For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് മമ്മൂക്കയോടുള്ള ആരാധന മൂത്തുള്ള നോട്ടമായിരുന്നില്ല, കണ്ണിമചിമ്മാതെ നോക്കിയത് ഇത് കൊണ്ട്...

  |

  മമ്മൂട്ടിയെ അത്ഭുതത്തോടെ നോക്കുന്ന നടി നിഖില വിമലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രീസ്റ്റിന്റ ഗൾഫ് വിജയാഘോഷത്തെ തുടർന്ന് ദുബായിൽ നടന്ന പത്രസമ്മേളനത്തിനിടെയുള്ള ചിത്രമായിരുന്നു ഇത്. മമ്മൂട്ടി പറയുന്നത് ശ്രദ്ധാപൂർവ്വം കേട്ടിരിക്കുന്ന നിഖിലയുടെ ചിത്രമായിരുന്നു പ്രചരിച്ചത്. ഇപ്പോഴിത മെഗാസ്റ്റാറിനെ നോക്കിയിരുന്നതിനെ കുറിച്ച് മനസ് തുറന്ന് നിഖല വിമൽ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  നയൻസിനോടൊപ്പം നിവിൻ പോളി, ലവ് ആക്ഷൻ ഡ്രമയിലെ ചില മനോഹരമായ ചിത്രങ്ങൾ

  അതൊരു ആരാധന മൂത്തുള്ള നോട്ടമോ, വിസ്മയത്തോടെയുള്ള പ്രവർത്തിയോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും ശ്രദ്ധാപൂർവം കേട്ടിരിക്കണമെന്നുണ്ടായിരുന്നു. ആ ഒരു നിമിഷത്തിൽ പടമെടുത്തതുകൊണ്ടായിരിക്കാം മറ്റുള്ളവർക്ക് അങ്ങനെ തോന്നിയത്. ദ് പ്രീസ്റ്റിന്റെ കഥ ആദ്യം കേൾക്കുമ്പോൾ അതിൽ മമ്മൂക്ക അഭിനയിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് അത് സംഭവിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ സന്തോഷം തരുന്ന കാര്യമാണെന്നും നടി പറഞ്ഞു.

  തന്റെ അച്ഛൻ കാണാൻ ആഗ്രഹിച്ച ഒരു ചിത്രമായിരുന്നു പ്രീസ്റ്റ്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനായിരുന്നു.
  .അസുഖക്കിടക്കയിലായിരുന്നപ്പോഴും അച്ഛൻ ചിത്രത്തിന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. ഈ സിനിമ തിയേറ്ററിൽ ചെന്ന് കാണണം എന്ന അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ നടക്കാതെ പോയി. പെട്ടെന്ന് അച്ഛൻ ഞങ്ങളെയെല്ലാം വിട്ട് ഈ ലോകത്ത് നിന്ന് പോയത് ഏറെ സങ്കടകരമാണ്. എന്നാൽ ചിത്രം ഗംഭീര വിജയമായപ്പോൾ ഏറ്റവുമധികം സന്തോഷം അച്ഛന് തന്നെയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കും വ്യക്തിപരമായി അങ്ങനെ തന്നെയാണ്.

  ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരം കൂടിയായിരുന്നു മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. എങ്ങനെ അഭിനയിക്കണമെന്നോ ഇങ്ങനെ അഭിനയിക്കൂ എന്നോ പറഞ്ഞുതരുന്നതല്ല. അല്ലെങ്കിൽ ഒരു ക്ലാസിൽ ചെന്ന് പഠിക്കുന്ന രീതിയിലുമല്ല കാര്യം. അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കണ്ട് നമുക്ക് ഏറെ പഠിക്കാൻ സാധിക്കും.സ്റ്റാർ സിനിമകളിലും മികച്ച അഭിനേതാക്കളുടെ ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഞാനാദ്യമായിട്ടാണ് ഒരു സൂപ്പർതാര ചിത്രത്തിലഭിനയിക്കുന്നതെന്നും നിഖില പറഞ്ഞു.

  സഹ അഭിനേതാക്കെല്ലാവർക്കും ഉത്സാഹം പകരുന്ന രീതിയിലാണ് മമ്മൂക്കയുടെ സമീപനം. മമ്മുക്കയും മഞ്ജു വാര്യർ ചേച്ചിയുമല്ലാതെ, ബാക്കിയെല്ലാം താരതമ്യേന എന്നെപ്പോലെ വലിയ അഭിനയ പരിചയമില്ലാത്ത അഭിനേതാക്കളായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ബേബി മോണിക്കയടക്കം എല്ലാവരെയും അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചു. തന്റെ ഭാഗങ്ങൾ പെട്ടെന്ന് ചിത്രീകരിച്ച ശേഷം വേണമെങ്കിൽ മമ്മുക്കയ്ക്ക് പോകാൻ സാധിക്കുമായിരുന്നെങ്കിലും അതിന് തുനിയാതെ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന്, ഞാനടക്കമുള്ളവർ ശരിയാകുന്നതുവരെ അഭിനയിച്ചു. അതൊക്കെ അഭിനയ ജീവിതത്തിലെ പ്രധാന പാഠമായി കരുതുന്നുവെന്നും നടി പറഞ്ഞു.

  മമ്മുക്കയും മഞ്ജു ചേച്ചിയും കാരണമാണ് എനിക്കും മോണിക്കയ്ക്കുമൊക്കെ പ്രീസ്റ്റിൽ പ്രാധാന്യം കൈവരുന്നത്. ഞങ്ങൾ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്മുക്കയും മഞ്ജു ചേച്ചിയും അഭിനയിക്കേണ്ട കാര്യമില്ല. എന്നിട്ടും അവർ അതിന് തയ്യാറാവുകയും അതുവഴി ചിത്രം ഏറെ പ്രാധാന്യം കൈവരിക്കുകയും ചെയ്തു. ചെറിയ രീതിയിൽ ആരംഭിച്ച ചിത്രത്തെ വലുതാക്കിയത് മമ്മുക്കയും മഞ്ജു ചേച്ചിയുമാണെന്നതിൽ സംശയമില്ല. ഇവരെ കാണാനാണ് ഈ കൊവിഡ് കാലത്തും പ്രേക്ഷകർ തിയേറ്ററുകളിൽ ഇടിച്ചു കയറുന്നത്.

  English summary
  Mammootty Movie The Priest Actress Nikhila Vimal About Viral Pic With Megastar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X