For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്കാ.. സഹായിക്കണം!! മമ്മൂട്ടിയുടെ പേജില്‍ സഹായാഭ്യര്‍ത്ഥനയുമായി യുവാവ്, ഫാന്‍സ് ചെയ്തത് ഇതാണ്

|

താരങ്ങളോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവും വെച്ചു പുലർത്തുവരാണ് ആരാധകർ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രത്തിന്എല്ലാ വിധ പിന്തുണയുമായി ആരാധകർ കൂടെ നിൽക്കാറുണ്ട്. താരങ്ങൾക്കും അങ്ങനെ തന്നെയാണ്. തരുന്ന സ്നേഹവും പരിഗണനയും അതു പോലെ തിരികെയും നൽകാറുണ്ട്.

mammootty

സ്വപ്നരാജ്യം നെയ്ത് കൃഷ്ണൻ കുട്ടി!! ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി...

കഴിഞ്ഞ ദിവസം മമ്മൂക്കയുടെ ഫേസ്ബുക്ക് പേജിൽ ചികിത്സ സഹായം അഭ്യർഥിച്ച് യുവാവ് രംഗത്തെത്തിയിരുന്നു. മധുരരാജയുടെ പോസ്റ്ററിനു താഴെയാണ് ചികിത്സ സഹായം ആരാഞ്ഞു കൊണ്ടുള്ള യുവാവിന്റെ പോസ്റ്റ്. പ്രേം കുമാർ എന്ന വ്യക്തിയാണ് സഹായം അഭ്യർഥിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിത പ്രേം കുമാറിന് സഹായ വാഗ്ദാനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും ഇവര്‍ പറയുന്നു.

നസ്രിയയുടെ ഗാനത്തിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!! വീ‍ഡിയോ വൈറലാകുന്നു...

വീടും സ്ഥലവും ജപ്തിയിൽ

തന്റെ വീട് പത്തനാപുരത്താണെന്നും താൻ മരത്തിൽ നിന്ന് വീണ് കിടപ്പിലാണ്. ഒരാളുടെ സഹായമില്ലാതെ തിരിഞ്ഞു കിടക്കാൻ പോലും പറ്റാത്ത് അവസ്ഥയാണ്. കൂടാതെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിലാണെന്നും ഇയാൾ കമന്റ് ചെയ്തിരുന്നു. ഇത് കകണ്ട മമ്മൂക്ക ആരാധകർ പ്രേം കുമാറിനെ സഹായിക്കാൻ ഒരുങ്ങുകയണ്.

ഡിജെ പരിപാടി റദ്ദാക്കി

മധുരരാജയുടെ പ്രേമോഷന് വേണ്ടി കരുതിവെച്ചിരിക്കുന്ന പണം പ്രേം കുമാറിനു നൽകാനാണ് ആരാധകരുടെ തീരുമാനം. മധുരരാജയുടെ റിലീസിന്റെ ഭാഗമായി ഓൺലൈൻ ആരാധകരുടെ കൂട്ടായ്മ പ്ലാൻ ചെയ്തിരുന്ന ഡിജെ പ്രോഗ്രാം റദ്ദാക്കിയിട്ടുണ്ട്. കൂടാതെ പരിപാടിയ്ക്ക് വേണ്ടി മാറ്റിവച്ചിരുന്ന തുക പ്രേം കുമാറിന് നൽകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ അവരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നതായും ഇവർ അറിയിച്ചിട്ടുണ്ട്. ഈ മുടങ്ങിയ ഡിജെ പ്രോഗ്രാമിന് പകരമായി ഇതിലും വമ്പൻ പരിപാടി അടുത്ത മമ്മൂക്ക പടത്തിനായി ഞങ്ങൾ നിങ്ങൾക്കായി ഒരുക്കും എന്ന് വാക്ക് തരുന്നു,,... എല്ലാവരും ഞങ്ങളോട് സഹകരിക്കുക- ഫേസ്ബുക്കിൽ കുറിച്ചു.

ചികിത്സയ്ക്കായി കടമെടുത്തു

നാല് വർഷം മുൻപാണ് പ്രേം കുമാർ ഒരു മരത്തിൽ നിന്ന് വീണ് അരക്ക് താഴോട്ട് തളന്നു കിടപ്പിലാവുകയായിരുന്നു. ചികിത്സക്കായി വീടും പുരയിടവും ബാങ്കിൽ പണയം വെക്കുകയും നാല് കൊല്ലമായി ഒരു തവണ പോലും പൈസ അടക്കാൻ നിർവാഹം ഇല്ലാതാവുകയും ചെയ്തു.. ഇപ്പോൾ പലിശ മാത്രം ഏകദേശം 1.25 ലക്ഷത്തോളം ആയി... പലിശ അടച്ചില്ലെങ്കില് വീട് ജെപ്തി ചെയ്യാൻ ആണ് ബാങ്കിന്റെ തീരുമാനമത്രെ,.

25000 രൂപ

പ്രേംകുമാറിന് 2 ആം ക്ലാസിലും 5 ആം ക്ലസ്സിലും പഠിക്കുന്ന 2 കുട്ടികൾ ആണ് ഉള്ളത്.. വയസായ അച്ഛനും അമ്മയും ഇവർക്കൊപ്പമാണ് താമസിക്കുന്നത് .. ഒരു കുടുബം മുഴുവൻ വയ്യാത്ത ഒരാളുമായി തെരുവിലേക്ക് ഇറങ്ങാൻ പോകുമ്പോ നമ്മൾ തൊട്ടടുത്തു ഡിജെ ആഘോഷവും ആയി മമ്മൂക്കയുടെ പടത്തെ വരവേൽക്കുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് തോന്നി. അത് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു പരിപാടിക്കായി മാറ്റി വെച്ച 25000 രൂപ പ്രേംകുമാർന്റെ കുടുംബത്തിലേക്ക് കൊടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

English summary
mammootty fans help to premkumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more