twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു മനുഷ്യൻ ഓടി വന്നു കാലിൽ വീണു! എന്നിട്ട് ഇങ്ങനെ പറഞ്ഞു... മറക്കാനാവത്ത സംഭവം പങ്കുവെച്ച് മമ്മൂക്ക

    യേശുദാസിനെ ഞാൻ അന്നു ദൂരെ നിന്ന് കണ്ടിട്ടേയുള്ളൂ.

    |

    മലയാളികളുടെയും മലയാളത്തിന്റേയും സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്കുവരെ അദ്ദേഹം മമ്മൂക്കയാണ്. കാണികളെ അത്ഭുതപ്പെടുത്തുന്ന വിധത്തിലുളള സിനിമയാണ് അദ്ദേഹം നൽകുന്നത്. കാലം മാറിയാലും സിനിമയുടെ ജനറേഷൻ മാറിയാലും മമ്മൂട്ടി എന്ന നടൻ അന്നും ഇന്നും ഒരു പോലെ തന്നെയാണ്, പ്രേക്ഷകരുടെ അഭിരുചി മനസിലാക്കി ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുളള കഥാപാത്രങ്ങളെ നൽകാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇതാണ് മമ്മൂട്ടി എന്ന നടന്റെ വിജയവും.

    mammootty

     നീണ്ട മൂക്ക് ഒരു വീക്ക്നെസ് ആണ്!! ഭാവി വധുവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ, കാണൂ നീണ്ട മൂക്ക് ഒരു വീക്ക്നെസ് ആണ്!! ഭാവി വധുവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ, കാണൂ

    ഇന്ത്യൻ സിനിമയുടെ തന്നെ ഒഴിച്ചു കൂടാൻ പറ്റാത്ത് ഒരു താരമാണ് മമ്മൂട്ടി. അദ്ദേഹം തന്റെ സിനിമ ജീവിതത്തിനെ കുറിച്ച് തുറന്നു പറയുകയാണ്. സിനിമയുടെ തുടക്കത്തിൽ അദ്ദേഹം പേടിച്ച് അഭിനയിച്ച ഒരു സന്ദർഭം ഉണ്ടാരുന്നത്രേ. ആ സന്ദർഭങ്ങൾ അദ്ദേഹം വെളിപ്പെടുത്തുകയാണ്. മഴവില്ല് മനോരമ അവതരിപ്പിക്കുന്ന നക്ഷത്രത്തിളക്കം എന്ന പരിപാടിയിലൂടെയായിരുന്നു അദ്ദേഹം തുറന്ന് പറഞ്ഞത്

     ആകാംക്ഷയ്ക്ക് വിരാമം!! ബിഗ് ബോസ് 2ലെ മത്സരാർഥികൾ ഇവരൊക്കെ, ആരൊക്കെയെന്ന് നോക്കൂ... ആകാംക്ഷയ്ക്ക് വിരാമം!! ബിഗ് ബോസ് 2ലെ മത്സരാർഥികൾ ഇവരൊക്കെ, ആരൊക്കെയെന്ന് നോക്കൂ...

    കാലിൽ വീണു കരഞ്ഞു

    കാലിൽ വീണു കരഞ്ഞു

    മമ്മൂട്ടി ഡോ ബി ആര്‍ അംബേദ്കര്‍ എന്ന ചരിത്രപുരുഷനായി എത്തിയ ചിത്രമായിരുന്നു ഡോ ബാബാ സാഹേബ് അംബേദ്കർ. ചിത്രീകരണത്തിനിടയിൽ സംഭവിച്ച ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന സമയം, സ്യൂട്ടും കോട്ടുമൊക്കെ ഇട്ടൊരു മനുഷ്യന്‍ ദൂരെ നിന്നു നടന്നു വരികയാണ്. ഞാന്‍ അംബേദ്കറിനെ പോലെ വേഷം ധരിച്ച് അയാളുടെ എതിര്‍ ദിശയിലും. കുറച്ചു നേരം അദ്ദേഹം എന്നെ നോക്കി നിന്നു. എന്നീട്ട് അയാള്‍ പെട്ടെന്ന് കരഞ്ഞു കൊണ്ട് വന്ന് കാലില്‍ വീണു. ഞാനാകെ ഞെട്ടിപ്പോയി എന്താണ് കാര്യമെവന്ന് തനിയ്ക്ക് മനസിലായില്ല. ഉടനെ അയാള്‍ പറഞ്ഞു ഞാന്‍ കണ്ടില്ല ബാബ സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് എന്നോട് ക്ഷമിക്കണം. അംബേദ്കര്‍ അവര്‍ക്കിടയില്‍ ദൈവം തന്നെയാണെന്ന് എനിക്ക് അതോടെ മനസ്സിലായി മമ്മൂട്ടി പറഞ്ഞു.

