For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമേരിക്കയിൽ കാത്തിരുന്നത് ജാസ്മിൻ ഷാ എന്ന ബിഗ് സർപ്രൈസ് ആയിരുന്നു! പ്രണയത്തെ കുറിച്ച് പത്മപ്രിയ

  |

  മലായാളി പ്രേക്ഷകരുടെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമാണ് പത്മപ്രിയ. നാടൻ കഥാപാത്രങ്ങളും മോഡേൺ വേഷങ്ങളും പത്മപ്രിയയുടെ കൈകളിൽ ഭഭ്രമാണ്. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. തെലുങ്കിലൂടെ അഭിയരംഗത്ത് ചുവട് വെച്ച താത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം,ശ്രീനിവാസൻ എന്നിവർക്കൊപ്പം മികച്ച വേഷത്തിൽ തിളങ്ങാൻ പത്മപ്രിയക്ക് കഴിഞ്ഞിട്ടുണ്ട്.

  സിനിമയിൽ എത്തിയിട്ട് 10 വർഷത്തിലേറേയായി. ഇത്രയും നാൾ സിനിമയിൽ പിടിച്ച് നിൽക്കുക എന്നത് ചില്ലറ കാര്യമല്ലെന്നാമ് പത്മ പ്രിയ പറയുന്നത്. അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന സമയത്തയിരുന്നു താരം സിനിമയോട് ഇടവേള പറഞ്ഞ് പോയത്. ഇപ്പോഴിത എന്ത് കൊണ്ട് സിനിമ വിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് പത്മപ്രിയ. കേരള കൗമുദിയ്ക്ക്നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യ തുറന്ന് പറഞ്ഞത്. കൂടാതെ വിവാഹ ജീവിതത്തിലുണ്ടാക്കി മാറ്റത്തെ കുറിച്ചും താരം പറയുന്നു.

  എംബിഎ കഴിഞ്ഞ് ബിസിനസ് കൺസൾട്ടന്റായി ജോലി നോക്കുമ്പോഴായിരുന്നു മലയാള സിനിമയിൽ നിന്ന് അവസരം ലഭിക്കുന്നത്. അതും സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ നായികയായി രണ്ട് കുട്ടികളുടെ അമ്മയായിട്ടായിരുന്നു ചുവട് വെയ്പ്പ്. നല്ല ജോലി കളഞ്ഞിട്ട് സിനിമയ്ക്ക് പിന്നാലെ പോകണോ എന്നായിരുന്നു അച്ഛനും അമ്മയും ചോദിച്ചത്. എന്നാൽ ജീവിതത്തിൽ തീരുമാനം എടുക്കാനുള്ള സ്വാതാന്ത്ര്യം ചെറുപ്പം മുതലെ അച്ഛൻ തന്നിരുന്നു. എന്റെ സന്തോഷത്തിന് എതിരായി അദ്ദേഹം ഒന്നും പറഞ്ഞില്ല. അമ്മ വേഷത്തിലൂടെ സിനിമയിൽ എത്തിയത് കൊണ്ട് തന്നെ പ്രായത്തിന് ചേരുന്നന കഥാപാത്രങ്ങൾ തരാൻ പലരും മടി കാണിച്ച്. മി​​​നി​ ​സ്ക​ർ​​​ട്ടൊ​​​ക്കെ​​​യി​​​ട്ട് ​ അഭിനയിക്കാൻ അഗ്രഹമുണ്ടായിരുന്നു. എന്നാൽ കുറെയധികം നല്ല സിനിമകൾ ചെയ്തു. മലയാളി പ്രേക്ഷകർ മികച്ച പിന്തുണയായിരുന്നു നൽകിയിരുന്നത്. തനിയ്ക്ക് എല്ലാം തന്നത് സിനിമയാണെന്നും പത്മപ്രിയ പറഞ്ഞു.

  അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

  സിനിമ മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും പഠനം തന്റെ രക്തത്തിലുള്ളതായിരുന്നു . പഠിക്കനുള്ള ആഗ്രഹം വീണ്ടും തലപൊക്കുകയായിരുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ സോ​​​ഷ്യ​ൽ​ ​എ​​​ന്റ​ർ​​​പ്ര​​​ണേ​​​ഴ്‌​​​സ് ​സ്‌​​​കോ​​​ള​ർ​​​ഷി​​​പ്പ് ​ല​​​ഭിച്ചതോടെ അങ്ങോട്ട് പോയി. അത് തന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു എന്ന പത്മപ്രിയ പറഞ്ഞു. അങ്ങനെയാണ് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്. എവിടെയാണോ അവിട സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എന്റെ പോളിസി. ബാക്കിയൊക്കെ വേറൊരു മുറിയിലിട്ട് പൂട്ടി വയ്ക്കും.

  അമേരിക്കയിൽ തന്നെ കാത്തിരുന്ന മറ്റൊരു വലിയൊരു സർപ്രൈസ് ആയിരുന്നു ജാസ്മിൻ ഷാ. വിവാാഹം തന്റെ ജീവിതത്തെ കുറച്ച് കൂടി ലളിതമാക്കുകയായിരുന്നു. എല്ലാവരും പറയുന്നത് വിവാഹത്തോടെ ഉത്തരവാദിത്വങ്ങൾ കൂടിയെന്നാണ് . പക്ഷെ എനിക്ക് ഉത്തരവാദിത്വങ്ങൾ കുറഞ്ഞത് പോലെയാണ്. തോന്നിയത്. അച്ഛനും അമ്മയ്ക്കും പുറമേ ഓരാൾ കൂടി എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നു. പാചകം ചെയ്യുന്നു, വായിക്കുന്നു.. രണ്ട് പേർക്കും അവരുടേതായ തിരക്കുകൾ. കല്യാണം എന്നത് വളരെ മനോഹരമായ സംഗതിയാണെന്നും പത്മപ്രിയ പറയുന്നു.


  തിരക്കുള്ള നാട്ടിൽ വന്നിട്ടും 24 മണിക്കൂർ അധികമാണ്. ജോലി, വിശ്രമം, വ്യായാമം ആഘോഷം ഇതിനൊക്ക സമയം കണ്ടെത്തുന്നുണ്ട്. സോഷ്യൽ മീഡിയ മൊബൈൽ ഫോൺ ഇവയിൽ അധിക സമയ ചെലവിടാറില്ല. ന്യൂയോർക്കിൽ പോയതിൽ പിന്നെ കേരളത്തിലെ വിശേഷങ്ങൾ അധികം അറിയാറില്ല. കേരളം സ്വന്തം നാടുപോലെയാണ്. ന്യൂയോർക്കിൽ വന്നതിന് ശേഷം ഒരു മലയാളി സാമാജത്തിന്റെ മീറ്റിങ്ങിൽ പങ്കെടുത്തു. ഒരു ചെറിയ പരിപാടിയായിരുന്നു. എന്റെ സുഹൃത്ത് വഴിയാണ് പരിപാടിക്ക് പോയത്.

  English summary
  Mammootty Heroine Padmapriya About Her Marriage Life With Husband Jasmine Shah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X