന്‍ സാധിക്കില്ല. മമ്മൂട്ടി നടന്റ അഭിനയ ജീവിതത്തില്‍ അത്രത്തോളം സ്വാധീനം എംടിക്കുണ്ടായിരുന്നു. എംടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സുകൃതം എന്ന ചിത്രം സംവിധാനം ചെയ്തപ്പോഴുള്ള അനുഭവം കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഹരികുമാര്‍ വിവരിക്കുന്നു.

    എംടിയുടെ തിരക്കഥയില്‍ സുകൃതം

    എംടിയുടെ തിരക്കഥയില്‍ സുകൃതം

    സ്റ്റാര്‍ഡം നിലനില്‍ക്കുന്ന കാലത്ത് ചിത്രീകരിച്ച സ്റ്റാര്‍ഡം ഇല്ലാത്ത ചിത്രമായിരുന്നു സുകൃതം. സൂപ്പര്‍ സ്റ്റാര്‍ പദവിയിലുള്ള മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. ആരാധകരുടെ സങ്കല്‍പങ്ങള്‍ക്ക് ഇണങ്ങിയ ചിത്രമായിരുന്നില്ലെങ്കിലും സുകൃതം പ്രേക്ഷകര്‍ ഏറ്റെടുത്തു.

    ഒറ്റവരിയിലെ കഥ

    ഒറ്റവരിയിലെ കഥ

    ചിത്രത്തിനായി വിവധ കഥകള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഒടുവില്‍ സുകൃതത്തിന്റെ കഥ ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയെ ഫോണില്‍ വിളിച്ചായിരുന്നു ഹരികുമാര്‍ ചിത്രത്തിന്റെ കഥ പറഞ്ഞത്. ഒറ്റവരിയിലായിരുന്നു കഥ അവതരിപ്പിച്ചത്.

    മമ്മൂട്ടിയുടെ മറുപടി

    മമ്മൂട്ടിയുടെ മറുപടി

    മരണം കാത്ത് കഴിയുന്ന ബുദ്ധിശാലിയായ ഒരു വ്യക്തി ജീവിതത്തിലേക്ക് തിരച്ച് വരുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍. അതായിരുന്നു സുകൃതം എന്ന ചിത്രത്തിന്റെ കഥയായി ഹരികുമാര്‍ മമ്മൂട്ടിയോട് പറഞ്ഞത്. കഥ ഇഷ്ടമായ മമ്മൂട്ടി സമ്മതം മൂളി.

    അഭിനയിക്കുമ്പോഴും കഥ അറിയില്ല

    അഭിനയിക്കുമ്പോഴും കഥ അറിയില്ല

    ഇന്നത്തേപ്പോലെ മുഴുവന്‍ കഥയും തിരക്കഥയും ദീര്‍ഘമായി അന്ന് പറഞ്ഞ് കേള്‍പ്പിച്ചിട്ടില്ല. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ഹരികുമാര്‍ പറഞ്ഞ ആ ഒറ്റവരി കഥയേ മമ്മൂട്ടിക്ക് അറിയാമായിരുന്നൊള്ളു എന്ന് ഹരികുമാര്‍ പറയുന്നു.

    തിരക്കഥ വായിച്ചില്ല

    തിരക്കഥ വായിച്ചില്ല

    സുകൃതത്തിന്റെ പൂര്‍ണമായ തിരക്കഥ മമ്മൂട്ടിയെ ഏല്‍പിച്ചെങ്കിലും അദ്ദേഹം വായിച്ചില്ല. തിരക്കഥ വായിച്ചോ എന്ന് ഹരികുമാര്‍ ചോദിക്കുമ്പോഴൊക്കെയും വായിക്കാമെന്ന് പറഞ്ഞെങ്കിലും ഒടുവില്‍ തിരക്കഥ താന്‍ വായിക്കുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

    എന്തുകൊണ്ട് വായിക്കുന്നില്ല

    എന്തുകൊണ്ട് വായിക്കുന്നില്ല

    എന്തുകൊണ്ട് താന്‍ തിരക്കഥ വായിക്കാത്തത് എന്നതിനും മമ്മൂട്ടിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു. തിരക്കഥ വായിച്ചാല്‍ ആ കഥാപാത്രത്തെ താന്റെ മനസില്‍ രൂപപ്പെടുത്തിക്കൊണ്ട് വരും. അത് വേണ്ട, എംടിയും ഹരികുമാറും രൂപപ്പെടുത്തിയ കഥാപാത്രത്തെ തനിക്ക് പറഞ്ഞ് തന്നാല്‍ മതിയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

    പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന നായകന്‍

    പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന നായകന്‍

    സ്റ്റാര്‍ പദവിയുള്ള മമ്മൂട്ടി ഒട്ടും സ്റ്റാര്‍ഡ് ഇല്ലാത്ത തോല്‍വികള്‍ ഏറ്റുവാങ്ങുന്ന കഥാപാത്രമാണ് സുകൃതത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം. ഫാന്‍സുകാര്‍ പോലും ഏറ്റെടുത്ത ആ കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയ കഥപാത്രമായി ഇത് മാറുകയും ചെയ്തു.

    English summary
    Mammootty didn't read MT Vasudevan Nair's script untill the shoot finished. He just know the one line story only while shooting.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X