     പ്രിയപ്പെട്ട താരം

    പ്രിയപ്പെട്ട താരം

    കേരളത്തിനകത്തും പുറത്തുമായി ഒരുപാട് ആരാധകരുളള താരമാണ് മമ്മൂട്ടി. എന്നാൽ മമ്മൂട്ടിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് മധുവിനെയാണ്. സത്യൻ, പ്രേം നസീർ ഉള്ള കാലം മുതലെ തന്റെ ഏറ്റവും ഫേവറേറ്റ് താരം മധു തന്നെയായിരുന്നു. സിനിമയിൽ വന്നതിനു ശേഷം അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. ഞാൻ അദ്ദേഹത്തിന്റെ കടുത്ത് ആരാധികനാണെന്നുള്ള കാര്യം അദ്ദേഹത്തിനും അറിയാം. പക്ഷെ അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതലാണ് താൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. ഇത് അദ്ദേഹം പല അവസരത്തിലും സമ്മതിച്ചിട്ടുമുണ്ട്

     യേശുദാസ് പാടിയ ഗാനം പാടി

    യേശുദാസ് പാടിയ ഗാനം പാടി

    ആദ്യമായി മമ്മൂക്ക പാടി അഭിനയിച്ച അനുഭവത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നിരുന്നു. മേള എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി പാടി അഭിനയിച്ചത്. തന്റെ തുടക്കം യേശുദാസിന്റെ പാട്ടിലൂടെയായിരുന്നു. നാലു ദിവസം തനിയ്ക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. എംബി ശ്രീനിവാസൻ ഈണമിട്ട് യോശുദാസ് ആലപിച്ച മനസ് ഒരു മാന്ത്രിക കുതിരയായി എന്ന ഗാനമായിരുന്നു അത്. യേശുദാസ് പാടിയ ആ പാട്ട് കേട്ട് തനിയ്ക്ക് ഉറങ്ങൻ കഴിഞ്ഞിരുന്നില്ല. ഈ പാട്ട് എന്റെ കാതിൽ മുഴങ്ങി കേൾക്കുകയായിരുന്നു. ഇതു താൻ എങ്ങനെ പാടി അഭിനയിക്കും എന്നുള്ള ചിന്തയായിരുന്നു ആ സമയത്ത് തന്നെ അലട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

     പാടി  അഭിനയിച്ചും

    പാടി അഭിനയിച്ചും

    ആദ്യമായിട്ടായിരുന്നു ചിത്രത്തിൽ പാടി അഭിനയിക്കുന്നത്. അതിനും മുൻപ് അത്തരത്തിലുളള ശീലമൊന്നും തനിയ്ക്ക് ഇല്ലായിരുന്നു. യഥാർഥ ജീവിതത്തിൽ ആരും വഴിയിൽ കൂടി പാടി കൊണ്ട് നടക്കാറില്ലല്ലോ. അതു കൊണ്ട് പാടി അഭിനയിക്കുക എന്നത് മറ്റു സിനിമകളിൽ നിന്ന് കണ്ടു പഠിച്ചതാണ്. ഈ അനുഭവമാണ് ആ പാട്ടിനെ ഒരിക്കലും മറക്കാനാവാത്ത ഒന്നാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു

    ടെൻഷനിടിച്ച ഷൂട്ടങ്  ലൊക്കേഷൻ

    ടെൻഷനിടിച്ച ഷൂട്ടങ് ലൊക്കേഷൻ

    യോശുദാസിനെ താൻ അന്ന് ദൂരെ നിന്ന് മാത്രമേ കണ്ടിട്ടുള്ളൂ. സുഹൃത്തുക്കളോടും വീട്ടുകാരോടും അറിയാവുന്ന ആളുകളോടും തനിയ്ക്ക് വേണ്ടി യോശുദാസ് പാടുന്നുണ്ടെന്നുളള കാര്യം പറഞ്ഞു. കൂടാതെ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങും ഏറെ ടെൻഷൻ പിടിച്ചതായിരുന്നു. സർക്കാസ് കൂടാരത്തിലാണ് സിനിമയുടെ ഷൂട്ട്. വെളുപ്പിന് രണ്ടു മണിമുതൽ രാവിലെ 6 മണിവരെയായിരുന്നു ഷൂട്ട്. സർക്കസ് കഴിഞ്ഞ ശേഷമാണ് ക്യാമ്പ് ഷൂട്ടിങ്ങിനായി വിട്ട് നൽകിയത്. അഞ്ചാറ് ദിവസം കൊണ്ടാണ് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്.

    English summary
    mammootty is most favorite actor in film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X