For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മകള്‍ക്കാണ് ഇത് വന്നതെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു, മമ്മൂട്ടിയുടെ മറുപടി വൈറലാവുന്നു

  |

  മെഗാസ്റ്റാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് പേരൻപ്. 2019 ഫെബ്രുവരി 1 ന് റിലീസ് ചെയ്ത ചിത്രം തമിഴിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും വലിയ ചർച്ചയായിരുന്നു. നിരവധി പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. തമിഴ് സംവിധായകൻ റാം ഒരുക്കിയ ചിത്രത്തിൽ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗബാധിതയായ മകള്‍ക്കൊപ്പം ജീവിക്കുന്ന അച്ഛനെയാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്. മമ്മൂക്ക അമുദവനായി ജീവിക്കുകയായിരുന്ന എന്നാണ് എല്ലാവരും പറഞ്ഞത്.

  mammootty

  ഇപ്പോഴിത സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ചിത്രവുമായി ബന്ധപെട്ടു ഒരാള്‍ മമ്മൂട്ടിയോട് ചോദിച്ച ഒരു ചോദ്യവും അതിനു മമ്മൂട്ടി നല്‍കിയ ഉത്തരവും എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ റാം. ഒരു പുരസ്‌കാരദാന ചടങ്ങില്‍ മമ്മൂക്കയോട് എങ്ങനെ ഈ സിനിമ ഇത്ര വൈകാരികമായി ചെയ്തു എന്നാണ് അവതാരകന്‍ ചോദിച്ചത്. അതിനു മമ്മൂട്ടി നല്‍കിയ മറുപടി, എന്റെ മകള്‍ക്കാണ് ഇത് വന്നതെങ്കില്‍ എന്ന് ഞാന്‍ ഉള്ളില്‍ ചിന്തിച്ചു എന്നാണ്. മമ്മൂട്ടി പറഞ്ഞ ആ ഉത്തരത്തില്‍ ആ നടന്റെയും ആ പിതാവിന്റെയും എല്ലാ വികാരങ്ങളും ഉണ്ടായിരുന്നു എന്നും റാം കൂട്ടിച്ചേര്‍ക്കുന്നു.

  അതിമനോഹരമായി ആണ് മമ്മൂട്ടി ആ വേഷം ചെയ്തത് എന്നും ഒട്ടും നാടകീയത ഇല്ലാതെ മമ്മൂട്ടി അമുദവന് ജീവന്‍ പകര്‍ന്നെന്നും റാം പറഞ്ഞു. താന്‍ ഉദ്ദേശിക്കുന്നതിനു മുകളില്‍ ഒരു നടന്‍ അഭിനയിക്കുമ്പോള്‍ ആണ് ഒരു സംവിധായകന് ഒട്ടും സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നത് എന്നും, മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ കിട്ടിയത് കൊണ്ടാണ് പേരമ്പ് പോലുള്ള ചിത്രം ഇത്ര നന്നായി ചെയ്യാന്‍ തനിക്കു സാധിച്ചതെന്നും റാം പറയുന്നു.

  ചേച്ചി മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടന്ന് മഹാലക്ഷ്മി,മകളുടെ പുതിയ സന്തോഷം പങ്കുവെച്ച് ദിലീപ്

  തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി വിസ്മയിപ്പിക്കുന്നുണ്ട്. സാധനയാണ് ചിത്രത്തിൽ അമുദന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്. പി.എൽ തേനപ്പനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സമുദ്രക്കനി,​അ‌‌ഞ്ജലി അമീർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു, വാടകയ്ക്ക് പോയി, ജപ്തി ചെയ്ത വീട് തിരികെ വാങ്ങിയതിനെ കുറിച്ച് ശ്രീനിവാസൻ

  ചിത്രത്തിൽ സാധനയാണ് മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. മെഗാസ്റ്റാറിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് എത്തിയിരുന്നുയ. വളരെ ഫ്രണ്ട്‌ലി ആയിരുന്നു എന്നാണ് താരം പറഞ്ഞത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അന്ന് ഇക്കാര്യം വെളുപ്പെടുത്തിയത്. ''മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുകയെന്നത് ഒരുപാടു പേർക്കു ലഭിക്കുന്ന അവസരമല്ല. തനിക്ക് ആദ്യം പേടിയായിരുന്നു എന്നാണ് താരം പറഞ്ഞത്. അവർ വലിയൊരു നടനല്ലേ, അദ്ദേഹം ഒറ്റ സീനിൽ പക്കാആകും, ഞാൻ പക്ഷേ കൂടുതൽ ഷോട്സ് എടുക്കേണ്ടി വന്നാലോ എന്നൊക്കെയായിരുന്നു പേടി.. പക്ഷേ മൂന്നാം ദിവസം അദ്ദേഹം പറഞ്ഞു, എത്ര ഷോട്സ് വേണമെങ്കിലും ട്രൈ ചെയ്തോളൂ, ഞാൻ കൂടെ ചെയ്തോളാം'' അത്രയും ഫ്രണ്ട്‌ലി ആയിരുന്നു. അതു മാത്രമല്ല, അദ്ദേഹം കാണാൻ എത്ര ഹാൻഡ്സം ആണ്. തമിഴിൽ അദ്ദേഹത്തെ വിളിക്കുന്നത് അഴകൻ എന്നല്ലേ. എത്ര ശരിയാണത്. ഒരു പത്തടി ദൂരെ നിന്നാൽപോലും അദ്ദേഹത്തിന്റെ ഗ്ലാമറിനു മുന്നിൽ നമ്മളെ കാണില്ല എന്നും നടി പറഞ്ഞിരുന്നു.

  Trolls on Mammootty's bilal character dialogue

  ഒരു ഇടവേളയക്ക് ശേഷം മമ്മൂട്ടി സിനിമയിൽ സജീവമായിട്ടുണ്ട്. മലായളത്തിൽ മാത്രമല്ല തെലുങ്കിലും നടന്റേതായി സിനിമ ഒരുങ്ങുന്നുണ്ട്. ഭീഷ്മ പർവം പുഴു തുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം ആദ്യം അഭിനയിച്ച സിനിമയായിരുന്നു ഭീഷ്മ പർവം. യാത്ര ആണ് മമ്മൂട്ടി ഏറ്റവ ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. പുതിയ ചിത്രത്തിൽ അഖിൽ അക്കിനേനിയ്ക്കൊപ്പമാണ് താരം അഭിനയിക്കുന്നത്. സിനിമയ്ക്ക് റെക്കോർഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്നുള്ള റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.

  English summary
  Mammootty Heart Touching Words About peranbu Movie's amudhavan movie character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X