For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി 'സി.ബി.ഐ 5'; ഇതൊരു വേറിട്ട അനുഭവമായിരിക്കും, ചിത്രത്തെ കുറിച്ച് എസ്.എന്‍ സ്വാമി

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം. ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്താനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതിനകം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

    ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തെ കുറിച്ച് എസ് എൻ സ്വാമി പറഞ്ഞ കാര്യങ്ങൾ വൈറലാകുകയാണ്. സിബിഐ 5 ന്റെ ക്ലൈമാക്സ് മലയാള സിനിമയുടെ ഭാവി ത്രില്ലർ ചിത്രങ്ങളെ തന്നെ പുനർനിർവചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നുവർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രം . തീർച്ചയായും ഇതൊരു വേറിട്ട അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കും അദ്ദേഹം പറഞ്ഞു.

    mammootty

    സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.ചിത്രത്തിന് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണ് സിബിഐ ആദ്യ നാല് സീരീസുകളായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

    സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗം കൊവിഡിനു ശേഷം ചിത്രീകരണം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി ട്വൻ്റിഫോറിനോട് പറഞ്ഞു.ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. അതുകൊണ്ട് തന്നെ മൂന്ന് വർഷം കൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്.

    "സേതുരാമയ്യർ ഒരു ലെജൻഡാണ്. ആ ഐക്കണിൽ നിന്ന് മമ്മൂട്ടിയെ മാറ്റാൻ കഴിയില്ല. മാറ്റിയാലും പ്രേക്ഷകർ അംഗീകരിക്കില്ല. മറ്റുള്ള സിനിമകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. അങ്ങനെ ആക്കിയതല്ല. അങ്ങനെ വന്നതാണ്. ഇതിങ്ങനെ എഴുതിപ്പോകുമ്പോൾ ഒരുപാട് മാറ്റങ്ങൾ കിട്ടി. അതൊക്കെ ഇതിനു മുൻപ് വരാത്തതും പ്രതീക്ഷിക്കാത്തതുമായിരുന്നു. അതൊക്കെ കോർത്തെടുക്കാൻ സമയമെടുത്തു." അദ്ദേഹം പറയുന്നു. 1988ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിബിഐ സീരീസിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് പുറത്തിറങ്ങിയ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ സിനിമകൾ സൂപ്പർ ഹിറ്റായിരുന്നു.ഈ സിനിമയോടെ സേതുരാമയ്യർ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

    English summary
    Mammootty Movie Cbi 5 Part is New Experience Says SN Swami
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X